Home
News

സാങ്കേതികത കാരണം മനുഷ്യന് നഷ്ടമായ ചില കാര്യങ്ങൾ

സാങ്കേതിക കൊണ്ട് മനുഷ്യന് ഒരുപാട് മെച്ചങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതുകൊണ്ട് ചില ദോഷങ്ങളും മനുഷ്യകുലത്തിന് വന്നുഭവിച്ചിട്ടുണ്ട്. സാങ്കേതികതയുടെ പ്രശ്നമല്ല, മറിച്ച് സാങ്കേതിക വിദ്യ തെറ്റായ രീതിയിൽ നമ്മൾ ഉപയോഗിക്കുന്നു എന്നത് കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഇന്നിവിടെ സാങ്കേതികത കാരണം നമുക്ക് വന്നുഭവിച്ച ചില മോശം കാര്യങ്ങൾ പറയുകയാണ്.

സാങ്കേതികത കാരണം മനുഷ്യന് നഷ്ടമായ ചില കാര്യങ്ങൾ

കുടുംബങ്ങള്‍ ഒത്തൊരുമിച്ച് അത്താഴം കഴിയ്ക്കുന്ന വേളയില്‍ പരസ്പരം സംസാരിക്കുന്ന പ്രവണതയ്ക്ക് കുറവ് വരികയാണ്. എല്ലാവരും അവരുടെ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ഊളിയിടാനാണ് ശ്രമിക്കുന്നത്.

നിങ്ങളുടെ കാമുകിയുടെ വീടിന്റെ മുന്നില്‍ അവരുടെ രക്ഷിതാക്കളെ കാണുമെന്ന് പേടിക്കേണ്ട കാലം കഴിഞ്ഞിരിരക്കുന്നു. ഇന്ന് ഫോണുകളില്‍ മെസേജ് ചെയ്യാനും വിളിക്കാനുമുളള സൗകര്യം ഇവിടെ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്.

അപകടങ്ങള്‍ നടക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരേണ്ടതിന് പകരം, ഫോട്ടോകള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാനാണ് ശ്രമിക്കുന്നത്.

രാത്രി വൈകിയ സമയങ്ങളിലും ആളുകള്‍ക്ക് ഇന്റര്‍നെറ്റുമായുളള ബന്ധം വിഛേദിക്കാന്‍ കഴിയുന്നില്ല. ഫോണിൽ വീണുകിടന്ന് ഉറക്കം വരെ നഷ്ടമാകുന്നു.

കളിയ്ക്കാനുളള പന്ത് വാങ്ങുന്ന കുട്ടിയായിരുന്നു പണ്ട് താരമെങ്കില്‍, ഇന്ന് കുട്ടികള്‍ ഫോണില്‍ ഗെയിമുകള്‍ കളിക്കാനുളള കമ്പമാണ് കാണിക്കുന്നത്.

ഇന്റര്‍നെറ്റില്‍ മുഴുവൻ സമയവും മുഴുകിയിരിക്കുന്നത് നിങ്ങളുടെ വ്യക്തി ജീവിതത്തെ തകര്‍ക്കുന്നതു പോലും നിങ്ങള്‍ അറിയാതെ പോകുന്നു.

എന്തിനും ഏതിനും സെല്‍ഫികള്‍ എടുക്കാനുളള പ്രവണത തീര്‍ച്ചയായും അതിര് വിട്ടത് തന്നെയാണ്.

കാലന്‍ വന്ന് വിളിക്കുമ്പോള്‍ പോലും, അതിന് മുന്‍പായി സെല്‍ഫി എടുത്ത് പ്രൊഫൈല്‍ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുന്ന ജനത ടെക്‌നോളജിയുടെ ദുരന്ത ഫലം തുറന്ന് കാണിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ കൈയില്‍ പിടിച്ച് പിടിച്ച് ശരീരത്തില്‍ പാടുകളായി രൂപപ്പെട്ടിരിക്കുന്ന അവസ്ഥ വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു.

ഇത് ഇവിടെ തീരുന്നില്ല. ഏതാനും ചില കാര്യങ്ങൾ മാത്രം പറഞ്ഞു എന്നെ ഉള്ളൂ. പക്ഷെ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ശരിയല്ലേ എന്ന് ഒന്ന് ഇരുത്തി ആലോചിച്ചാൽ നമുക്ക് മനസ്സിലാകും. ശാസ്ത്രം പുരോഗതി ഏറെ കൈവരിച്ചപ്പോൾ സാങ്കേതിക വിദ്യയിൽ, പ്രത്യേകിച്ച് സ്മാർട്ഫോണുകളുടെ കാര്യത്തിൽ പുത്തൻ കണ്ടുപിടിത്തങ്ങൾ നടന്നപ്പോൾ അതെല്ലാം നമ്മുടെ നിത്യ ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കാൻ ശ്രമിക്കേണ്ടതിന് പകരം നമ്മൾ ഇത്തരത്തിൽ ഫോണുകളോട് കൂടുതൽ അടിമപ്പെട്ടു കിടക്കുന്നു. എന്താണ് നമ്മൾ ചെയ്യേണ്ടത്? സ്വയം നമ്മൾ തന്നെ ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞ് ഉപയോഗം കുറയ്ക്കുക തന്നെയാണ് വേണ്ടത്.

Best Mobiles in India

English summary
These Technology Things Made People Lazy and Irresponsible
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X