ഇവര്‍ ഗൂഗിളിന്റെ തലച്ചോറ്!!!

Posted By: Super

ലോകത്തെ ഏറ്റവും വലിയ സെര്‍ച് എഞ്ചിനാണ് ഗൂഗിള്‍. 1998 -ല്‍ രൂപീകൃതമായ കമ്പനി ഇന്ന് സെര്‍ച്ച് എഞ്ചിന്‍ എന്നതിനേക്കാളുപരി വലിയൊരു ടെക് കമ്പനിതന്നെയാണ്. കണ്ണട പോലെ ധരിക്കാവുന്ന കമ്പ്യൂട്ടറായ ഗൂഗിള്‍ ഗ്ലാസും ഡ്രൈവറില്ലാതെ ഓടുന്ന കാറും എല്ലാത്തിലുമുപരി ലോകത്തെ 80 ശതമാനം സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളും ആശ്രയിക്കുന്ന ആന്‍ഡ്രോയ്ഡ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും ഗൂഗിളിന്റേതാണ്.

ഗൂഗിളിനെ കുറിച്ച് വിശദീകരണങ്ങളില്ലാതെ തന്നെ എല്ലാവര്‍ക്കും അറിയുമെങ്കിലും കമ്പനിയുടെ രൂപീകരണത്തിനും ഇന്നുകാണുന്ന വളര്‍ച്ചയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രങ്ങള്‍ ആരെല്ലാം എന്നറിയുമോ. ലാറി പേജ്, എറിക് ഷിമിഡിറ്റ്, സെര്‍ജി ബ്രെയിന്‍ എന്നി സ്ഥാപക ത്രയങ്ങള്‍ മുതല്‍ ഇന്ത്യക്കാരായ വിക് ഗുണ്ടോത്ര, സുന്ദര്‍ പിച്ചൈ, ശ്രീധര്‍ രാമസ്വാമി തുടങ്ങിയവരുള്‍പ്പെട്ട വലിയൊരു ബുദ്ധികേന്ദ്രം തന്നെയാണ് കമ്പനിയുടെ ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. എന്തായാലും ആ വ്യക്തികളെ അടുത്തറിയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യു.എസിലെ മിഷിഗണില്‍ 1973 മാര്‍ച്ച് 26-നാണ് ലോറന്‍സ് ലാറിപേജ് എന്ന ലാറി പേജ് ജനിച്ചത്. 1998-ല്‍ സെര്‍ജിബ്രെയിനുമായി ചേര്‍ന്ന് ഗൂഗിള്‍ ആരംഭിക്കുകയായിരുന്നു. 2011-ല്‍ എറിക് ഷിമിഡിറ്റിന്റെ പിന്‍ഗാമിയായി ലാറിപേജ് കമ്പനിയുടെ സി.ഇ.ഒ ആയി ചുമതലയേറ്റു.

 

 

2011 വരെ ഗൂഗിളിന്റെ സി.ഇ.ഒയായിരുന്ന എറിക് ഷിമിഡിറ്റ് നിലവില്‍ ഗൂഗിളിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനാണ്. ലോകത്തെ അതിസമ്പന്നരില്‍ 138-ാം സ്ഥാനമാണ് അദ്ദേഹത്തിന്. 8.3 ബില്ല്യന്‍ ഡോളറാണ് സമ്പാദ്യം.

 

 

ലാറിപേജിനൊപ്പം ഗൂഗിള്‍ സ്ഥാപിച്ച വ്യക്തിയാണ് സെര്‍ജി മിഖായലോവിച്ച് ബ്രിന്‍ എന്ന സെര്‍ജി ബ്രിന്‍. 2013-ലെ കണക്കനുസരിച്ച് 24.4 ബില്ല്യന്‍ ഡോളര്‍ ആണ് സമ്പാദ്യം.

 

 

2002-ല്‍ ഗൂഗിളില്‍ ചേര്‍ന്ന ഡേവിഡ് സി. ഡ്രമ്മണ്ട് നിലവില്‍ കമ്പനിയുടെ കോര്‍പറേറ്റ് ഡവലപ്‌മെന്റ് വിഭാഗം വൈസ്പ്രസിഡന്റും ചീഫ് ലീഗല്‍ ഓഫീസറുമാണ്.

ഗൂഗിളിന്റെ ഇന്ത്യക്കാരായ സാരഥികളില്‍ പ്രധാനിയാണ് നികേഷ് അറോറ. നിലവില്‍ കമ്പനിയുടെ സീനിയര്‍ വൈസ്പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ ഇദ്ദേഹം 1989-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ബനാറസ് ഹിന്ദു സര്‍വകലാശാല, വാരാണസി) യില്‍ നിന്നു ബിരുദവും യു.എസിലെ നോര്‍ത് ഈസ്‌റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്

 

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദമെടുത്തിട്ടുണ്ട്. നിലവില്‍ ഗൂഗിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ്് ഫിനാന്‍ഷ്യല്‍ ഓഫീസറുമാണ്.

 

 

ഗൂഗിളിലെ നോളജ് (Knowledge) സീനീയര്‍ വൈസ് പ്രസിഡന്റാണ് അലന്‍ ഓസ്റ്റസ്.

 

 

ഗൂഗിളിന്റെ അധീനതയിലുള്ള, ലോകത്തെ ഏറ്റവും പ്രചാരമുള്ള വീഡിയോ ഷെയറിംഗ് സൈറ്റായ യുട്യൂബിന്റെ സി.ഇ.ഒയാണ് ഇറാന്‍ സ്വദേശിയായ സലാര്‍. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്ന് ബയോളജിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ഇദ്ദേഹം ഗൂഗിളില്‍ ഒമ്പതാമതായി ചേര്‍ന്ന ജീവനക്കാരനാണ്.

 

ഗൂഗിളിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യമാണ്, ആഡ്‌സ് ആന്‍ഡ് കൊമേഴ്‌സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായ ശ്രീധര്‍ രാമസ്വാമി. 2003-ലാണ് ഇദ്ദേഹം ഗൂഗിളില്‍ ചേരുന്നത്. മഡ്രാസ് ഐ.ഐ.ടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരിദവും യു.എസിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും നേടി.

 

സുന്ദര്‍ പിച്ചൈ എന്നറിയപ്പെടുന്ന ഇന്ത്യക്കാരനായ പിച്ചൈ സുന്ദര്‍രാജന്‍ ആന്‍ഡ്രോയ്ഡ്, ഗൂഗിള്‍ ക്രോം, ഗൂഗിള്‍ ആപ്‌സ് എന്നിവയുടെ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റാണ്. ഖൊരക്പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് വെള്ളി മെഡലോടെ ബിരുദവും യു.എസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എം.എസ്, പെന്‍സില്‍വാനിയ സര്‍വകലാശായില്‍ നിന്ന് എം.ബി.എ എന്നിവയും നേടിയിട്ടുണ്ട്. 2004-ലാണ് ഗൂഗിളില്‍ ചേര്‍ന്നത്.

 

 

ഗൂഗിള്‍ സ്ഥാപകംഗമല്ലെങ്കിലും കമ്പനിയുടെ തുടക്കം സൂസന്റെ ഗാരേജില്‍ നിന്നായിരുന്നു. 1998-ല്‍ ലാറി പേജും സെര്‍ജി ബ്രെയിനും സൂസന്റെ മെന്‍ലോപാര്‍ക്കിലെ വിസതിയോടു ചേര്‍ന്നുള്ള ഗാരേജിലാണ് ആദ്യമായി ഓഫീസ് തുടങ്ങിയത്. ഇന്ന് പ്രൊഡക്റ്റ് മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ് ഓഫ് അഡ്വര്‍ടൈസ്‌മെന്‍്‌റ് ആന്‍ഡ് കൊമേഴ്‌സ് എന്നിവയുടെ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റാണ് ഇവര്‍.

 

 

ഗൂഗിളില്‍ എട്ടാമതായി ചേര്‍ന്ന ജീവനക്കാരനും എഞ്ചിനീയറിംഗ് വിധാഗത്തിന്റെ ആദ്യ വൈസ്പ്രസിഡന്റുമാണ് ഇദ്ദേഹം. ഗൂഗിളില്‍ വരുന്നതിനു മുമ്പ് കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസറായിരുന്നു ഇദ്ദേഹം. നിലവില്‍ ടെക്‌നിക്കല്‍ ഇന്‍ഫ്രസ്‌ട്രെക്ചര്‍ സീനിയര്‍ വൈസ് പ്രസിഡന്റാണ്

 

വിക് ഗുണ്ടോത്ര എന്നറിയപ്പെടുന്ന വിവേക് ഗുണ്ടോത്ര മുംബൈ സ്വദേശിയാണ്. 2007-ല്‍ ഗൂഗിളില്‍ ചേര്‍ന്ന ഇദ്ദേഹം ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഗൂഗിള്‍ പ്ലസിന്റെ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റാണ്. മഡ്രാസ് ഐ.ഐ.ടിയില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം ഗൂഗിളില്‍ വരുന്നതിനു മുമ്പ് മൈക്രോസോഫ്റ്റില്‍ ജനറല്‍ മാനേജറായിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇവര്‍ ഗൂഗിളിന്റെ തലച്ചോറ്!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot