സൗന്ദര്യത്തെ ലോകം നിര്‍വചിക്കുന്നതിങ്ങനെ... കണ്ടുനോക്കു ഈ ചിത്രങ്ങള്‍

Posted By:

സൗന്ദര്യം എന്നത് ആപേക്ഷികമാണ്. ഓരോ വ്യക്തിയുടെയും സൗന്ദര്യ സങ്കല്‍പങ്ങള്‍ വ്യത്യസ്തമായിരിക്കും. അതിനനുസരിച്ചാണ് അവര്‍ വ്യക്തികളെയായാലും വസ്തുക്കളെയായാലും നോക്കിക്കാണുക.

എന്നാല്‍ ഇന്ന് ഇവിടെ പ്രതിപാദിക്കുന്നത് സ്ത്രീ സൗന്ദര്യത്തെ കുറിച്ചാണ്. ഓരോ രാജ്യങ്ങളിലും സൗന്ദര്യം സംബന്ധിച്ച് ആളുകള്‍ക്ക് അവരുടേതായ സങ്കല്‍പങ്ങളുണ്ട്.

ഇത് എങ്ങനെ വ്യത്യസ്തമാകുന്നു എന്നറിയുന്നതിനായി മാധ്യമ പ്രവര്‍ത്തകയായ എസ്തര്‍ ഹോണിഗ് എന്ന സ്ത്രീ അവരുടെ ഫോട്ടോ പകര്‍ത്തി 20 രാജ്യങ്ങളിലെ പ്രശസ്തരായ ഡിസൈനര്‍മാര്‍ക്ക് അയച്ചുകൊടുത്തു.

ഫോട്ടോ എഡിറ്റ് ചെയ്ത് അവരെ സുന്ദരിയാക്കുക എന്നതാണ് ഡിസൈനര്‍മാരെ ഏല്‍പിച്ച ദൗത്യം. ഓരോ രാജ്യത്തെ ഡിസൈനര്‍മാരും അവരുടെ വ്യക്തിപരവും സാംസ്‌കരികവുമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ഫോട്ടോ എഡിറ്റ് ചെയ്തു.

അമേരിക്കന്‍ ഡിസൈനര്‍ അവരുടെ കണ്ണുകള്‍ക്ക് നീല നിറം നല്‍കുകയും നീളമുള്ള തലമുടി ചേര്‍ക്കുകയും ചെയ്തപ്പോള്‍ ഇസ്രയേലി ഡിസൈനര്‍ കണ്ണുകള്‍ കറുപ്പിക്കുകയാണ് ചെയ്തത്.

എന്തായാലും 19 രാജ്യങ്ങളില്‍ നിന്നുള്ള ഡിസൈനര്‍മാര്‍ അവരുടെ സൗന്ദര്യ സങ്കല്‍പത്തിനനുസരിച്ച് എഡിറ്റ് ചെയ്ത എസ്തര്‍ ഹോണിഗിന്റെ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എസ്തര്‍ ഹോണിഗിന്റെ യദാര്‍ഥ ചിത്രം ആണ് ഇത്

അര്‍ജന്റീനക്കാരനായ ഡിസൈനര്‍ എസ്തറിനെ സുന്ദരിയാക്കിയത് ഇങ്ങനെ

ബംഗ്ലാദേശ് ഡിസൈനറുടെ സൗന്ദര്യ സങ്കല്‍പം ഇങ്ങനെ

ബള്‍ഗേറിയക്കാരനായ ഡിസൈനര്‍ എഡിറ്റ് ചെയ്ത ഫോട്ടോയാണ് ഇത്

ഇത് ചിലിയിലെ ഡിസൈനറുടെ സൗന്ദര്യസങ്കല്‍പം

ഗ്രിക് ഡിസൈനര്‍ എഡിറ്റ് ചെയ്ത എസ്തറിന്റെ ചിത്രം

ഇന്തോനേഷ്യന്‍ ഡിസൈനറുടെ കണ്ണില്‍ എസ്തര്‍ ഇപ്പോഴാണ് ഏറ്റവും സുന്ദരിയായിരിക്കുന്നത്.

ഇറ്റാലിയന്‍ ഡിസൈനറുടെ സൗന്ദര്യ സങ്കല്‍പം

കെനിയന്‍ ഡിസൈനര്‍ എഡിറ്റ് ചെയ്തപ്പോള്‍...

ഇന്ത്യന്‍ ഡിസൈനറുടെ സൗന്ദര്യ സങ്കല്‍പം ഇങ്ങനെ

ഇത് ഇസ്രയേലി ഡിസൈനര്‍ എഡിറ്റ് ചെയ്ത എസ്തറിന്റെ ചിത്രം

മൊറോക്കോ ഡിസൈനറുടെ സൗന്ദര്യസങ്കല്‍പം

ഫിലിപ്പീന്‍സ് ഡിസൈനറുടെ എഡിറ്റിംഗ്

യു.കെ ഡിസൈനര്‍ക്ക് ഈ രൂപത്തിലാണ് എസ്തര്‍ ഏറ്റവും സുന്ദരിയായി തോന്നുന്നത്.

പാകിസ്താനി ഡിസൈനര്‍ എഡിറ്റ് ചെയ്ത ചിത്രം

അമേരിക്കക്കാരുടെ സൗന്ദര്യസങ്കല്‍പം ഇങ്ങനെ

വിയറ്റ്‌നാം ഡിസൈനര്‍ എഡിറ്റ് ചെയ്ത ചിത്രം

ഉക്രെയ്ന്‍ ഡിസൈനറുടെ ഭാവന.

സെര്‍ബിയന്‍ ഡിസൈനര്‍ എസ്തറെ സുന്ദരിയാക്കിയപ്പോള്‍.

ശ്രീലങ്കന്‍ ഡിസൈനറുടെ സങ്കല്‍പത്തിലെ സൗന്ദര്യം ഇങ്ങനെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot