അണിയറയില്‍ മാത്രം ഒതുങ്ങിയ ആപ്പിള്‍ ഉത്പന്നങ്ങള്‍...

Posted By:

സാങ്കേതികമായും രൂപകല്‍പനയിലും മികച്ചു നില്‍ക്കുന്നു എന്നതാണ് മറ്റു കമ്പനികളില്‍ നിന്ന് ആപ്പിളിനെ വ്യത്യസ്തമാക്കുന്നത്. മറ്റുള്ളവര്‍ മരത്തില്‍ കാണുന്നത് മാനത്ത് കാണാന്‍ ആപ്പിളിന് എന്നും സാധിച്ചു.

ഐ ഫോണും ഐപോഡും ഐപാഡും ഉള്‍പ്പെടെ എല്ലാം അതിനുദാഹരണങ്ങളാണ്. മൊബൈല്‍ ഫോണ്‍ വിപണിയില്‍ തന്നെ വിപ്ലവം സൃഷ്ടിക്കാന്‍ ഐ ഫോണിനു സാധിച്ചു എന്ന വസ്തുത മറക്കാന്‍ കഴിയില്ല.

എന്നാല്‍ ആപ്പിളിനു വേണ്ടി പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഡിസൈന്‍ ചെയ്യപ്പെട്ട പല ഉപകരണങ്ങളും ഇന്നും പുറംലോകം കാണാതിരിക്കുന്നുണ്ട്. പല കാരണങ്ങളാല്‍ കമ്പനി അവയൊന്നും പുറത്തിറക്കിയില്ല എന്നതുതന്നെ കാരണം. എന്തായാലും ആ ഉത്പന്നങ്ങള്‍ ഒന്നു പരിചയപ്പെടാം..

ഹാര്‍ട്മുട് എസ്ലിഞ്ജര്‍ എന്ന ഡിസൈനറും അദ്ദേഹത്തിന്റെ ഫ്രോഗ് ഡിസൈന്‍ എന്ന സ്ഥാപനവും ആണ് ഈ ഉത്പന്നങ്ങള്‍ ആപ്പിളിനുവേണ്ടി ഡിസൈന്‍ ചെയ്തത്. 1980-കളില്‍ അവതരിപ്പിച്ച ആ പ്രോട്ടോ ടൈപ് കണ്ടാല്‍ എത്രത്തോളം ദീര്‍ഘദൃഷ്ടി ഉണ്ടായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ കമ്പനിക്ക് എന്ന് ഊഹിക്കാന്‍ കഴിയും.

ഇനിയും പുറത്തിറക്കാനിരിക്കുന്ന ഐ വാച്ച് പോലും 30 വര്‍ഷം മുമ്പ് ആപ്പിള്‍ ഡിസൈനര്‍മാരുടെ മനസില്‍ രൂപം കൊണ്ടിരുന്നു എന്ന് ഈ ഡിസൈനുകളില്‍ നിന്ന് മനസിലാക്കാം.

എന്തായാലും ആ ഉപകരണങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

വാള്‍ട് ഡിസ്‌നിയുടെ പ്രശസ്തമായ സ്‌നോവൈറ്റ് ആന്‍ഡ് സെവന്‍ ഡ്വാര്‍ഫ്‌സ് എന്ന ആനിമേറ്റഡ് സിനിമയെ ആസ്പദമാക്കി ഡിസൈന്‍ ചെയ്ത പേഴ്‌സണല്‍ കമ്പ്യൂട്ടറുകളാണ് ഇവ. ഓരോ കമ്പ്യൂട്ടറിനും ഓരോ ഡിസ്‌നി ഡ്വാര്‍ഫ്‌സിന്റെ പേരാണ് നല്‍കിയത്.

 

#2

സ്‌നോവൈറ്റ് സീരീസില്‍ പെട്ട മറ്റൊരു മാക് കമ്പ്യൂട്ടറാണ് ഇത്. സീരീസിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടറും ഇതുതന്നെ.

 

#3

1982-ല്‍ രൂപകല്‍പനചെയ്ത മാക്ബുക് ലാപ്‌ടോപ് ആണ് ഇത്.

 

#4

സനോവൈറ്റ് സീരീസ് കമ്പ്യൂട്ടറുകള്‍ക്കായി രൂപകല്‍പന ചെ്ത മൗസ്.

 

#5

ആപ്പിളിന്റെ ലിസ കമ്പ്യൂട്ടറിന്റെ മാതൃക. 1982-ലാണ് ഇതും രൂപകല്‍പനചെയ്തത്.

 

#6

ആപ്പിള്‍ ലിസ കമ്പ്യൂട്ടറിന്റെ മറ്റൊരു മാതൃക.

 

#7

ഐപാഡ് മാതൃകയില്‍ ഒരു ഉപകരണം 1982-ല്‍ രൂപകല്‍പന ചെയ്തിരുന്നു. ടച്ച് സ്‌ക്രീന്‍ സഹിതമുള്ള ആ ഉപകരണമാണ് ചിത്രത്തില്‍.

 

#8

1983-ല്‍ ഡിസൈന്‍ ചെയ്ത ആപ്പിള്‍ ജാക്

 

#9

ഐഫോണ്‍ പുറത്തിറക്കുന്നതിനു മുമ്പുതന്നെ മൊബൈല്‍ ഫോണുകളെ കുറിച്ച് ആപ്പിള്‍ ചിന്തിച്ചിരുന്നു. അത്തരത്തില്‍ രൂപകല്‍പന ചെയ്ത മൊബൈല്‍ ഫോണാണ് ഇത്.

 

#10

ആപ്പിള്‍ ഐവാച്ച് ഇന്നും യാദാര്‍ഥ്യമായിട്ടില്ല. എന്നാല്‍ എണ്‍പതുകളില്‍ അത്തരമൊന്നിന്റെ മാതൃക ആപ്പിള്‍ പുറത്തിറക്കിയിരുന്നു. ഒപ്പം വ്യത്യസ്തമായ ചില ഹെഡ്‌ഫോണുകളും.

 

#11

ഐഫോണിനു മുമ്പ് അവതരിപ്പിച്ച മൊബൈല്‍ ഫോണ്‍ ഡിസൈന്‍.

 

#12

1984-ല്‍ ഡിസൈന്‍ ചെയ്ത മാക്ബുക് എയറിന്റെ ഡിസൈന്‍.

 

#13

മാക്ബുക്കിന്റെ മറ്റൊരു ഡിസൈന്‍.

 

#14

ഐപാഡിന്റെ മറ്റൊരു ഡിസൈന്‍.

 

#15

1982-ല്‍ ഡിസൈന്‍ ചെയ്ത ടാബ്ലറ്റ് മാതൃക. സ്‌റ്റൈലസ് സഹിതമുള്ളതായിരുന്നു ഈ ടാബ്ലറ്റ്.

 

#16

1985-ല്‍ ഡിസൈന്‍ ചെയ്ത ബേബി മാക് കമ്പ്യൂട്ടര്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot