യു.എസില്‍ സാങ്കേതിക മേഘലയില്‍ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാര്‍ ഇവര്‍...

By Bijesh
|

ഈ വര്‍ഷം ആദ്യമാണ് ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നായ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയി ഇന്ത്യക്കാരനായ സത്യ നഡെല്ല ചുമതലയേറ്റത്. യു.എസ്. ടെക്‌ലോകത്ത് ഇന്ത്യക്കാരുടെ സ്വാധീനം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു യദാര്‍ഥത്തില്‍ നഡെല്ലയുടെ ജീവിതം.

നഡെല്ലയ്ക്കു മുമ്പ് പലരും വിവിധ യു.എസ്. ടെക് കമ്പനികളുടെ തലപ്പത്ത് എത്തിയിട്ടുണ്ട്. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലരും ഇന്ത്യക്കാരാണെന്നതും വസ്തുതയാണ്. മാത്രമല്ല, ഇപ്പോള്‍ ിലിക്കണ്‍ വാലിയിലുള്ള 15 ശതമാനം സ്റ്റാര്‍ടപ്പുകളും ഇന്ത്യക്കാരുടെതാണ്.

എന്തായാലും നിലവില്‍ യു.എസ്. ടെക്കമ്പനികളില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവരും ടെക്‌ലോകത്ത് ഏറെ സ്വാധീനം ചെലുത്തിയവരുമായ ഏതാനും വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

സത്യ നഡെല്ല

സത്യ നഡെല്ല

മൈക്രോസോഫ്റ്റിന്റെ മൂന്നാമത്തെ സി.ഇ.ഒ ആണ് ഹൈദ്രബാദ് സ്വദേശിയായ സത്യ നഡെല്ല. ബില്‍ഗേറ്റ്‌സും സ്റ്റീവ് ബാള്‍മറുമാണ് നഡെല്ലയ്ക്കു മുമ്പ് ആ പദവിയിലിരുന്നവര്‍. 20 വര്‍ഷമായി നഡെല്ല മൈക്രോസോഫ്റ്റില്‍ ജോലിചെയ്യുന്നുണ്ട്.

 

 

ഗോകുല്‍ രാജാറാം

ഗോകുല്‍ രാജാറാം

മൊബൈല്‍ പേമെന്റ് സ്റ്റാര്‍ടപ്പായ സ്‌ക്വയറിന്റെ പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് ലീഡ് ആണ് ഗോകുല്‍ രാജാറാം. സ്‌ക്വയറില്‍ എത്തുന്നതിനു മുമ്പ് അദ്ദേഹം ഫേസ്ബുക്കില്‍ പ്രൊഡക്റ്റ് ഡയരക്റ്റര്‍ ഓഫ് ആഡ്‌സ് ആയിരുന്നു.

 

 

വിനോദ്  ഘോസ് ല
 

വിനോദ് ഘോസ് ല

ഡെയ്‌സി സിസ്റ്റംസ്, സണ്‍ മൈക്രോസിസ്റ്റം എന്നിവയുടെ സ്ഥാപകനാണ് വിനോദ് ഘോസ് ല. സണ്‍ മൈക്രോസിസ്റ്റം പിന്നീട് ഒറാക്കിള്‍ ഏറ്റെടുത്തു. പിന്നീട് 2004-ല്‍ ഘോസ് ല വെന്‍ച്വേഴ്‌സ് എന്ന സ്വന്തം സ്റ്റാര്‍ട്അപ് ആരംഭിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ സ്ഥാപക ബോര്‍ഡ് മെമ്പര്‍ കുടിയാണ് അദ്ദേഹം.

 

 

റാഷ്മി സിന്‍ഹ

റാഷ്മി സിന്‍ഹ

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കണ്ടുപിടുത്തങ്ങളും അതിന്റെ വിവരണങ്ങളും ലോകവുമായി പങ്കുവയ്ക്കുന്നതിനുള്ള സംവിധാനമായിരുന്നു സ്ലൈഡ് ഷെയര്‍. റാഷ്മി സിന്‍ഹയാണ് ഈ കമ്പനി സ്ഥാപിച്ചത്. എന്നാല്‍ 2012-ല്‍ 119 മില്ല്യന്‍ ഡോളറിന് ലിങ്ക്ഡ്ഇന്‍ ഇത് ഏറ്റെടുത്തു.

 

 

സുന്ദര്‍ പിച്ചൈ

സുന്ദര്‍ പിച്ചൈ

ആന്‍ഡ്രോയ്ഡ്, ക്രോം എന്നിവയുടെ ചുമതലയുള്ള ഗൂഗിളിന്റെ സീനിയര്‍ വൈസ്പ്രസിഡന്റാണ് സുന്ദര്‍ പിച്ചൈ.

 

 

ആരതി രാമമൂര്‍ത്തി

ആരതി രാമമൂര്‍ത്തി

ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിനു മുമ്പ് പരിശോധിച്ചറിയാന്‍ സൗകര്യശമാരുക്കുന്ന ലുമോയ്ഡ് എന്ന സ്റ്റാര്‍ട്അപിന്റെ സ്ഥാപകയാണ് ആരതി രാമമൂര്‍ത്തി. ലുമോയ്ഡ് ആരംഭിക്കുന്നതിനു മുമ്പ് ആറു വര്‍ഷം മൈക്രോസോഫ്റ്റില്‍ ഇവര്‍ ജോയലിചെയ്തു. ട്രൂ ആന്‍ഡ് കമ്പനി എന്നപേരില്‍ ബ്രാ ഫിറ്റിംഗ് കമ്പനിയും ആരംഭിച്ചിട്ടുണ്ട്.

 

 

അമിത് സിംഘാള്‍

അമിത് സിംഘാള്‍

കമ്പനിയിലെ പ്രതിഭാധനരായ എഞ്ചിനീയര്‍മാര്‍ക് ഗൂഗിള്‍ നല്‍കുന്ന 'ഗൂഗിള്‍ ഫെല്ലോ' എന്ന അംഗീകാരം നേടിയ വ്യക്തിയാണ് സീനിയര്‍ വൈസ് പ്രസിഡന്റായ അമിത് സിംഘാള്‍. ഗൂഗിള്‍ അല്‍ഗോരിതവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. നിലവില്‍ ഗൂഗിള്‍ സെര്‍ചുമായി ബന്ധപ്പെട്ട് വരുന്ന മാറ്റങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രം ഇദ്ദേഹമാണ്. 2000-ത്തിലാണ് ഗൂഗിളില്‍ ചേര്‍ന്നത്. അതിനു മുമ്പ് AT&T -യില്‍ ആയിരുന്നു.

 

ചേത് കനോജിയ

ചേത് കനോജിയ

ആന്റിന വഴി സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, കമ്പ്യൂട്ടര്‍ എന്നിവയില്‍ ലൈവ് നെറ്റ്‌വര്‍ക് ടി.വി. സ്ട്രീമിംഗ് സാധ്യമാക്കുകയാണ് ചേത് കനോജിയയുടെ AEREO എന്ന കമ്പനി ചെയ്യുന്നത്.

 

 

രേഷ്മ സൗജാനി

രേഷ്മ സൗജാനി

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍കക്കായുള്ള ഗേള്‍സ് ഹൂ കോഡ് എന്ന പ്രോഗ്രാം അവതരിപ്പിച്ച വ്യക്തിയാണ് രേഷ്മ. വിദ്യാര്‍ഥികള്‍ക്ക് റുബി, ജാവ, HTML തുടങ്ങിയവ പഠിക്കുന്നതിനുള്ള പ്രോഗ്രാം ആണ് ഇത്.

 

 

ഷന്തനു നാരായന്‍

ഷന്തനു നാരായന്‍

അഡോബിന്റെ സി.ഇ.ഒയും പ്രസിഡന്‍ുമാണ് ഷന്തനു നാരായന്‍. 2007-ല്‍ ആണ് ചുമതലയേറ്റത്. അതിനു മുമ്പ് കമ്പനിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു. 90-കളില്‍ ആണ് അഡോബില്‍ ചേര്‍ന്നത്. മാത്രമല്ല, യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ മാനേജ്‌മെന്റ് അഡൈ്വസറി ബോര്‍ഡ് അംഗം കൂടിയാണ് ഷന്തനു.

