പോൺ വെബ്സൈറ്റുകളുടെ നിരോധനം; കാരണങ്ങൾ നിരത്തി കേന്ദ്രം

|

ഈ വർഷം ആദ്യമാണത്. രാജ്യത്തെ നിരവധി ചെറുപ്പക്കാരുടെ തലയിൽ ഇടിത്തീ പോലെ ആ കേന്ദ്ര സർക്കാർ തീരുമാനം വന്ന് വീണത്. 67 ഓളം പോൺ വെബ്സൈറ്റുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തുന്നു. പിന്നാലെ ഇന്റർനെറ്റ് സർവീസ് കമ്പനികൾക്ക് ഇവ സംബന്ധിച്ച നിർദേശങ്ങളും നൽകി. 2021ലെ പുതിയ ഐടി നിയമം, കോടതി ഉത്തരവുകൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര നടപടി. അശ്ലീല ചിത്രങ്ങളെന്നോ അഡൽറ്റ് കണ്ടന്റുകളെന്നോ നിങ്ങളുടെ ഇഷ്ടാനുസരണം ഇവയെ വിളിക്കാം. പോൺ കാണുന്നത് തെറ്റെന്ന് കരുതുന്നവരും അല്ലെന്ന് കരുതുന്നവരും നിരവധിയുണ്ട്. എന്നാൽ പോൺ വെബ്സൈറ്റുകളുടെ നിരോധനത്തിലൂടെ കേന്ദ്രം ലക്ഷ്യമിട്ടതെന്ത്..? അറിയാൻ തുടർന്ന് വായിക്കുക.

സുരക്ഷിതവും സുതാര്യവും വിശ്വസനീയവും

സുരക്ഷിതവും സുതാര്യവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തുകയാണ് സർക്കാർ നയമെന്നാണ് പോൺ നിരോധനത്തിനുള്ള ന്യായീകരണമായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക് സഭയെ അറിയിച്ചത്. ഇന്റർനെറ്റ് ആക്സസ് ഉള്ള ഇന്ത്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന നാളുകളാണ്.

സൈബ‍‍ർ സുരക്ഷ

സൈബ‍‍ർ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള വെല്ലുവിളികളും കൂടി വരുന്നു. ഇതിനാൽ ശക്തമായ നടപടികൾ ഉറപ്പാക്കേണ്ടി വരുന്നെന്നും മന്ത്രി ലോക് സഭയിൽ മറുപടി നൽകി. നേരത്തെ 2018ലും കേന്ദ്ര സർക്കാർ പോൺ വെബ്സൈറ്റുകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. 827 വെബസൈറ്റുകളാണ് അന്ന് സർക്കാർ നിരോധിച്ചത്. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചായിരുന്നു നടപടി.

Mivi Earbuds | ഗാഡ്ജറ്റ് വിപണിയിലെ പുത്തൻ തരംഗം; മിവി ഇയർബഡ്സിന് ആമസോണിൽ കിടിലൻ ഡീലുകൾMivi Earbuds | ഗാഡ്ജറ്റ് വിപണിയിലെ പുത്തൻ തരംഗം; മിവി ഇയർബഡ്സിന് ആമസോണിൽ കിടിലൻ ഡീലുകൾ

അശ്ലീല ദൃശ്യങ്ങളുടെ പ്രദർശനം - നടപടി

അശ്ലീല ദൃശ്യങ്ങളുടെ പ്രദർശനം - നടപടി

2000ത്തിൽ നിലവിൽ വന്ന ഐടി ആക്ട് പ്രകാരം അശ്ലീല ചിത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ പ്രദർശിപ്പിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതും കുറ്റകരമാണ്. നിയമത്തിലെ 67, 67 എ, 67 ബി വകുപ്പുകൾ പ്രകാരം മൂന്ന് മുതൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സെക്ഷൻ 67 ബി പ്രകാരം ഇത്തരം സൈബർ ക്രൈമുകൾ "കോഗ്നിസിബിൾ ഒഫൻസ്" (ഗുരുതര കുറ്റകൃത്യങ്ങൾ) ഗണത്തിൽപ്പെടുന്നവയാണ്.

അന്വേഷണ ഉദ്യോഗസ്ഥർ

അതിനാൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് വാറന്റ് കൂടാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയും. ഭരണഘടന പ്രകാരം സംസ്ഥാന പൊലീസിനാണ് ഇത് പോലെയുള്ള കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം. സൈബർ കുറ്റകൃത്യങ്ങൾ തടയേണ്ടതിനുള്ള പ്രാഥമിക ചുമതലയും സംസ്ഥാന പൊലീസിനാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള ഉത്തരവാദിത്തമുണ്ട്.

