ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

കാലിഫോര്‍ണിയയിലെ ഗതാഗത പ്രവാഹങ്ങള്‍ക്കിടയിലൂടെ സെന്‍സറുകളും, കമ്പ്യൂട്ടിങ് ശക്തിയുമുപയോഗിച്ച് ഡ്രൈവറില്ലാത്ത കാറുകളുടെ പരീക്ഷണം തളിരിട്ടു കൊണ്ടിരിക്കുകയാണ്. ഡ്രൈവര്‍മാര്‍ ഈ പരീക്ഷണ ഓട്ടത്തിന് ഒപ്പം ഉണ്ടെങ്കിലും, അവര്‍ സ്റ്റിയറിങ് വീലുകളില്‍ കൈ വയ്ക്കുകയോ, ബ്രേക്ക് പെഡലുകളില്‍ കാല്‍ ചവിട്ടുകയോ ചെയ്യുന്നില്ല.

വാട്ട്‌സ്ആപ്: സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ഏറ്റവും വലിയ ആസക്തി...!

ഭാവിയിലെ കാറുകളെക്കുറിച്ചുളള കുറച്ച് രസകരമായ വസ്തുതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

പൊതു നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ പരീക്ഷണം നടത്താന്‍ സെപ്റ്റംബര്‍ മുതല്‍ അനുവദിച്ച 7 കമ്പനികളോട് കാലിഫോര്‍ണിയ ഡിപാര്‍ട്ട്‌മെന്റ് ഓഫ് മോട്ടോര്‍ വെഹിക്കിള്‍സ് (ഡിഎംവി) ഏതെങ്കിലും തരത്തിലുളള അപകടങ്ങള്‍ ഉണ്ടായോ എന്നത് സംബന്ധിച്ച് ഒരു റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 48 കാറുകള്‍ക്കാണ് പരീക്ഷണ ഓടിക്കലിന് അനുവാദം നല്‍കിയിട്ടുളളത്.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

സെപ്റ്റംബറിന് ശേഷം ഡ്രൈവറില്ലാത്ത കാറുകള്‍ നാല് തവണ അപകടത്തില്‍ പെട്ടിട്ടുണ്ട്. 2009-ന് ശേഷം 11 തവണ തങ്ങളുടെ കാറുകള്‍ അപകടത്തില്‍ പെട്ടതായി ഗൂഗിള്‍ പറയുന്നു. ഈ 6 കൊല്ലത്തിനിടയില്‍ ഗൂഗിളിന്റെ കാറുകള്‍ 1 മില്ല്യണ്‍ മൈലുകള്‍ ഓടി കഴിഞ്ഞു.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

പരമ്പരാഗത കാര്‍ നിര്‍മാണ കമ്പനികളല്ല ഡ്രൈവര്‍ ഇല്ലാ കാറുകളുടെ പരീക്ഷണത്തിന് പുറകില്‍. സിലിക്കണ്‍ വാലിയിലെ ശത കോടികളുടെ ആസ്ഥിയുളള ടെക്ക് കമ്പനികളാണ് ഈ പരീക്ഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

23 ലെക്‌സസ് എസ്‌യുവി-കള്‍ ഉളള ഗൂഗിളിനും, 12 വാഹനങ്ങളുളള ടെസ്‌ലാ മോട്ടോര്‍സിനും ആണ് ഡ്രൈവില്ലാ കാറുകള്‍ ഏറ്റവും കൂടുതല്‍ നിരത്തിലിറക്കാന്‍ അനുവാദം ലഭിച്ചിട്ടുളളത്.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

ഡ്രൈവര്‍ ഇല്ലാ കാറുകളില്‍ പൊതു ജനങ്ങള്‍ക്ക് എപ്പോള്‍ സഞ്ചരിക്കാം എന്നത് സംബന്ധിച്ച് ഡിഎംവി ഇപ്പോഴും നിയമങ്ങള്‍ പാകപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ ഇത്തരത്തിലുളള കാറുകള്‍ നിരത്തിലിറക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇനിയും പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും ശരിയായ അര്‍ത്ഥത്തിലുളള ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലെത്താന്‍ എന്നാണ് മറ്റുളളവരുടെ അഭിപ്രായം.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

പരീക്ഷണ ഓടിക്കലില്‍ വീലുകള്‍ക്ക് പുറകിലായി ഇരിക്കാന്‍ 255 ആളുകള്‍ക്കാണ് ഡിഎംവി ലൈസന്‍സ് നല്‍കിയിരിക്കുന്നത്. 159 സുരക്ഷിത ഡ്രൈവര്‍മാരുടെ ലൈസന്‍സ് നേടിയിട്ടുളള ഗൂഗിളാണ് ഇതിലും മുന്നില്‍.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

കാലിഫോര്‍ണിയ പരീക്ഷണ ഓടിക്കലിന് നിയമ സാധുത കൊണ്ടു വരുന്നതിന് മുന്‍പ് തന്നെ ഗൂഗിള്‍ പൊതു നിരത്തുകളിലൂടെ തങ്ങളുടെ കാറുകള്‍ ഓടിച്ചിരുന്നു.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

സെപ്റ്റംബറിന് ശേഷം, ഒരു മനുഷ്യന്‍ 15 കൊല്ലം കൊണ്ട് ഓടിക്കുന്ന അത്ര ദൂരം തങ്ങളുടെ ഡ്രൈവറില്ലാ കാറുകള്‍ സഞ്ചരിച്ചതായി ഗൂഗിള്‍ വ്യക്തമാക്കുന്നു. ഇത് ഏകദേശം 140,000 മൈലുകള്‍ വരും.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

നെവാഡ, മിച്ചിഗണ്‍, ഫ്‌ളോറിഡാ എന്നീ സംസ്ഥാനങ്ങളും ഡ്രൈവറില്ലാ കാറുകള്‍ തങ്ങളുടെ നിരത്തുകളില്‍ ഓടിക്കുന്നതിനുളള അനുവാദം നല്‍കുന്ന നിയമങ്ങള്‍ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

മറ്റ് സംസ്ഥാനങ്ങളും ഇത്തരത്തിലുളള കാറുകളെ പൂര്‍ണമായി തളളിക്കളയാത്തതിനാല്‍, കമ്പനികള്‍ക്ക് ഇവിടെയും പരീക്ഷണ ഓടിക്കല്‍ നടത്താവുന്നതാണ്. എന്നാല്‍ നിയമപരമായി അംഗീകരിച്ച നാല് സംസ്ഥാനങ്ങളിലേയും നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ പരീക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുന്നതിനാല്‍ കമ്പനികള്‍ മറ്റ് സ്ഥലങ്ങള്‍ അന്വേഷിച്ച് പോകുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
things to know about self-driving cars.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot