നാം അറിയാത്ത ലിങ്ക്ഡിന്‍

Posted By: Lekshmi S

സെയില്‍സ് പ്രതിനിധികളെയും മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും പോലുള്ള ആയിരക്കണക്കിന് പ്രൊഫഷണലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമാണ് ലിങ്ക്ഡിന്‍.

നാം അറിയാത്ത ലിങ്ക്ഡിന്‍

നമുക്ക് ഇഷ്ടമുള്ള ബിസിനസ്സ് പ്രൊഫഷണലുകളെ പിന്തുടരാനും ഇതില്‍ കഴിയും. ജോലിക്ക് അപേക്ഷിക്കുന്നതിനോ ഇ-മെയില്‍ വഴി വരുന്ന പുതിയ കണക്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനോ ആണ് നമ്മളില്‍ ബഹുഭൂരിപക്ഷവും ലിങ്ക്ഡിന്‍ സന്ദര്‍ശിക്കുന്നത്.

ഇക്കൂട്ടത്തിലൊരാളാണ് നിങ്ങളെങ്കില്‍, ലിങ്ക്ഡിന്‍ നല്‍കുന്ന നിരവധി സൗകര്യങ്ങള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ലിങ്ക്ഡിന്റെ അത്തരം ചില സവിശേഷതകള്‍ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കീവേഡുകള്‍

കീവേഡുകളുമായി ബന്ധപ്പെടുത്തിയാല്‍ നിങ്ങളെ ലിങ്ക്ഡിനില്‍ അനായാസം കണ്ടെത്താന്‍ കഴിയും. നിങ്ങളുടെ പ്രൊഫൈലിന് നല്‍കുന്ന ഹെഡ്ഡിംഗ്, നിങ്ങളെ കുറിച്ചുള്ള വിവരങ്ങളുടെ സംക്ഷിപ്തം, താത്പര്യങ്ങള്‍, ജോബ് ടൈറ്റില്‍, ജോലി സംബന്ധിച്ച വിവരണം, തൊഴില്‍ നൈപുണ്യം തുടങ്ങിയ കാര്യങ്ങള്‍ എഴുതുമ്പോള്‍ കീവേഡുകള്‍ ഉപയോഗിക്കുക. നിങ്ങളുടെ മേഖലയുമായും ലക്ഷ്യവുമായും ബന്ധമുള്ള കീവേഡുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ദീര്‍ഘമായ കുറിപ്പുകള്‍

ലിങ്ക്ഡിനില്‍ ദീര്‍ഘമായ കുറിപ്പുകള്‍ എഴുതുന്നത് ശ്രദ്ധിക്കപ്പെടാന്‍ നിങ്ങളെ സഹായിക്കും. അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു എഡിറ്ററിന്റെ സഹായത്തോടെ നിങ്ങളുടെ പ്രൊഫൈലില്‍ ഇവ പ്രസിദ്ധീകരിക്കാന്‍ കഴിയും. ഇത് നിങ്ങള്‍ എഴുതുന്നത് നിങ്ങളുടെ കണക്ഷനിലുള്ളവര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും വായിക്കാന്‍ അവസരമൊരുക്കും.

പ്രൊഷണല്‍ ഗാലറി

ലിങ്ക്ഡിനില്‍ നിങ്ങള്‍ക്ക് ആയിരത്തിലൊരുവന്‍ ആകണോ? നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ പ്രോജക്ടുകളുടെ ഉദാഹരണങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ, സ്ലൈഡ് ഷെയര്‍ പ്രസന്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഒരു പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കുക.

സെര്‍ച്ച് അലെര്‍ട്ട് വിട്ടുകളയരുത്

ലിങ്ക്ഡിനിലെ സെര്‍ച്ച് സൗകര്യം വഴി നിങ്ങള്‍ക്ക് മികച്ച ജോലി നേടാനാകും, പക്ഷെ അത് അത്ര എളുപ്പമല്ല. നിങ്ങള്‍ക്ക് ആവശ്യമുള്ള വ്യക്തികളെ അല്ലെങ്കില്‍ ജോലികളെ കുറിച്ച് കാണുമ്പോള്‍ സെര്‍ച്ച് പേജിന്റെ വലതുവശത്ത് സെര്‍ച്ച് അലെര്‍ട്ട് ബട്ടന്‍ ഉണ്ടാക്കി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ക്രമീകരണങ്ങള്‍ വരുത്തി സേവ് ചെയ്യുക

ഡിസംബര്‍ 13ന് ഹോണറിന്റെ വ്യത്യസ്ഥമായ ഫോണ്‍ അവതരിപ്പിക്കും!

ഗ്രൂപ്പുകളില്‍ അംഗമാവുക

സമാന മേഖലകളിലുള്ള പ്രൊഫഷണുലുകളുമായി ബന്ധമുണ്ടാക്കുന്നത് നിങ്ങളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും. അതിനായി ഗ്രൂപ്പുകളില്‍ അംഗമാവുക. നിങ്ങളുടെ ആശയങ്ങള്‍ ഇത്തരം ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കാം. ലിങ്ക്ഡിനില്‍ ഒരാള്‍ക്ക് 50 ഗ്രൂപ്പുകളില്‍ വരെ ചേരാനാകും. ഗുണകരമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്തും മികച്ച ആശയങ്ങള്‍ പങ്കുവച്ചും ഗ്രുപ്പില്‍ ശ്രദ്ധാകേന്ദ്രമാവുക.

ഇന്‍സ്റ്റന്റ് മെസ്സേജിംഗ്

നിങ്ങള്‍ക്ക് ഞൊടിയിടയില്‍ സന്ദേശങ്ങള്‍ അയക്കാന്‍ കഴിയും. സ്‌ക്രീനിന്റെ താഴെ വലതുഭാഗത്ത് കാണുന്ന മെസ്സേജിംഗ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ കണക്ഷനിലുള്ള ആരുമായും ചാറ്റ് ചെയ്യാനാകും.

ബന്ധങ്ങള്‍ സ്വകാര്യം

നിങ്ങളുടെ കണക്ഷനുകള്‍ കഴിവതും സ്വകാര്യമാക്കി വയ്ക്കുക. ഇതിനായി നിങ്ങളുടെ പ്രൊഫൈല്‍ പിക്ചറില്‍ ക്ലിക്ക് ചെയ്ത് സെറ്റിംഗ് ആന്‍ഡ് പ്രൈവസി തിരഞ്ഞെടുക്കുക. പ്രൈവസി ടാബിലേക്ക് പോയി ഹു ക്യാന്‍ സീ യുവര്‍ കണക്ഷന്‍സ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇത് ഒണ്‍ലി യു എന്ന് മാറ്റുക.

എക്‌സ്‌റ്റെന്‍ഷന്‍ വേണം

അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ലിങ്ക്ഡിന്‍ ഗൂഗിള്‍ ക്രോം എക്‌സ്‌റ്റെന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. പുതിയ അറിയിപ്പുകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ ഇത് സഹായിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LinkedIn is one of the worlds largest professional-oriented platform that connects millions of sales rep, marketers and you can also follow your favorite business professionals. Today, we have compiled a list of features that you should know about.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot