ഏറ്റവും മികച്ച വിആര്‍ ഗെയിമുകള്‍!

By GizBot Bureau
|

സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന മായികലോകമാണ് വെര്‍ച്ച്വല്‍ റിയാലിറ്റി അഥവാ വിആര്‍. യഥാര്‍ത്ഥ ലോകത്തിനപ്പുറത്തേക്ക് യാത്രയാവാന്‍ ഈ ടെക്‌നോളജിയലൂടെ സാധ്യമാവുന്നു.

ഏറ്റവും മികച്ച വിആര്‍ ഗെയിമുകള്‍!

സോഫ്റ്റ്‌വയറുകളുടേയും ഗ്രാഫിക്‌സ്-3ഡി ഇഫക്ടുകളുടേയും സഹായത്താല്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലൂടെ ദൃശ്യ-ശ്രാവ്യ അകമ്പടിയോടെ കമ്പ്യൂട്ടറിലൂടേയോ പ്രോജക്ടര്‍ സ്‌ക്രീന്‍ മുഖേനയോ വിആര്‍ ഹെഡ്‌സെറ്റ് വഴി സൃഷ്ടിച്ചെടുക്കുന്ന അത്ഭുത ലോകം.

അതിലൂടെ കാണുന്ന ലോകത്തെ നേരിട്ട് അനുഭവിച്ചറിയാനും ഇടപഴകാനും സംവദിക്കാനും കഴിയുന്നു. സാധാരണയായി വീഡിയോ ഗെയിം, മെഡിക്കല്‍ രംഗം, സൈനികാവശ്യങ്ങള്‍, വിനോദം എന്നിവയാക്കാണ് കാര്യമായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

ഇപ്പോള്‍ നിരവധി വെര്‍ച്ച്വല്‍ റിയാലിറ്റി ഗെയിമുകള്‍ ലഭ്യമാണ്. ഈ ലേഖനത്തില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാവുന്ന മൂന്നു വിആര്‍ പ്ലാറ്റ്‌ഫോമുകളിലെ മികച്ച ഗെയിമുകള്‍ പരിചയപ്പെടുത്തുയാണ്.

ഗൂഗിള്‍ ഡേഡ്രീമിനായി വിആര്‍ ഗെയിമുകള്‍

 1. Arcslinger

1. Arcslinger

ഇതൊരു വര്‍ണ്ണാഭമായ സയന്‍സ് ഫിക്ഷന്‍/വെസ്റ്റേണ്‍ മാഷ്അപ്പ് ആര്‍ക്കേഡ് ഷൂട്ടറാണ്. ലോകം ലക്ഷിക്കാനായി നിങ്ങള്‍ യുദ്ധം ചെയ്ത് അവസാനം നല്ലൊരു ഗണ്‍ മാസ്റ്റര്‍ ആകുന്നു.

ആപ്പ് വേര്‍ഷന്‍: 1.15

ആന്‍ഡ്രോയിഡ് കോംപാറ്റബിലിറ്റി : 7.0യും അതിനു മുകളിലും.

. വില: $3.49

2. Mekorama VR

2. Mekorama VR

ഇത് ഒരു പസില്‍ ഗെയിം ആണ്. ഓരോ ലെവലിലും നിങ്ങള്‍ ഒരു റോബോട്ടിനെ ഗൈഡ് ചെയ്യേണ്ടതാണ്. തുടക്കത്തില്‍ വളരെ എളുപ്പമാണ്. എന്നാല്‍ ഓരോ ലെവല്‍ കഴിയുന്തോറും വളരെ ബുദ്ധിമുട്ടാണ്.

. ആപ്പ് വേര്‍ഷന്‍: 1.13

. ആന്‍ഡ്രോയിഡ് കോംപാറ്റബിലിറ്റി : 4.4 ഉും അതിനു മുകളിലും

. വില - $3.99

 3. Hunters Gate

3. Hunters Gate

ഹണ്ടേഴ്‌സ് ഗേറ്റ് എന്ന പട്ടണത്തില്‍ നിങ്ങള്‍ ഫോഴ്‌സ് അല്ലെങ്കില്‍ പെയ്ന്‍ എന്നിവയിലൂടെ നിങ്ങളുടെ ആക്രമണം നടത്തുക. പിന്നെ അവരുടെ ഭവന ലോകത്തെ ആക്രമിച്ചു കൊണ്ട് പിശാചുക്കളോട് യുദ്ധം ചെയ്യുക.

. ആപ്പ് വേര്‍ഷന്‍ : 1.2.41341

. ആന്‍ഡ്രോയിഡ് കോംപാറ്റിബിലിറ്റി: 4.4 ഉും അതിനു മുകളിലും

. വില : $5.99

 4. Need for Speed: No limits VR

4. Need for Speed: No limits VR

ഈ ഗെയിം ഡേ-ഡ്രീം കഴിവുളള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏറ്റവും മികച്ച ഒന്നാണ്. മികച്ച ഗ്രാഫിക്‌സും ബ്രേക്ക്‌നെക്ക്-പോസ് റേസ് ആവേശകരമായ സവാരിക്ക് ഉറപ്പു നല്‍കുകയും ചെയ്യുന്നു.

. ആപ്പ് വേര്‍ഷന്‍: 1.0.1

. ആന്‍ഡ്രോയിഡ് കോംപാറ്റിബിലിറ്റി: 7.0 വും അതിനു മുകളിലും

. വില: $14.99

5. Gunjack 2

5. Gunjack 2

ഉപയോഗിക്കാന്‍ എളുപ്പമുളള ഒരു കണ്ട്രോളര്‍ അല്ലെങ്കില്‍ ഗിയര്‍വിആര്‍ ഉപയോഗിച്ച് ഓക്യുലസ് ഗോ യില്‍ വയര്‍ലെസ് ആയി വളരെ തീവ്രമായ ഒരു സ്‌പേസ് ഷൂട്ടര്‍ അനുഭവിക്കാം. ഇതില്‍ ഗെയിംപാഡ് അല്ലെങ്കില്‍ ടച്ച്പാഡ് കണ്ട്രോളര്‍ നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.


. ആപ്പ് വേര്‍ഷന്‍ : 1.1.890552

. ആന്‍ഡ്രോയിഡ് കോംപാറ്റബിലിറ്റി : 7.0 വും അതിനു മുകളിലും

. വില : $12.99

 1. End Space

1. End Space

വിആര്‍ ഗെയിമുകളില്‍ ഏറ്റവും മഹത്തായ മത്സരങ്ങളില്‍ ഒന്നാണ് എന്‍ഡ് സ്‌പേസ്. ഈ മഹത്തായ ആക്ഷന്‍ ഗെയിം ഓക്യുലസ് റിഫ്റ്റ്, PSVR, ഓക്യുലസ് ഗോ എന്നിവ പിന്തുണയ്ക്കുന്നു. മനോഹരമായ ചുറ്റുപാടില്‍ നിങ്ങളുടെ ശത്രുക്കളെ ശൂന്യാകാശത്തിലേക്ക് പൊട്ടിത്തെറിപ്പിക്കുന്നു ഈ ഗെയിമിലൂടെ.

 2. Anshar Wars 2

2. Anshar Wars 2

ഇതൊരു ലളിതമായ വിആര്‍ ഗെയിം ആണ്. ഇതില്‍ നിങ്ങളുടെ യോധാവ് വിജയത്തിനായി പോരാടുന്നു. 360 ഡിഗ്രി ഇഫക്ടുകള്‍ ഉളളതിനാല്‍ ഈ ആക്ഷന്‍ ഗെയിം വളരെ രസകരവുമാണ്. എന്നിരുന്നാലും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലേക്ക് ഒരു ഗെയിം കണ്ട്രോളറെ കണക്ട് ചെയ്യണം. അല്ലെങ്കില്‍ അത് വേഗത്തില്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

