എംആധാര്‍ ആപ്പില്‍ നിങ്ങൾക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം?

Posted By: Samuel P Mohan

ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയ്ക്ക് കരുത്തേകാന്‍ എംആധാര്‍ അവതരിപ്പിച്ചത്‌ യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആണ്‌. ആന്‍ഡ്രോയ്ഡ് 5.0യ്ക്ക് മുകളിലുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം ആപ്പ് ഉപയോഗിക്കാം.

എംആധാര്‍ ആപ്പില്‍ നിങ്ങൾക്ക്  എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം?

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ സൈന്‍ അപ്പ് ചെയ്യേണ്ടത്. ആധാര്‍ മൊബൈല്‍ ഫോണിലും കൊണ്ടുനടക്കാന്‍ സഹായിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത. വ്യക്തികള്‍ക്ക് അവരുടെ ബയോമെട്രിക് വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ബ്ലോക്ക് ചെയ്യാനാവും.

ക്യു ആര്‍ കോഡ് വഴി ആളുകള്‍ക്ക് ആധാര്‍ പ്രൊഫൈല്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യാം. എസ്എംഎസ് അടിസ്ഥാനപ്പെടുത്തിയുള്ള പാസ്സ്‌വേര്‍ഡ് സംവിധാനമാണ് ഇതില്‍ ഉപയോഗിക്കുന്നത്.

ഗവണ്‍മെന്റിന്റെ എംആധാര്‍ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ പറയുന്ന കാര്യങ്ങള്‍ ചെയ്യാനാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നിലവില്‍ എംആധാര്‍ ആപ്പ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭ്യമാകുന്നത്. ഐഓഎസ് ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ എത്തുന്നതാണ്.

#2

e-KYC, അപ്‌ഡേറ്റ് ആധാര്‍ കാര്‍ഡ് എന്നിവ ഗവണ്‍മെന്റിന്റെ എംആധാര്‍ ആപ്പില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കും.

#3

നിങ്ങളുടെ ആധാര്‍ കാര്‍ഡിനു പകരം എംആധാര്‍ ആപ്പ് ഉപയോഗിക്കാം.

#4

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ എല്ലാ ആധാര്‍ കാര്‍ഡ് വിവരങ്ങളും സൂക്ഷിക്കാം. അതായത് സ്മാര്‍ട്ട്‌ഫോണില്‍ ആധാര്‍ കാര്‍ഡ് വഹിക്കാന്‍ കഴിയുമെന്നു സാരം.

#5

ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവരുടെ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും കഴിയും.

ആമസോണ്‍ സാംസങ്ങ് കാര്‍ണിവല്‍ സെയിലില്‍ ഗാലക്‌സി A8+,നോട്ട് 8 എന്നീ ഫോണുകള്‍ വന്‍ ഓഫറില്‍

#6

ക്യൂആര്‍ കോഡ് എന്ന് വിളിക്കുന്ന ഒരു ഫീച്ചറും ഈ ആപ്ലിക്കേഷനില്‍ ഉണ്ട്. ഇത് ഉപയോഗിച്ച് ഉപയോക്താവിന് അവരുടെ e-KYCയുമായി ഡാറ്റ പങ്കു വയ്ക്കാം.

#7

നിങ്ങളുടെ കുടുംബത്തിലെ മറ്റു ആധാര്‍ കാര്‍ഡുളിലേക്ക് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബന്ധപ്പെടുത്തിയെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ മൂന്ന് ആധാര്‍ പ്രൊഫൈലുകള്‍ സംഭരിക്കാനും ആവശ്യമുളള സമയത്ത് അവയെ ആക്‌സസ് ചെയ്യാനും കഴിയും.

#8

എംആധാര്‍ ആപ്പിലൂടെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ അനുവദിക്കുന്നു. അപ്‌ഡേറ്റ് പ്രക്രിയ കഴിഞ്ഞാല്‍ അപ്‌ഡേറ്റ് ചെയ്ത വിവരം പിന്നീട് അറിയാം.

#9

നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് പതിപ്പും അതിനു മുകളിലുളള സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ മാത്രമേ എംആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിക്കാനും സാധിക്കൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
mAadhaar app, which provides an interface to Aadhaar card number holders to carry their demographic information and photograph as linked with their Aadhaar number, in their smartphones, is now available in its latest version.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot