നിങ്ങളെക്കാള്‍ മികച്ച ടെക്‌നോളജി ഭ്രമം നിങ്ങളുടെ രക്ഷിതാക്കള്‍ക്കുണ്ടെന്ന് തെളിയിക്കുന്ന ലക്ഷണങ്ങള്‍

ഇന്നത്തെ തലമുറ കൂടുതലായും ചിലവഴിക്കുന്നത് ഇന്റര്‍നെറ്റിലാണ്. പുതു തലമുറ സോഷ്യല്‍ മീഡിയയില്‍ പകുതി സമയം ചിലവിടുമ്പോള്‍, മറു പകുതി സ്മാര്‍ട്ട്‌ഫോണുകളില്‍ ചിലവഴിക്കാനുളള ആഗ്രഹമാണ് പ്രകടിപ്പിക്കുക.

ഗൂഗിളിന്റെ അതിവേഗ വൈഫൈ കേരളത്തിലെ 5 റെയില്‍വേ സ്‌റ്റേഷനുകളില്‍..!

എന്നാല്‍ പഴയ തലമുറയും സാങ്കേതികത സ്വായത്തമാക്കുന്നതില്‍ പിന്നിലല്ല എന്ന് നമുക്ക് ചില ലക്ഷണങ്ങളിലൂടെ കണ്ടെത്താവുന്നതാണ്. നിങ്ങളുടെ രക്ഷിതാക്കള്‍ ടെക്‌നോളജി കൈകാര്യം ചെയ്യുന്നതില്‍ നിങ്ങളേക്കാള്‍ മിടുക്കരാണെന്ന് തെളിയിക്കുന്ന ലക്ഷണങ്ങള്‍ രസകരമായ കോണിലൂടെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്‌നോളജി

ജോലി ചെയ്യുന്ന സ്ഥലത്തെ ആളുകള്‍, കോളേജ് സുഹൃത്തുക്കള്‍, ബന്ധുക്കള്‍ അടങ്ങിയ ഗ്രൂപ്പുകള്‍ തുടങ്ങി നിങ്ങളേക്കാള്‍ കൂടുതല്‍ വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ നിങ്ങളുടെ അമ്മ അംഗമായിരിക്കും.

 

ടെക്‌നോളജി

നിങ്ങളുടെ അമ്മ കാന്‍ഡി ക്രഷ് സാഗാ തുടങ്ങിയ ഗെയിമുകളില്‍ അതീവ തല്‍പ്പരയായിരിക്കും.

 

ടെക്‌നോളജി

നിങ്ങളുടെ രക്ഷിതാക്കള്‍ ഏത് കുടുംബ ചടങ്ങുകളിലും ഫോട്ടോകള്‍ എടുക്കുന്നതിനും, അവ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുന്നതിനും ഉത്സാഹം കാണിക്കുന്നതാണ്.

 

ടെക്‌നോളജി

നിങ്ങള്‍ ഏത് സമയത്താണ് ഓഫീസില്‍ നിന്ന് വരിക എന്ന് അറിയുന്നതിനായി അമ്മ നിങ്ങള്‍ക്ക് വാട്ട്‌സ്ആപില്‍ സന്ദേശം അയയ്ക്കുന്നതാണ്.

 

ടെക്‌നോളജി

ദിനപത്രങ്ങള്‍ മാറ്റി വെച്ച് നിങ്ങളുടെ അച്ഛന്‍ എല്ലാം ഓണ്‍ലൈനില്‍ വായിക്കുന്നതിന് ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതാണ്.

 

ടെക്‌നോളജി

നിങ്ങള്‍ വീട്ടില്‍ എത്തുമ്പോള്‍ നിങ്ങളെ ശ്രദ്ധിക്കാതെ, നിങ്ങളുടെ അമ്മ സ്മാര്‍ട്ട്‌ഫോണില്‍ ടെക്‌സ്റ്റ് ചെയ്യുന്നതാരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക.

 

ടെക്‌നോളജി

വളരെ താല്‍പ്പര്യജനകമായ വീഡിയോകള്‍ യൂട്യൂബില്‍ കാണുന്നതിനായി നിങ്ങളുടെ അച്ഛനും അമ്മയും അത്യുത്സാഹം കാണിക്കുന്നതാണ്.

 

ടെക്‌നോളജി

ഓണ്‍ലൈനില്‍ പുതിയ ഷോപിങ് വെബ്‌സൈറ്റുകള്‍ തിരഞ്ഞ് പലചരക്കുകള്‍ക്കും, ഫര്‍ണീച്ചറുകള്‍ക്കും മികച്ച വില നല്‍കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതാണ്.

 

ടെക്‌നോളജി

പ്രചോദനം നല്‍കുന്ന വാചകങ്ങളും വീഡിയോകളും നിങ്ങളുടെ അമ്മ നിങ്ങള്‍ക്ക് സ്ഥിരമായി അയച്ചു തരുന്നതാണ്.

 

ടെക്‌നോളജി

ഇന്റര്‍നെറ്റില്‍ വൈറല്‍ ആയിട്ടുളള സാധനങ്ങള്‍ നിങ്ങളെക്കാള്‍ മുന്‍പേ നിങ്ങളുടെ രക്ഷിതാക്കള്‍ കണ്ടെത്തുകയും, അവ നിങ്ങള്‍ക്ക് അയച്ചു തരികയും ചെയ്യുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things Tech-Savvy Parents Do That Prove They Know The Tech Game Better.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot