ഈ ബിഎസ്എൻഎൽ പ്ലാനുകൾ സ്വന്തമാക്കാൻ അവസരം മൂന്ന് ദിവസം കൂടി മാത്രം

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ( ബിഎസ്എൻഎൽ ). നിലവിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും ലാഭകരമായ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നതും ബിഎസ്എൻഎൽ തന്നെയാണ്. കഴിഞ്ഞ നവംബറിൽ രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് നിരക്കുകൾ ഉയർത്തിയിരുന്നു. ബിഎസ്എൻഎൽ നിരക്ക് ഉയർത്തിയില്ലെന്ന് മാത്രമല്ല, കൂടുതൽ ലാഭകരമായ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തു. കുറഞ്ഞ നിരക്കിൽ കൂടുതൽ ആനുകൂല്യങ്ങൾ അവതരിപ്പിച്ച് യൂസേഴ്സിനെ ആകർഷിക്കുകയായിരുന്നു ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം. ഈ തന്ത്രം വിജയിച്ചുവെന്ന് തന്നെയാണ് ഡിസംബറിലെ ട്രായ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിസംബറിൽ ഏറ്റവും കൂടുതൽ പുതിയ യൂസേഴ്സിനെ സ്വന്തമാക്കിയ ടെലിക്കോം കമ്പനിയായി ബിഎസ്എൻഎൽ മാറിയിരുന്നു.

ബിഎസ്എൻഎൽ

ഇക്കൂട്ടത്തിൽ ബിഎസ്എൻഎൽ അവതരിപ്പിച്ച അടിപൊളി ഓഫറുകളിൽ ഒന്നായിരുന്നു അധിക വാലിഡിറ്റി പ്ലാനുകൾ. മൂന്ന് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് ഇത്തരത്തിൽ അധിക വാലിഡിറ്റി ആനുകൂല്യവുമായി ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. അധിക വാലിഡിറ്റി എന്ന് പറയുമ്പോൾ പ്ലാനിലെ സാധാരണ വാലിഡിറ്റിക്ക് ( 365 ദിവസം ) പുറമെ നിശ്ചിത ദിവസം കൂടി ആ പ്ലാനുകൾക്ക് വാലിഡിറ്റി ലഭിക്കുന്നു. 30 ദിവസം മുതൽ 90 ദിവസം വരെയാണ് ഇങ്ങനെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം അധിക വാലിഡിറ്റി ലഭിക്കുന്നത്.

ഒരു കലണ്ടർ മാസം മുഴുവൻ വാലിഡിറ്റിയുമായി ജിയോയുടെ പുതിയ 259 രൂപ പ്ലാൻഒരു കലണ്ടർ മാസം മുഴുവൻ വാലിഡിറ്റിയുമായി ജിയോയുടെ പുതിയ 259 രൂപ പ്ലാൻ

പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 797 രൂപയുടെ പ്ലാൻ, 2,399 രൂപയുടെ പ്ലാൻ 2,999 രൂപയുടെ പ്ലാൻ എന്നിവയാണ് ഇങ്ങനെ അധിക വാലിഡിറ്റിയുമായി വരുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ. ഈ മൂന്ന് പ്ലാനുകളിലും ഓഫർ കാലയളവിനുള്ളിൽ റീചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് അധിക സേവന വാലിഡിറ്റി ലഭിക്കുന്നു. ഒപ്പം മികച്ച ആനുകൂല്യങ്ങളും ബിഎസ്എൻഎൽ ഈ പ്ലാനിന് ഒപ്പം നൽകുന്നുണ്ട്. എന്തൊക്കെയാണ് ഈ മൂന്ന് പ്ലാനുകളും നൽകുന്ന ആനുകൂല്യങ്ങളെന്നും എത്ര ദിവസത്തെ അധിക വാലിഡിറ്റി ഓഫർ ചെയ്യപ്പെടുന്നുണ്ടെന്നും അറിയാൻ തുടർന്ന് വായിക്കുക.

വാലിഡിറ്റി

ഈ ഓഫറുകളും വാലിഡിറ്റിയും എന്നും ലഭ്യമാകുന്നത് ആണെന്ന് കരുതരുത്. ഇന്നും കൂടി കൂട്ടി മൂന്ന് ദിവസത്തേക്ക് കൂടി മാത്രമാണ് ഈ പ്ലാനുകൾക്കൊപ്പം അധിക വാലിഡിറ്റി ആനുകൂല്യങ്ങൾ ലഭിക്കുന്നത്. അതായത് 2022 മാർച്ച് 31 വരെ മാത്രമാണ് അധിക വാലിഡിറ്റി ആനുകൂല്യം ലഭിക്കുക. ഈ സമയത്തിനുള്ളിൽ റീചാർജ് ചെയ്താൽ മാത്രമാണ് ഈ ഓഫറുകൾ ( അധിക വാലിഡിറ്റി ) പ്രയോജനം ചെയ്യുക. അപ്പോൾ അധികം സമയം കളയാതെ ആവശ്യമുള്ളവർ അനുയോജ്യമായ ഓഫറുകൾ തിരഞ്ഞെടുക്കുക. ഈ മൂന്ന് പ്ലാനുകളെക്കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

കോൾ വിളിക്കുമ്പോഴുള്ള കൊവിഡ്-19 അറിയിപ്പ് നിർത്തലാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്കോൾ വിളിക്കുമ്പോഴുള്ള കൊവിഡ്-19 അറിയിപ്പ് നിർത്തലാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

797 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

797 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

797 രൂപ വില വരുന്ന ബിഎസ്എൻഎല്ലിന്റെ വാർഷിക പ്രീപെയ്ഡ് പ്ലാൻ ആണ് അധിക വാലിഡിറ്റി പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ ഓഫർ. നിരക്ക് കുറയുന്നതിന് അനുസരിച്ച് ആധിക വാലിഡിറ്റി ആനുകൂല്യത്തിലും കുറവ് ഉണ്ട്. 30 ദിവസത്തെ അധിക വാലിഡിറ്റി ആനുകൂല്യം മാത്രമാണ് ബിഎസ്എൻഎൽ 797 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാനിന് ഒപ്പം നൽകുന്നത്. സാധാരണ ഗതിയിൽ 365 ദിവസത്തെ വാലിഡിറ്റിയാണ് 797 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്നത്. 30 ദിവസത്തെ അധിക വാലിഡിറ്റി കൂടി ലഭിക്കുന്നതോടെ 797 രൂപ പ്ലാനിന്റെ ആകെ വാലിഡിറ്റി 395 ദിവസം ആകും.

ഡാറ്റ

എന്നാൽ ഈ പ്ലാനിന് ഒപ്പം ഒരു ക്യാച്ചും ഉണ്ട്. പ്ലാനിനൊപ്പം പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും 797 രൂപയുടെ പ്ലാനിന് ഒപ്പം ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. എന്നാൽ 60 ദിവസത്തേക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. അത് കഴിഞ്ഞ് ആനുകൂല്യങ്ങൾ വേണ്ടവർ പ്രത്യേകം ഡാറ്റ പായ്ക്കുകൾ ചെയ്യേണ്ടി വരും. സെക്കൻഡറി സിം കാർഡ് ആയി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിക്കുന്നവർക്കാണ് 797 രൂപ വില വരുന്ന പ്ലാൻ ഗുണം ചെയ്യുക.

ഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പുതിയ മൂന്ന് പ്ലാനുകളുമായി ജിയോഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പുതിയ മൂന്ന് പ്ലാനുകളുമായി ജിയോ

2399 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

2399 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

2399 രൂപയുടെ വൗച്ചർ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ചെയ്യുന്ന ഒരു പഴയ വാർഷിക പ്രീപെയ്ഡ് പ്ലാൻ ആണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റിയും ലഭിക്കുമായിരുന്നു. ഈ പ്ലാനിന് ഒപ്പം 60 ദിവസത്തെ അധിക വാലിഡിറ്റി കൂടി നൽകുകയാണ് ബിഎസ്എൻഎൽ. അങ്ങനെ 2399 രൂപയുടെ പ്ലാനിന്റെ അധിക വാലിഡിറ്റി 425 ദിവസമായി മാറുന്നു. 797 രൂപയുടെ പ്ലാനിനെ അപേക്ഷിച്ച് 2399 രൂപയുടെ പ്ലാനിലെ എല്ലാ ആനുകൂല്യങ്ങളും 425 ദിവസവും ലഭിക്കും.

2399 രൂപ

2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ യൂസേഴ്സിന് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 80 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും 2399 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. വാലിഡിറ്റി കാലയളവിലേക്ക് സൌജന്യ ഇറോസ് നൌ സബ്സ്ക്രിപ്ഷനും ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

പുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുമായി വിഐപുതിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകളുമായി വിഐ

2999 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

2999 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

അധിക വാലിഡിറ്റി ആനുകൂല്യവുമായി ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന ഏറ്റവും വില കൂടിയ പ്ലാൻ ആണ് 2999 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാൻ. 2999 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് സാധാരണ ഓഫർ ചെയ്യുന്നത്. 90 ദിവസത്തെ അധിക വാലിഡിറ്റിയാണ് ബിഎസ്എൻഎൽ ഈ വാർഷിക പ്ലാനിന് ഒപ്പം നൽകുന്നത്. അതായത് ആകെ 455 ദിവസത്തെ പ്ലാൻ വാലിഡിറ്റി.

ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

2999 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 80 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. ഉപയോക്താക്കൾക്കായി അൺലിമിറ്റഡ് വോയ്‌സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും 2999 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഈ പ്ലാനുകൾ നിങ്ങൾക്ക് സെലക്റ്റ് ചെയ്യാവുന്നതാണ്.

84 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും ലാഭകരമായ 4ജി പ്രീപെയ്ഡ് പ്ലാൻ എതെന്ന് അറിയാം84 ദിവസം വാലിഡിറ്റിയുള്ള ഏറ്റവും ലാഭകരമായ 4ജി പ്രീപെയ്ഡ് പ്ലാൻ എതെന്ന് അറിയാം

Best Mobiles in India

English summary
BSNL is launching three annual prepaid plans with additional validity benefits. Extra validity means that the plans get valid for a fixed number of days in addition to the normal validity of the plan (365 days). This gives an additional validity of 30 days to 90 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X