 

 

റാം ശ്രീറാം

റാം ശ്രീറാം

സിലിക്കണ്‍ വാലിയിലെ താരം തന്നെയാണ് റാം. പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഷെറപാലോ വെന്‍ച്വേഴ്‌സ് 2000-ത്തിലാണ് റാം ശ്രിറാം സ്ഥാപിച്ചത്. ഗൂഗിളിശന്റ സ്ഥാപക ബോര്‍ഡ് അംഗവും ഇന്‍വെസ്റ്റര്‍മാരില്‍ ഒരാളുമാണ്. ഷെര്‍പായോ വെന്‍ച്വേഴ്‌സ് ആരഗഭിക്കുന്നതിനു മുമ്പ് ജംഗ്ലീ എന്ന കമ്പനിയുടെ പ്രസിഡന്റായിരുന്നു. ഈ കമ്പനി പിന്നീട് ആമസോണ്‍ ഏറ്റെടുത്തു. തുടര്‍ന്ന് ജെഫ് ബിസോസിനൊപ്പവും പ്രവര്‍ത്തിച്ചു.

 

 

പദ്മശ്രീ വാരിയര്‍

പദ്മശ്രീ വാരിയര്‍

സിസ്‌കോയുടെ ചീഫ് ടെക്‌നോളജി സ്ട്രാറ്റജി ഓഫീസറാണ് പദ്മശ്രീ വാരിയര്‍. നേരത്തെ മോട്ടറോളയുടെ സി.ടി.ഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

നീല്‍ മോഹന്‍

നീല്‍ മോഹന്‍

2008-ല്‍ ഗൂഗിള്‍ ഏറ്റെടുത്ത ഡബിള്‍ ക്ലിക് എന്ന കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു നീല്‍ മോഹന്‍. ഏറ്റെടുക്കലിനെ തുടര്‍ന്ന് ഡബിള്‍ ക്ലിക് സി.ഇ.ഒ ഡേവിഡ് റോസന്‍ ബ്ലാറ്റ് ട്വിറ്ററിലേക്കു മാറി. നീലിനെ അങ്ങോട്ട് കൊണ്ടുപോകാന്‍ ശ്രമം നടന്നുവെങ്കിലും 100 മില്ല്യന്‍ ഡോളറിന്റെ ഓഹരികള്‍ നല്‍കാമെന്ന ഗൂഗിളിന്റെ വാഗ്ദാനത്തിനു മുന്നില്‍ നീല്‍ കീഴടങ്ങി.

 

 

യാഷ് നെലാപതി

യാഷ് നെലാപതി

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ പിന്‍ട്രസ്റ്റിലെ ആദ്യ മുഴുവന്‍ സമയ എഞ്ചിനീയറാണ് യാഷ്. ഇപ്പോഴും സൈറ്റിന്റെ സാമങ്കതികപരമായ കാര്യങ്ങളുടെ ചുമതല ഇദ്ദേഹത്തിനു തന്നെ.

 

 

നവീന്‍ ജെയ്ന്‍

നവീന്‍ ജെയ്ന്‍

പ്രമുഖ വ്യവസായിയായ നവീന്‍ എയ്ഡ്‌സിനുള്ള മരുന്നു വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.

 

 

പൂജ ശങ്കര്‍

പൂജ ശങ്കര്‍

പ്യാസ എന്ന സ്റ്റാര്‍ടപിശന്റ സ്ഥാപകയും സി.ഇ.ഒയുമാണ് പൂജ. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ സഹകരിക്കാവുന്ന ചോദ്യം-ഉത്തരം രൂപത്തിലുള്ള പ്ലാറ്റ്‌ഫോം ആണ് പ്യാസ. ഖോസ്ല ചെന്‍ച്വേഴ്‌സ് 8 മില്ല്യന്‍ ഡോളറിന്റെ സഹായം ഇതിനോടകം തന്നെ പ്യാസക്ക് നല്‍കിക്കഴിഞ്ഞു. നേരത്തെ ഫേസ്ബുക്, ഒറാക്കിള്‍ എന്നിവയിലും പൂജ ജോലിചെയ്തിട്ടുണ്ട്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X