 3. Lands End

3. Lands End

ഇത് പസില്‍ ഗെയിം ആരാധകര്‍ക്ക് ഏറെ മികച്ചതാണ്. ഗിയര്‍ VRനു വേണ്ടി പ്രത്യേക രൂപകല്‍പന ചെയ്തിരിക്കുകയാണ് ഈ ഗെയിം. കൂടാതെ ഈ ഗെയിം നിങ്ങളെ ഒരു പഴയ സംസ്‌കാരത്തിന്റെ ഓര്‍മ്മയില്‍ കൊണ്ട് എത്തിക്കും. ആക്ഷന്‍ പ്രേമികള്‍ ഈ ഗെയിമില്‍ സന്തുഷ്ടരാകില്ല. ഇതിന് $7.99 ആണ് ഡവലപ്പര്‍ ചോദിക്കുന്നത്.

 Wands

Wands

1880 കളില്‍ ലണ്ടനിലെ പ്രധാന ഗെയിം ആയിരുന്നു ഇത്. ഇത് മാന്ത്രിക പതിപ്പിലെ ഒരു വിആര്‍ മള്‍ട്ടിപ്ലയര്‍ ഗെയിം ആണ്. അതില്‍ നിങ്ങള്‍ വെല്‍ഡര്‍ എന്നറിയപ്പെടുന്ന കളിക്കാരനാണ്. ഇതിന് $5.99 ആണ് ഡവലപ്പര്‍ ചോദിക്കുന്നത്.

1. Whispering Eons

1. Whispering Eons

വിആര്‍ ഗെയിം മാര്‍ക്കറ്റ് ഷൂട്ടറുകളും ഓണ്‍-റെയില്‍ അനുഭവങ്ങളും നിറഞ്ഞു നില്‍ക്കുന്നു. എന്നാല്‍ വിസ്പറിംഗ് ഇയോണ്‍സ് വ്യത്യസ്ഥമായ എന്തെങ്കിലും ചെയ്യുന്നു. ഒരു സൈബര്‍പങ്ക് ഭാവിയില്‍ ഒരു കഥ അടിസ്ഥാനമാക്കിയുളള സാഹസിക ഗെയിമാണിത്.

. ആപ്പ് വേര്‍ഷന്‍: N/A

. ആന്‍ഡ്രോയിഡ് കോംപാറ്റബിലിറ്റി: 4.4 ഉും അതിനു മുകളിലും

. വില: സൗജന്യം

2. Lamper VR: Firefly Rescue

2. Lamper VR: Firefly Rescue

വിആര്‍ ഗ്ലാസുമായി കളിക്കാന്‍ കഴിയുന്നത്ര അനന്തമായ റണ്ണര്‍ ഗെയിമുകളാണിത്. ലാംപര്‍ വിആര്‍ Firefly rescue എന്നു പറയുന്നത് ലാംപര്‍ വിആര്‍ First Flight ന്റെ പിന്തുക്കാരനാണ്. സൗജ്യമായി നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നിങ്ങള്‍ക്കിത് ഡൗണ്‍ലോഡ് ചെയ്യാം. വില $2.99 ആണ്.


. ആപ്പ് വേര്‍ഷന്‍: 1.8

. ആന്‍ഡ്രോയിഡ് കോംപാറ്റബിലിറ്റി : 4.1 ഉും അതിനു മുകളിലും

. വില : സൗജന്യം

3. VR Space: The Last Mission

3. VR Space: The Last Mission

ഇതു വളരെ മികച്ചൊരു വിആര്‍ ഗെയിം തന്നെയാണ്. ശത്രുവിന്റെ ആക്രമണങ്ങളില്‍ നിന്നും തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കാര്‍ബോര്‍ഡ് വിആര്‍ ഗ്ലാസുകള്‍ക്ക് ഇത് രൂപകല്‍പന ചെയ്തിട്ടുണ്ടെങ്കിലും ഒരു ക്ലാസിക് ഗെയിമായി രൂപാന്തരപ്പെടാന്‍ NoVR മോഡും നല്‍കിയിട്ടുണ്ട്.


Best Mobiles in India

Read more about:
English summary
These Are The best VR games for Android

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X