Jio Plans | ഈസ്റ്റ് ഓർ വെസ്റ്റ്, ജിയോ ഈസ് ദ ബെസ്റ്റ്; 500 രൂപയിൽ താഴെയുള്ള അടിപൊളി റീചാർജ് പ്ലാനുകളുമായി ജിയോ
ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏറ്റവും വലിയ പേരും കമ്പനിയുമെല്ലാമാണ് റിലയൻസ് ജിയോ. 2016ൽ ലോഞ്ച് ചെയ്ത കാലം മുതലിങ്ങോട്ട് ടെലിക്കോം രംഗത്തെ രീതികൾ തന്നെ അട്ടിമറിക്കാൻ റിലയൻസ് ജിയോയ്ക്ക് കഴിഞ്ഞു. ഇന്റർനെറ്റ് ആനുകൂല്യങ്ങളുടെ നിരക്ക് കുത്തനെയിടിയാൻ കാരണമായതും Jio തന്നെയാണ്. 2016ന് ശേഷം സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ തുടങ്ങിയവരെ അതിന് മുമ്പുള്ള റീചാർജ് നിരക്കുകൾ ഒരു പക്ഷെ അത്ഭുതപ്പെടുത്തിയേക്കാം.

കാര്യം കുത്തകയാണ് എന്നൊക്കെ പറയുമെങ്കിലും ടെലിക്കോം സേവനങ്ങളും മൊബൈൽ ഇന്റർനെറ്റ് ഉപയോഗവും സാധാരണക്കാർക്കിടയിൽ വ്യാപകമാകാൻ കാരണം ജിയോയുടെ കടന്ന് വരവാണ്. ജിയോയുടെ ലോഞ്ചിന് ശേഷമുണ്ടായ ഏറ്റവും വലിയ മാറ്റം, സൌജന്യ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളുമായി വന്ന 4ജി ഡാറ്റ പാക്കുകളാണ്. കോളുകളും എസ്എംഎസുകളും തീർത്തും സൌജന്യമായി മാറുന്ന കാഴ്ചയും നാം പിന്നീട് കണ്ടു.

അന്നും ഇന്നും ജിയോയുടെ റീചാർജ് പ്ലാനുകൾ ആകർഷകമായി തന്നെ തുടരുന്നുണ്ട്. രാജ്യത്തെ ഏതൊരു സ്വകാര്യ ടെലിക്കോം കമ്പനിയെക്കാളും ലാഭകരമായ പ്ലാനുകളാണ് ജിയോ തങ്ങളുടെ കസ്റ്റമേഴ്സിന് നൽകുന്നത്. മാന്യമായ വാലിഡിറ്റി, ആവശ്യത്തിന് ഡാറ്റ ആനുകൂല്യം, സൌജന്യ എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ്ങ് സൌകര്യം എന്നിവയെല്ലാം റിലയൻസ് ജിയോ റീചാർജ് പ്ലാനുകളുടെ സവിശേഷതയാണ്.

വിവിധ പ്രൈസ് സെഗ്മെന്റുകളിലായി നിരവധി റീചാർജ് പ്ലാനുകൾ റിലയൻസ് ജിയോ ഓഫർ ചെയ്യുന്നുണ്ട്. അക്കൂട്ടത്തിൽ നിന്നും സെലക്റ്റ് ചെയ്ത ഏതാനും ജിയോ പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 500 രൂപയിൽ താഴെ വില വരുന്ന പ്ലാനുകളാണിവ. ഒപ്പം ഒരു ജിബി പ്രതിദിന ജാറ്റയും ഈ ലിസ്റ്റിലുള്ള പ്ലാനുകൾ ഓഫർ ചെയ്യുന്നു.

209 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയുമായാണ് 209 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യപ്പെടുന്നത്. പ്രതിദിനം 1 ജിബി ഡാറ്റയാണ് ഈ പാക്കിനൊപ്പം ലഭിക്കുന്നത്. വാലിഡിറ്റി കാലയളവിലേക്ക് ആകെ 28 ജിബി ഡാറ്റയാണ് ഉളളത്. ഇതിനൊപ്പം തന്നെ അൺലിമിറ്റഡ് കോളിങ് സൌകര്യവും യൂസേഴ്സിന് ലഭിക്കും.

എല്ലാ ദിവസവും 100 എസ്എംഎസുകളും 209 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 Kbps ആയി കുറയുന്നു. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൌഡ്, ജിയോ സെക്യൂരിറ്റി എന്നീ ആപ്പുകളിലേക്ക് സൌജന്യ ആക്സസും യൂസേഴ്സിന് ലഭിക്കും.

179 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ
179 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ 24 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. പ്രതിദിനം 1 ജിബി ഡാറ്റയും 179 രൂപയുടെ പ്ലാൻ നൽകുന്നു. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 Kbps ആയി കുറയുമെന്ന് മാത്രം.

അൺലിമിറ്റഡ് വോയ്സ് കോളിങ് സൌകര്യവും പ്രതിദിനം 100 എസ്എംഎസുകളും 179 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകതയാണ്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൌഡ്, ജിയോ സെക്യൂരിറ്റി എന്നീ ആപ്പുകളിലേക്കുള്ള സൌജന്യ ആക്സസും ഈ പ്ലാനിനൊപ്പം ലഭിക്കും.

149 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ
149 രൂപ വില വരുന്ന റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാനും ഡെയിലി 1 ജിബി ഡാറ്റയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. 20 ദിവസത്തെ വാലിഡിറ്റിയും 149 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. 149 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൌഡ്, ജിയോ സെക്യൂരിറ്റി എന്നീ ആപ്പുകളിലേക്കുള്ള സൌജന്യ ആക്സസും ഈ പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കും. അധികം പണം ചിലവഴിക്കാൻ ആഗ്രഹിക്കാത്ത യൂസേഴ്സിന് ഈ റീചാർജ് പ്ലാനുകൾ അനുയോജ്യമായിരിക്കും.


Click it and Unblock the Notifications