ചൈനീസ് ബ്രാൻഡുകൾക്ക് പകരം നിങ്ങളീ സാംസങ് ഫോൺ സെലക്റ്റ് ചെയ്യുമോ? Samsung Galaxy M04 ഇന്ത്യയിലെത്തിചൈനീസ് ബ്രാൻഡുകൾക്ക് പകരം നിങ്ങളീ സാംസങ് ഫോൺ സെലക്റ്റ് ചെയ്യുമോ? Samsung Galaxy M04 ഇന്ത്യയിലെത്തി

അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചാൽ

അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചാൽ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളടക്കമുള്ളവരും അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. യൂസർമാർ നിയമവിരുദ്ധമായ പ്രവർത്തികളിലേർപ്പെടുന്നില്ലെന്ന് ഉറപ്പിക്കാൻ പ്ലാറ്റ്ഫോമുകൾ നടപടി സ്വീകരിക്കേണ്ടതുണ്ട്. ലൈംഗിക ദൃശ്യങ്ങൾ, മറ്റൊരാളുടെ സ്വകാര്യത ഇല്ലാതാക്കുന്നവ, കുട്ടികളെ ബാധിക്കുന്ന കാര്യങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സർക്കാർ എജൻസികൾക്ക് വിവരങ്ങൾ കൈമാറാൻ പ്ലാറ്റ്ഫോമുകൾ തയ്യാറാകണം.

Infinix Hot 20 5G: ബജറ്റ് 5ജി ഫോണുകളിലെ ഇളമുറക്കാരൻ: ഇൻഫിനിക്സിന്റെ നിരക്ക് കുറഞ്ഞ 5ജി ഫോൺ ഇപ്പോൾ ലഭ്യംInfinix Hot 20 5G: ബജറ്റ് 5ജി ഫോണുകളിലെ ഇളമുറക്കാരൻ: ഇൻഫിനിക്സിന്റെ നിരക്ക് കുറഞ്ഞ 5ജി ഫോൺ ഇപ്പോൾ ലഭ്യം

സൈബർ സുരക്ഷ വിഷയങ്ങൾ

സൈബർ സുരക്ഷ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യൽ, വ്യക്തികളുടെ നഗന ദൃശ്യങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിലും പ്ലാറ്റ്ഫോമുകൾ ജാഗ്രത പുലർത്തണം. ഇന്ത്യയിൽ 50 ലക്ഷത്തിൽ അധികം യൂസേഴ്സുള്ള പ്ലാറ്റ്ഫോമുകൾ സർക്കാർ എജൻസികളുമായിചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കണം തുടങ്ങിയ നിർദേശങ്ങളും ഈ പ്ലാറ്റ്ഫോമുകൾക്ക് സർക്കാർ നൽകിയിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷിതത്വം

കുട്ടികളുടെ സുരക്ഷിതത്വം

സൈബർ കുറ്റകൃത്യങ്ങളിലെ ഏറ്റവും ഹീനമെന്ന കണക്കാക്കപ്പെടുന്നവയാണ് കുട്ടികൾ ഉൾപ്പെടുന്ന ലൈംഗികദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കണ്ടന്റുകൾ കണ്ടെത്താനും നീക്കം ചെയ്യാനും ഏജൻസികൾ ഇന്റർപോളുമായി സഹകരിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ സൈബർ സുരക്ഷ ഏജൻസികൾ, പൊലീസ് ഫോഴ്സുകൾ എന്നിവരുമായും ഇന്ത്യൻ എജൻസികൾ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ യുഎസിലെ മിസിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ നാഷണൽ സെന്ററുമായി ഒപ്പുവച്ച കരാർ ഇതിന് ഉദാഹരണമാണ്. ഐടി മന്ത്രാലയം ഇന്റർനെറ്റ് ട്രാഫിക്ക് വിശദാംശങ്ങൾ ശേഖരിക്കുകയോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും കേന്ദ്ര മന്ത്രി പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്.

Project Pigeon | പ്രാവുകൾ പറത്തുന്ന മിസൈലുകൾ; ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുടെ അഡാറ് പരീക്ഷണങ്ങൾProject Pigeon | പ്രാവുകൾ പറത്തുന്ന മിസൈലുകൾ; ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുടെ അഡാറ് പരീക്ഷണങ്ങൾ

Best Mobiles in India

English summary
The central government banned about 67 adult websites earlier this Year. Later, instructions were also given to the internet service companies. The central action was based on the new IT Act of 2021 and court orders.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X