Home
News

ഈ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഡിസംബര്‍ 31-ന് ശേഷം പ്രവര്‍ത്തിക്കുകയില്ല; ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം കാന്തിക സ്ട്രിപ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളും മാറ്റി ഇഎംവി ചിപ് കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. പഴയ കാര്‍ഡുകള്‍ 2019 ജനുവരി ഒന്ന് മുതല്‍ ഉപയോഗിക്കാന്‍ കഴിയുകയില്ല. ഇത് എങ്ങനെ ഒഴിവാക്കാം.

ഈ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഡിസംബര്‍ 31-ന് ശേഷം പ്രവര്‍ത്തിക്കു

1. ഇഎംവി കാര്‍ഡ് കൂടുതല്‍ സുരക്ഷിതം

ഇഎംവി കാര്‍ഡുകളില്‍ വിവരങ്ങള്‍ ഇന്റഗ്രേറ്റഡ് ചിപ്പുകളിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ വ്യാജമായി നിര്‍മ്മിക്കുകയോ ഉപയോഗിക്കുകയോ എളുപ്പമല്ല.

2. മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍ നിന്ന് വ്യത്യസ്തം

ഇവിഎം കാര്‍ഡുകളില്‍ വിവരങ്ങള്‍ അടിക്കടി മാറ്റിക്കൊണ്ടിരിക്കും. എന്നാല്‍ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകളില്‍ ഇത് സ്ഥിരമായി സൂക്ഷിക്കുന്നു. അതിനാല്‍ ഇവയുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുക എളുപ്പമാണ്.

3. കാര്‍ഡ് ബ്ലോക്ക് ആകുമോ എന്നറിയാനുള്ള എളുപ്പവഴി കാര്‍ഡില്‍ ചിപ്പ് ഉണ്ടോയെന്ന് പരിശോധിക്കുകയാണ്.

4. ഇഎംവി കാര്‍ഡുകളില്‍ ഇടതുഭാഗത്തായി ചിപ്പ് കാണാന്‍ കഴിയും. സിം കാര്‍ഡ് പോലുള്ള ചിപ്പ് ഉണ്ടെങ്കില്‍ പേടിക്കേണ്ടതില്ല. ചിപ്പ് ഇല്ലെങ്കില്‍ നിങ്ങളുടെ കാര്‍ഡ് മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡാണെന്ന് ഉറപ്പിക്കാം.

5. ബാങ്ക് മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡ് മാറ്റി ഇഎംവി കാര്‍ഡ് തരും.

6. ബാങ്കില്‍ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കില്‍ നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടുക.

7. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി അപേക്ഷ സമര്‍പ്പിച്ചാലും ഇഎംവി കാര്‍ഡ് സൗജന്യമായി ലഭിക്കും.

8. നിങ്ങളുടെ ശാഖയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ കാര്‍ഡ് അയച്ചുതരും.

9. പഴയ കാര്‍ഡ് മാറ്റി പുതിയ ഇവിഎം ചിപ് കാര്‍ഡ് നല്‍കുന്നത് പൂര്‍ണ്ണമായും സൗജന്യമായാണ്.

10. 2008 മുമ്പ് ലഭിച്ച ഡെബിറ്റ് കാര്‍ഡ് ആണെങ്കില്‍ അത് മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡ് ആയിരിക്കും.

11. പുതിയ കാര്‍ഡ് കിട്ടിയാല്‍ പഴയ പിന്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പുതിയ പിന്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുക.

More from GizBot

Best Mobiles in India

English summary
These debit/credit cards may stop working if you don’t do this before December 31
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X