വോയ്സ് കോളുകൾ മാത്രം മതിയെന്നോ? വെറുതെ കുറച്ച് ഡാറ്റയും അങ്ങ് തന്നേക്കാം; അറിയാം ഈ ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ എന്ന പൊതുമേഖല ടെലിക്കോം സ്ഥാപനത്തെ സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? 4ജിയില്ല, കവറേജ് ഇല്ല എന്നിങ്ങനെയുള്ള മറുപടികളാകും നിങ്ങളുടെ മനസിൽ വരുന്നത്. എന്നാൽ തത്കാലം ബിഎസ്എൻഎല്ലിനെക്കുറിച്ചുള്ള പരാതികൾ മാറ്റിവയ്ക്കാം. എല്ലായിടത്തും വേഗതയുള്ള ഇന്റർനെറ്റ് കിട്ടില്ലെങ്കിലും വോയ്സ് കോളുകൾക്കും മറ്റും ബിഎസ്എൻഎൽ കണക്റ്റിവിറ്റി മതിയാകുമെന്നത് തർക്കമില്ലാത്ത കാര്യമാണ്.
bsnl : ആർക്കും വേണ്ടാത്തവർക്കും കരുതൽ
തങ്ങളുടെ യൂസേഴ്സിന് വിപുലമായ പ്രീപെയ്ഡ് മൊബൈൽ കണക്റ്റിവിറ്റിയും പ്ലാനുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. മോശമല്ലാത്ത കവറേജും ബിഎസ്എൻഎൽ നൽകുന്നുണ്ട്. പ്രത്യേകിച്ചും രാജ്യത്തെ വിദൂരമായ പ്രദേശങ്ങളിലും മലയോര മേഖലകളിലും ഒക്കെയുള്ള യൂസേഴ്സിന് പലപ്പോഴും ബിഎസ്എൻഎൽ മാത്രമാണ് ആശ്രയം. സ്വകാര്യ കമ്പനികൾ കടന്ന് ചെല്ലാൻ പോലും താത്പര്യപ്പെടാത്ത ഇത്തരം മേഖലകളിൽ സേവനങ്ങൾ നൽകാൻ BSNL പ്രത്യേക താത്പര്യം കാട്ടാറുണ്ടെന്നതാണ് ഇതിന് കാരണം.
രാജ്യത്തിന്റെ ഡിജിറ്റൽ കുതിപ്പിൽ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ ഏറെ പിന്നിലായി പോകുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. ഇത്തരത്തിലുള്ള ഡിജിറ്റൽ ഡിവൈഡിനെ ചില മേഖലകളിലെങ്കിലും പ്രതിരോധിക്കുന്നത് ബിഎസ്എൻഎല്ലിന്റെ സാന്നിധ്യമാണ്. അൽപ്പം വേഗം കുറവാണെങ്കിലും ഇന്റർനെറ്റ് സേവങ്ങളുമായി ഇവർക്കിടയിലേക്ക് കമ്പനി ഇറങ്ങിച്ചെല്ലുന്നുമുണ്ട്. മൊബൈൽ സർവീസിനപ്പുറം രാജ്യത്തെങ്ങും പരന്നുകിടക്കുന്ന ബ്രോഡ്ബാൻഡ് ശൃംഖല കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സർവീസ് വ്യാപകമാക്കാനും ബിഎസ്എൻഎല്ലിനെ സഹായിക്കുന്നു.

വില വർധനവ് കൊണ്ട് നടുവൊടിക്കുന്ന സ്വകാര്യ കമ്പനികൾ രാജ്യത്തെ സാധാരണക്കാരുടെ കാര്യത്തിൽ അത്ര ശ്രദ്ധാലുക്കളല്ല. പ്രീമിയം കസ്റ്റമേഴ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന എയർടെലിന്റെയൊക്കെ തുറന്ന് പറച്ചിൽ മതി ഇത് മനസിലാക്കാൻ. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ നൽകുന്നതിൽ നിന്നും പിന്നോട്ട് പോകുകയാണ് സ്വകാര്യ ടെൽക്കോകൾ. ഇവിടെ ബിഎസ്എൻഎൽ എന്ന പൊതുമേഖല ടെലിക്കോം സ്ഥാപനത്തിന്റെ പ്രാധാന്യം ഇരട്ടിയാകുന്നു.
എൻട്രി-ലെവൽ അൺലിമിറ്റഡ് പ്ലാനുകൾ
എൻട്രി ലെവലിൽ ലഭിക്കുന്ന അൺലിമിറ്റഡ് പ്ലാനുകളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. അൺലിമിറ്റഡ് വോയ്സ് കോളുകളും ചെറിയ ഉപയോഗത്തിന് ഉതകുന്ന വിധത്തിലുള്ള ഡാറ്റയും ഇത്തരം പ്ലാനുകളിൽ ലഭ്യമാകും. അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളുമായി വരുന്ന രണ്ട് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.
147 രൂപയുടെ പ്രതിമാസ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് വോയ്സ് കോളുകൾ ഏത് നെറ്റ്വർക്കിലേക്കും ലഭിക്കുമെന്നത് ബിഎസ്എൻഎല്ലിന്റെ 147 രൂപയുടെ പ്രതിമാസ പ്രീപെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്. യൂസേഴ്സിന്റെ എല്ലാ വോയ്സ് യൂസ് ആവശ്യങ്ങളും നിറവേറ്റാൻ 147 രൂപയുടെ പ്രതിമാസ പ്രീപെയ്ഡ് പ്ലാൻ സഹായിക്കുന്നു. അപ്പോൾ തോന്നും ഇതിൽ ഡാറ്റ പാക്കുകൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ലെന്ന്. എന്നാൽ 147 രൂപയുടെ പ്ലാനിൽ 10 ജിബി ഡാറ്റയും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നുണ്ട്. നിങ്ങളുടെ മേഖലയിലെ നെറ്റ്വർക്ക് ശേഷി അനുസരിച്ച് 2ജി, 3ജി അല്ലെങ്കിൽ 4ജി വേഗതയിൽ ഈ ഡാറ്റ ഉപയോഗിക്കാം. കോളർ ട്യൂണുകൾ ഇഷ്ടപ്പെടുന്നവർക്കായി ബിഎസ്എൻഎൽ ട്യൂൺസ് പ്ലാനിന് ഒപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

319 രൂപയുടെ അൺലിമിറ്റഡ് വോയ്സ് പ്രീപെയ്ഡ് പ്ലാൻ
രണ്ട് മാസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾക്കായി നോക്കുന്നവർക്ക് 319 രൂപയുടെ അൺലിമിറ്റഡ് വോയ്സ് പ്രീപെയ്ഡ് പ്ലാൻ ഒരു നല്ല ചോയ്സ് ആണ്. രണ്ട് മാസത്തിൽ പുറത്ത് അതായത് ആകെ 65 ദിവസത്തേക്കുള്ള ആനുകൂല്യങ്ങളാണ് 319 രൂപയുടെ അൺലിമിറ്റഡ് വോയ്സ് പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. വോയ്സ് കോളുകൾക്ക് ഒപ്പം 300 എസ്എംഎസുകളും 319 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. 147 രൂപയുടെ പ്ലാനിലേതിന് സമാനമായി 10 ജിബി ഡാറ്റയും 319 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.
വളരെക്കുറച്ച് ഡാറ്റ ആവശ്യങ്ങൾ മാത്രമുള്ളവർക്കും അല്ലെങ്കിൽ തീരെ ഡാറ്റ വേണ്ടായെന്നുമുള്ളവർക്കും ഈ പ്രീപെയ്ഡ് പ്ലാനുകൾ ഏറെ അനുയോജ്യമാണ്. നിങ്ങളുടെ താത്പര്യം അനുസരിച്ച് ഏത് വാലിഡിറ്റിയിലുള്ള പ്ലാനും സെലക്റ്റ് ചെയ്യാൻ കഴിയും. രാജ്യത്തെ മിക്ക ടെലിക്കോം സർക്കിളുകളിലും 147 രൂപയുടെ പ്രതിമാസ പ്രീപെയ്ഡ് പ്ലാനും 319 രൂപയുടെ അൺലിമിറ്റഡ് വോയ്സ് പ്രീപെയ്ഡ് പ്ലാനും ലഭ്യമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications