നിങ്ങള്‍ ഉടന്‍ ഫോണില്‍ സജ്ജമാക്കേണ്ട ഗൂഗിള്‍ അസിസ്റ്റന്റ്

|

ഗൂഗിളിന്റെ ഏറ്റവും പുതിയ വോയിസ് കണ്ട്രോള്‍ സംവിധാനമാണ് ഗൂഗിള്‍ അസിസ്റ്റന്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി ഉപയോഗിച്ചാണ് ഗൂഗിള്‍ അസിസ്റ്റന്റ് പ്രവര്‍ത്തിക്കുന്നത്. വെര്‍ച്ച്വല്‍ അസിസ്റ്റന്റിനേക്കാള്‍ നിരവധി സവിശേഷതകളോടെയാണ് ഗൂഗിള്‍ അസിസ്റ്റന്റ് എത്തിയിരിക്കുന്നത്.

നിങ്ങള്‍ ഉടന്‍ ഫോണില്‍ സജ്ജമാക്കേണ്ട ഗൂഗിള്‍ അസിസ്റ്റന്റ്

നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ശബ്ദം ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യാം. അതിനാല്‍ മറ്റാരും നിങ്ങളുടെ ഫോണ്‍ എടുത്ത് ഉപയോഗിക്കും എന്ന പേടിയും വേണ്ട. ഇതു കൂടാതെ നിങ്ങള്‍ മറന്നു പോകും എന്ന കാര്യം ഗൂഗിള്‍ അസിസ്റ്റന്റിനോടു പറഞ്ഞാല്‍ ഗൂഗിള്‍ അതു സൂക്ഷിക്കുകയും ചെയ്യും. ആവശ്യമുളളപ്പോള്‍ നിങ്ങള്‍ക്കതു ചോദിക്കാം.

ഇങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ ഗൂഗിള്‍ അസിസ്റ്റന്റിനോട് നമുക്ക് പറയാം. ഇതു കൂടാതെ നിങ്ങള്‍ ഉടന്‍ ഫോണില്‍ സജ്ജമാക്കേണ്ട ഗൂഗിള്‍ അസിസ്റ്റന്റ് ഇവിടെ പറയാം.

നിങ്ങളുടെ രാവിലത്തെ പതിവ് മെച്ചപ്പെടുത്താം

രാവിലെ എല്ലാവര്‍ക്കും എഴുന്നേല്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണെങ്കില്‍ ഗൂഗിള്‍ അസിസ്റ്റന്റെ നിങ്ങളെ ഉന്മേഷത്തോടെ എഴുന്നേല്‍ക്കാന്‍ സഹായിക്കും. രാവിലെ ഉണരുമ്പോള്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ നോക്കുന്നത് വളരെ സാധാരണയാണ്. എന്നാല്‍ ഇതല്ലാതെ തന്നെ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായം തേടാം.

അതായത് ഗൂഗിള്‍ അസിസ്റ്റന്റിന്റെ 'Good Morning Routine'ലൂടെ നിങ്ങളെ വിളിച്ച് ഉണര്‍ത്തുകയും കാലാവസ്ഥ അറിയിക്കുകയും നിങ്ങളുടെ ജോലി സ്ഥലത്തേക്കുളള ദൂരം കണക്കിലെടുത്ത് നിങ്ങളെ അറിയിക്കുകയും ചെയ്യും.

ഡ്രോൺ ഒക്കെ എന്ത്; ഇത് പറക്കും ബാത്ത്ടബ്ബ്!! വീഡിയോ കാണാംഡ്രോൺ ഒക്കെ എന്ത്; ഇത് പറക്കും ബാത്ത്ടബ്ബ്!! വീഡിയോ കാണാം

കൂടാതെ നിങ്ങളുടെ വീട്ടിലെ അസിസ്റ്റന്റ്-കണ്ട്രോള്‍ഡ് ഡിവൈസുകളെ ആശ്രയിച്ച് നിങ്ങളുടെ വീട്ടിലെ സ്മാര്‍ട്ട്‌ലൈറ്റുകള്‍ നിയന്ത്രിക്കാം, ഒപ്പം ആ ദിവസത്ത നിങ്ങളുടെ ആദ്യം കോഫി ആരംഭിക്കുകയും ചെയ്യാം. കൂടാതെ ആദ്യത്തെ പാട്ടുകള്‍, വാര്‍ത്തകള്‍ എല്ലാം കേട്ട് അന്നത്തെ ദിവസം ആരംഭിക്കാം. ഇതിനെല്ലാത്തിനും ഗൂഗിള്‍ അസിസ്റ്റന്റിനോട് നിങ്ങള്‍, 'Good Morning, Tell me about your day, or i am up' എന്നു പറഞ്ഞാല്‍ മതി.

മികച്ച ആശയവിനിമയം നടത്താം

നിങ്ങള്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞാല്‍ നിങ്ങളുടെ ഗൂഗിള്‍ അസിസ്റ്റന്റ് ആ ദിവസത്തേക്കുളള നിങ്ങളുടെ എല്ലാ കാര്യങ്ങളും ഗൂഗിള്‍ ഓര്‍മ്മപ്പെടുത്തുന്നതാണ്. 'Commute to Work' ഉപയോഗിച്ചാല്‍ ഗൂഗിള്‍ കലണ്ടറില്‍ നിന്നും വരാനിരിക്കുന്ന ഏതെങ്കിലും ഇവന്റുകള്‍, ട്രാഫിക് അവസ്ഥകള്‍ അങ്ങനെ എല്ലാം നിങ്ങളെ അറിയിക്കുന്നു.

'Commute to home' എന്നതില്‍ മികച്ച സവിശേഷതകള്‍ നിങ്ങള്‍ക്കു ലഭിക്കുന്നു. നിങ്ങളുടെ വീട്ടിലേക്ക് മെസേജുകള്‍ അയക്കുകയോ അല്ലെങ്കില്‍ വീടുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യും.

എന്നാല്‍ ഇതിനെല്ലാത്തിനും നിങ്ങള്‍, 'Lets go to work, 'Lets go home' എന്നു അസിസ്റ്റന്റിനോടു പറയേണ്ടതാണ്.

രാത്രി ഉറങ്ങാനുളള സമയം ഗൂഗിള്‍ അസിസ്റ്റന്റ് പറയുന്നു

ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളുടെ മോശം ശീലത്തെ മാറ്റിയെടുക്കുന്നു. അതായത് രാത്രി അധികനേരം മൊബൈല്‍ ഉപയോഗിക്കുന്നവരാണ് ഏറെ പേരും. എന്നാല്‍ നിങ്ങള്‍ക്ക് ഉറങ്ങാന്‍ സമയമായി എന്ന് ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളോടു പറയുന്നു. 'Bedtime Routine' ലൂടെയാണ് ഇത് നടക്കുന്നത്.

ഇതില്‍ അടുത്ത ദിവസത്തേക്ക് നിങ്ങള്‍ക്ക് അലാറം വയ്ക്കുകയും ശേഷം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് വച്ച് ഉറങ്ങുകയും ചെയ്യാം. ഒരിക്കല്‍ ഇതു സജ്ജീകരിച്ചാല്‍ 'Bedtime 'അല്ലെങ്കില്‍ 'Good night' എന്നു പറയാം.

Best Mobiles in India

Read more about:
English summary
These Three Google Assistant Routines You Should set To Right Now

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X