ഈ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പേറ്റിഎം മാളില്‍ 10,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍..!
നിങ്ങള്‍ ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? അതു പോലെ പണം ലാഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അതേ, ആണ് നിങ്ങളുടെ ഉത്തരം എങ്കില്‍ ഉടന്‍ തന്നെ പേറ്റിഎം മാളിലേക്കു പോകാം.

ഇപ്പോള്‍ പേറ്റിഎമ്മില്‍ അത്യാകര്‍ഷകമായ ഓഫറുകള്‍ നല്‍കുകയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക്, ഒപ്പം ഓരോ ഫോണുകള്‍ വാങ്ങുമ്പോഴും ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളുടെ വിവരങ്ങള്‍ ഇവിടെ കൊടുക്കുകയാണ്.

Samsung Galaxy Note 9
67,900 രൂപയ്ക്കാണ് കമ്പനിയുടെ 2018 ഫ്‌ളാഗ്ഷിപ്പ് ഫോണായ ഗ്യാലക്‌സി നോട്ട് 9 എത്തിയത്. പേറ്റിഎം മാളില്‍ 6000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറിനു ശേഷം ഈ ഫോണ്‍ നിങ്ങള്‍ക്ക് 61,900 രൂപയ്ക്കു ലഭിക്കുന്നു.

Apple iPhone X
ഐഫോണ്‍ Xന്റെ 64ജിബി സ്‌റ്റോറേജ് വേരിയന്റ് 95,390 രൂപയ്ക്കാണ് എത്തിയത്. ഇപ്പോള്‍ 10,000 രൂപ ക്യാഷ്ബാക്കും അതു പോലെ 11% ഡിസ്‌ക്കൗണ്ടും കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 74,990 രൂപയ്ക്കു ഈ ഫോണ്‍ വാങ്ങാം.

Google Pixel 2 XL
43,740 രൂപയ്ക്കാണ് ഗൂഗിള്‍ പിക്‌സല്‍ 2 XL അവതരിപ്പിച്ചത്. പേറ്റിഎം മാളില്‍ 6500 രൂപയുടെ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 37,240 രൂപയ്ക്കു ലഭിക്കുന്നു.

Apple iPhone 6S
ഐഫോണ്‍ 6Sന്റെ 32ജിബി വേരിയന്റിന്റെ യഥാര്‍ത്ഥ വില 29,900 രൂപയാണ്. പേറ്റിഎം മാളില്‍ 4750 രൂപയുടെ ഡിസ്‌ക്കൗണ്ടിനു ശേഷം 24,735 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. റോസ് ഗോള്‍ഡ് വേരിയന്റിനാണ് ഈ ഓഫര്‍.

Sony Xperia XZs
സോണി എക്‌സ്പീരിയ XZsന്റെ വില 31,499 രൂപയാണ്. പേറ്റിഎം മാളില്‍ 3500 രൂപയുടെ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 31,499 രൂപയ്ക്കു വാങ്ങാം.


Click it and Unblock the Notifications