BSNL | ബിഎസ്എൻഎൽ രക്ഷപ്പെടാൻ യൂസേഴ്സും കനിയണം; അറിയാം ഈ സൂപ്പർ പ്ലാനുകളെക്കുറിച്ച്

|

കെഎസ്ആർടിസി നന്നാവണം എന്ന് ആഗ്രഹിക്കാത്ത ഏത് മലയാളിയാണുള്ളത്... പ്രതീക്ഷ കുറവാണെങ്കിലും എല്ലാ മലയാളികളും ഇക്കാര്യത്തിൽ ഒരേ മനസുള്ളവരാണ്. അത് പോലെ തന്നെ നന്നാവണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (BSNL). 4ജി ലോഞ്ചിനൊരുങ്ങുന്ന കമ്പനി "നന്നാവേണ്ടത്" സാധാരണക്കാരായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അനിവാര്യവുമാണ്.

 

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ നന്നാവാൻ കമ്പനിയുടെ അഴകൊഴമ്പൻ സമീപനം മാത്രമല്ല മാറേണ്ടത്. ബിഎസ്എൻഎൽ യൂസേഴ്സിനും മറ്റ് മൊബൈൽ ഉപയോക്താക്കൾക്കും സ്ഥാപനത്തോടുള്ള സമീപനവും മാറേണ്ടതുണ്ട്. ജീവനക്കാരും മാനജ്മെന്റുമൊക്കെ ശരിയായ വഴിക്ക് വന്നാലും യൂസേഴ്സ് തിരിഞ്ഞു നോക്കിയില്ലെങ്കിൽ രാജ്യത്തെ ഏക പൊതുമേഖല ടെലിക്കോം കമ്പനി ഗോപി വരയ്ക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..?

കണക്ഷൻ

എന്നാൽ പിന്നെ ഞങ്ങൾ എന്ത് ചെയ്യണമെന്നാവും കവി ഉദ്ദേശിക്കുന്നത് എന്ന് ചിന്തിക്കുന്നുണ്ടാവും. സംഭവം വളരെ സിംപിളാണ്. ഒരു ബിഎസ്എൻഎൽ കണക്ഷൻ എടുക്കുക, ഇടയ്ക്ക് റീചാർജ് ചെയ്യുക / ബിൽ അടയ്ക്കുക. ഇങ്ങനെയൊക്കെ ചെയ്താൽ മതിയാകും. 4ജിയുമില്ല, റേഞ്ചുമില്ല പിന്നെന്തിന് ഞങ്ങൾ റീചാർജ് ചെയ്യണമെന്നല്ലേ അലോചിച്ചത്. കവി പറയുന്നത് ബിഎസ്എൻഎൽ മൊബൈൽ സർവീസിന്റെ കാര്യമല്ല!

Airtel Plans | വൈഫൈ, ടിവി ചാനൽ, ഒടിടി സബ്സ്ക്രിപ്ഷൻ; കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ഈ എയർടെൽ പ്ലാൻAirtel Plans | വൈഫൈ, ടിവി ചാനൽ, ഒടിടി സബ്സ്ക്രിപ്ഷൻ; കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ഈ എയർടെൽ പ്ലാൻ

ബിഎസ്എൻഎൽ ഓഫർ
 

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന ഏറ്റവും മികച്ച സർവീസ്, ബ്രോഡ്ബാൻഡ് സെക്റ്ററിലാണ്. കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ ഏറ്റവും കവറേജ് നൽകുന്ന ബ്രോഡ്ബാൻഡ് സർവീസും ബിഎസ്എൻഎൽ ഭാരത് ഫൈബർ തന്നെയാണ്. ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ സെലക്റ്റ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് വേണ്ടി കമ്പനിയുടെ രണ്ട് 'സൂപ്പർ' പ്ലാനുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബിഎസ്എൻഎൽ സൂപ്പർ പ്ലാനുകൾ

ബിഎസ്എൻഎൽ സൂപ്പർ പ്ലാനുകൾ

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ( ബിഎസ്എൻഎൽ ) തങ്ങളുടെ യൂസേഴ്സിന് വിവിധ 300 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ ലഭ്യമാകുന്ന രണ്ട് പ്ലാനുകളെയാണ് ഞങ്ങൾ സൂപ്പർ പ്ലാനുകൾ എന്ന് വിശേഷിപ്പിക്കുന്നത്. ഈ പ്ലാനുകൾ ഓഫർ ചെയ്യുന്ന ഡാറ്റ തന്നെയാണ് ഈ വിശേഷണത്തിന് കാരണം. വലിയ അളവിൽ ഡാറ്റ നൽകുന്ന ഓഫർ ആയതിനാൽ തന്നെ അത്യാവശ്യം നിരക്ക് കൂടിയ പ്ലാനുകളുമാണിവ.

ബ്രോഡ്ബാൻഡ് പ്ലാനുകൾ

2,799 രൂപ, 4,799 രൂപ ( നികുതിയില്ലാതെയുള്ള നിരക്കുകൾ ) എന്നീ പ്ലാനുകളുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. ബിഎസ്എൻഎല്ലിന്റെ മറ്റ് 300 എംബിപിഎസ് പ്ലാനുകളുമായി ഇവയ്ക്ക് സമാനതകൾ ഉണ്ടെങ്കിലും ഡാറ്റയുടെ കാര്യത്തിൽ വലിയ വ്യത്യാസമാണുള്ളത്. ബിഎസ്എൻഎൽ അടക്കം മിക്കവാറും കമ്പനികളും 3.3 ടിബി ഫെയർ യൂസേജ് പരിധിയുമായാണ് സാധാരണ ബ്രോഡ്ബാൻഡ് പ്ലാനുകൾ നൽകുന്നത് എന്ന് അറിയാമല്ലോ.

ഡാറ്റ

ഇതിന് അപവാദമായ പ്ലാനുകളും ബിഎസ്എൻഎല്ലിനുണ്ട്. എന്നാൽ 2,799 രൂപ, 4,799 രൂപ പ്ലാനുകൾ മറ്റൊരു തലത്തിലേക്ക് തന്നെ കാര്യങ്ങൾ കൊണ്ട് പോകുന്നു. 2,799 രൂപ പ്ലാൻ പ്രതിമാസം 5 ടിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. 4,799 രൂപ വിലയുള്ള പ്ലാൻ 6.5 ടിബി ഡാറ്റയും ഓഫർ ചെയ്യുന്നു.

Jio Plans | ഈസ്റ്റ് ഓർ വെസ്റ്റ്, ജിയോ ഈസ് ദ ബെസ്റ്റ്; 500 രൂപയിൽ താഴെയുള്ള അടിപൊളി റീചാർജ് പ്ലാനുകളുമായി ജിയോJio Plans | ഈസ്റ്റ് ഓർ വെസ്റ്റ്, ജിയോ ഈസ് ദ ബെസ്റ്റ്; 500 രൂപയിൽ താഴെയുള്ള അടിപൊളി റീചാർജ് പ്ലാനുകളുമായി ജിയോ

2,799 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ

2,799 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ

2,799 രൂപ വിലയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ 300 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡും പ്രതിമാസം 5 ടിബി ഡാറ്റയുമാണ് ഓഫർ ചെയ്യുന്നത്. 5 ടിബി പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 30 എംബിപിഎസ് ആയി കുറയുമെന്ന് മാത്രം. അൺലിമിറ്റഡ് ഫിക്സഡ് ലൈൻ വോയിസ് കോളിങ് കണക്ഷനും 2,799 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. അധിക ആനുകൂല്യം എന്ന നിലയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ്, ഷെമാറൂ, ഹംഗാമ, സോണിലിവ്, സീ5, വൂട്ട്, യപ്പ്ടിവി എന്നീ ഒടിടി ആപ്പുകളിലേക്കും യൂസേഴ്സിന് ആക്സസ് ലഭിക്കും. ആദ്യ മാസത്തെ വാടകയിൽ 500 രൂപയുടെ ഡിസ്കൌണ്ടും ലഭ്യമാക്കുന്നുണ്ട്.

4,799 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ

4,799 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ

4,799 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനും 300 എംബിപിഎസ് ഡാറ്റ സ്പീഡ് ആണ് ഓഫർ ചെയ്യുന്നത്. 6.5 ടിബി ഡാറ്റയാണ് ഫെയർ യൂസേജ് പോളിസി അനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്നത്. ഈ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 40 എംബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് ഫിക്സഡ് ലൈൻ വോയിസ് കോളിങ് കണക്ഷനും 4,799 രൂപ വിലയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ലയൺസ്ഗേറ്റ്, ഷെമാറൂ, ഹംഗാമ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, വൂട്ട്, യപ്പ്ടിവി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും യൂസേഴ്സിന് ആക്സസ് ലഭിക്കും. ആദ്യ മാസത്തെ വാടകയിൽ 500 രൂപയുടെ ഡിസ്കൌണ്ടും ലഭിക്കും.

Best Mobiles in India

English summary
Which Malayalee does not want KSRTC to be better? Even though the hope is low, all Malayalees are of the same mind on this matter. Bharat Sanchar Nigam Limited (BSNL) is a public-sector organization that everyone wants to perform better.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X