300,000 ഡോളർ വിലവരുന്ന ആപ്പിൾ ഉപകരണങ്ങൾ മോഷണം പോയി

|

ചൊവ്വാഴ്ച പുലർച്ചെ ഓസ്‌ട്രേലിയയിലെ രണ്ട് ആപ്പിൾ സ്റ്റോറുകളിൽ ആറ് പേർ കടന്നുകയറി ഗ്ലാസ് വലയം സ്ലെഡ്ജ്ഹാമർ ഉപയോഗിച്ച് തകർക്കുന്നത് സിസിടിവിയിൽ നിന്നും ലഭിച്ചു. വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ് ഫോഴ്‌സിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നത്, ഈ മോഷണ ശ്രമങ്ങളിലൊന്ന് വിജയകരമായിരുന്നു എന്നാണ്. ഈ മോഷണത്തിൽ 300,000 ഡോളറിൽ കൂടുതൽ ഉൽപ്പന്നങ്ങളുമായി സംഘം കടന്നുകളഞ്ഞു, കൂടുതലും ഐഫോണുകളാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്.

രണ്ട് ആപ്പിൾ സ്റ്റോറുകളിൽ മോഷണം

പുലർച്ചെ 2:15 ഓടെ ഹേ സ്ട്രീറ്റിലെ ഒരു സ്റ്റോറിൽ വെച്ചാണ് ആദ്യ ശ്രമം നടന്നതെന്ന് പോലീസ് പറഞ്ഞു. സംഘം കടയിലേക്ക് കടന്നു കയറിയെങ്കിലും കടന്നുപോകുന്ന ക്യാബുകൾ കാരണം എന്തെങ്കിലും മോഷ്ടിക്കുന്നതിനുമുമ്പ് തന്നെ മോഷ്ട്ടാക്കൾ അവിടെ നിന്നും സ്ഥലം വിട്ടിരുന്നു എന്നാണ്. "ടാക്സിയുടെ സാന്നിധ്യം കാരണം ഈ മോഷണ സംഘം ഓടി രക്ഷപ്പെടാൻ കാരണമായി," ഡിറ്റക്ടീവ് സീനിയർ കോൺസ്റ്റബിൾ മാറ്റ് വീലൻ പറഞ്ഞു.

ഗ്ലാസ് വലയം സ്ലെഡ്ജ്ഹാമർ ഉപയോഗിച്ച് തകർത്തു

തുടർന്ന് സംഘം പെർത്തിലെ ബുറാഗുണിലെ മറ്റൊരു ആപ്പിൾ സ്റ്റോറിലേക്ക് പോവുകയും അവിടെയുള്ള സുരക്ഷാ ഗാർഡിനെ ഭീഷണിപ്പെടുത്തി, ഗ്ലാസ് മതിൽ തകർത്തു, ലക്ഷക്കണക്കിന് ഡോളർ വിലവരുന്ന ഉൽപ്പന്നങ്ങൾ വിജയകരമായി മോഷ്ടിച്ചുവെന്ന് എബിസി ഓസ്‌ട്രേലിയ റിപ്പോർട്ടിൽ പറഞ്ഞു. വീണ്ടുമെത്തിയ മോഷ്ട്ടാക്കൾ 2.15 കോടി രൂപ വില വരുന്ന ആപ്പിൾ ഉപകരണങ്ങളാണ് അപഹരിച്ചത്.

300,000 ഡോളർ വിലവരുന്ന ആപ്പിൾ ഉപകരണങ്ങൾ മോഷ്ടിച്ചു

എന്നാൽ മോഷ്ടിച്ച ആപ്പിൾ ഐഫോണുകൾ ഉപയോഗിച്ച് ഒന്നും തന്നെ ചെയ്യുവാൻ സാധിക്കുകയില്ലെന്നും, വെറും പേപ്പർ വെയ്‌റ്റുകളായി മാത്രം ഉപയോഗിക്കാനാകുവെന്നും റിപ്പോർട്ടുകൾ പറയുന്നു. കവർച്ചയുമായി ബന്ധപ്പെട്ട രണ്ട് വാഹനങ്ങൾ പെർത്തിലെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ കത്തിച്ച് ഉപേക്ഷിച്ചതായി പോലീസ് കണ്ടെത്തി. മോഷ്ടിച്ച ഉപകരണങ്ങൾ വാങ്ങുന്നതിനെക്കുറിച്ചും സോഫ്റ്റ്വെയർ വഴി ആപ്പിൾ ഇതിനകം തന്നെ ഉപകരണങ്ങൾ ലോക്ക് ചെയ്തിട്ടുണ്ടെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

300,000 ഡോളർ വിലവരുന്ന ആപ്പിൾ ഉപകരണങ്ങൾ

ഏതൊക്കെ ഫോണുകളാണ് മോഷ്ടിച്ചതെന്ന് ആപ്പിളിന് അറിയാമെന്നും അതിനാൽ അവയ്ക്ക് ഇപ്പോൾ ഒരു മൂല്യമില്ലെന്നും ഡിറ്റക്ടീവ് സീനിയർ കോൺസ്റ്റബിൾ മാറ്റ് വീലൻ പറഞ്ഞു. ഫോണുകൾ നിർമ്മിക്കുന്ന രീതി കാരണം അവ അൺലോക്കുചെയ്യാനും ഫാക്‌ടറി ക്രമീകരണങ്ങളിലേക്ക് പുനസ്ഥാപിക്കാനും കഴിയില്ല. അതിനാൽ അപഹരിക്കപ്പെട്ട ഫോണുകൾ ഉപയോഗശൂന്യമായതിനാൽ ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുവാനും സാധിക്കില്ല.

Best Mobiles in India

Read more about:
English summary
The first attempt occurred around 2:15 am at a store in Hay Street, according to police, in which the group smashed their way into the store, but left before they could steal anything due to a passing cab.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X