2014-ല്‍ ഇന്റര്‍നെറ്റിനെ പിടിച്ചു കുലക്കിയ 20 സംഭവങ്ങള്‍....!

2014-ല്‍ ഇന്റര്‍നെറ്റിനെ പിടിച്ച് കുലക്കിയ സംഭവങ്ങള്‍ അനവധിയാണ്. ഐഫോണ്‍ 6-ന്റെ വിപണിയിലെത്തിയതും, എംഎച്ച്370 അപ്രത്യക്ഷമായതും കഴിഞ്ഞ കൊല്ലമാണ്.

20 'തലതിരിഞ്ഞ' ഗാഡ്ജറ്റുകള്‍ ഇതാ...!

കഴിഞ്ഞ കൊല്ലം ഇന്റര്‍നെറ്റില്‍ ഓളം സൃഷ്ടിച്ച പ്രധാന സംഭവങ്ങള്‍ അടയാളപ്പെടുത്താനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാങ്കേതിക ലോകത്തെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു 19 ബില്ല്യണ്‍ ഡോളറിന് ഫേസ്ബുക്ക് വാട്ട്‌സ്ആപിനെ ഏറ്റെടുത്ത സംഭവം.

 

സോഷ്യല്‍ മീഡിയയില്‍ തീ പോലെ പടര്‍ന്ന സംഭവമായിരുന്നു ഐഫോണ്‍ 6-ന്റെ ലോഞ്ച്.

വില്‍പ്പന തുടങ്ങി 5 മിനിറ്റുകള്‍ക്കുളളില്‍ തന്നെ ഫ്ളിപ്കാര്‍ട്ട് പൊട്ടിത്തെറിച്ചത് എല്ലാ ഇന്ത്യക്കാരും ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും.

ആദ്യ ശ്രമത്തില്‍ നാസയ്ക്ക് പോലും സാധിക്കാത്ത ഈ നേട്ടം ഐഎസ്ആര്‍ഒ നിശ്ചയിച്ച തുകയേക്കാള്‍ പകുതി ചിലവില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

12-ആം ക്ലാസ് പരീക്ഷയില്‍ 99.6% മാര്‍ക്ക് നേടിയാണ് സര്‍ത്തക്ക് അഗര്‍വാള്‍ വിസ്മയത്തുമ്പത്ത് എത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തോടൊപ്പം വന്‍ ഭൂരിപക്ഷത്തോടെയുളള വിജയവും തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളും മോഡിയെ 2014-ലെ ഇന്റര്‍നെറ്റിലെ സജീവ സാന്നിധ്യമാക്കി.

ഓസ്‌കാര്‍ ചടങ്ങ് അവസാനിക്കുന്നതിന് മുന്‍പായി തന്നെ 2 മില്ല്യണ്‍ തവണയാണ് ഈ സെല്‍ഫി റീ ട്വീറ്റ് ചെയ്യപ്പെട്ടത്.

ഇന്ത്യയുടെ രാഷ്ട്രപതി പ്രഥ്വിരാജ് ചൗഹാനാണെന്ന അലിയയുടെ പരാമര്‍ശം ഇന്റര്‍നെറ്റില്‍ തമാശയുടെ മാല പടക്കം പൊട്ടിച്ചു.

മെയ് 6-നായിരുന്നു തമിഴ് സിനിമയിലെ കാണപ്പെട്ട ദൈവമായ രജനീകാന്ത് ട്വിറ്ററില്‍ ചേര്‍ന്നത്.

ഐസ് ബക്കറ്റ് വെല്ലുവിളി പടിഞ്ഞാറില്‍ മാത്രമല്ല, ഇന്ത്യയിലും വന്‍ ചലനങ്ങളാണ് സൃഷ്ടിച്ചത്.

ഇന്റര്‍നെറ്റില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ബോളിവുഡ് ചലച്ചിത്രം പികെ ആയിരുന്നു.

ലക്ഷകണക്കിന് ആളുകളാണ് ഫാരല്‍ വില്ല്യംസിന്റെ ഈ പാട്ട് കേട്ട് കഴിഞ്ഞ കൊല്ലം തുളളിച്ചാടിയത്.

മലാല യൂസഫ്‌സായിയെ ജാക്കി ആശംസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തപ്പോള്‍ അഭിസംബോധന ചെയ്തത് മസാല എന്നായിരുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ വില്ല്യംസ് ആത്മഹത്യ ചെയ്തപ്പോള്‍ സ്‌ക്രീനില്‍ ഈ മഹാനടനെ കണ്ട് ആര്‍ത്ത് ചിരിച്ചവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ തുളളി പൊടിഞ്ഞു.

തെഹറിക്ക്-ഐ-താലിബാന്‍ പാകിസ്ഥാന്‍ 132 സ്‌കൂള്‍ കുട്ടികളെ 2014 ഡിസംബര്‍ 14-ന് പാകിസ്ഥാനില്‍ വച്ച് കൂട്ടക്കുരുതിക്ക് ഇരയാക്കിയപ്പോള്‍ ലോക മനുഷ്യത്വം ലജ്ജിച്ച് തല താഴ്ത്തി.

അര്‍പിതാ ഖാന്‍ കഴിഞ്ഞ കൊല്ലം ഡിസംബറില്‍ വിവാഹിതയായപ്പോള്‍, കല്ല്യാണം പ്രഖ്യാപിച്ചതു മുതല്‍ വിവാഹ വിരുന്ന് വരെയുളള എല്ലാ ചടങ്ങുകളും ഇന്റര്‍നെറ്റ് ആഘോഷപൂര്‍വം ഏറ്റെടുക്കുകയായിരുന്നു.

സീന്‍ അബോട്ടില്‍ നിന്നുളള ഒരു ബൗണ്‍സര്‍ ഫിലിപ്പിന്റെ ജീവന്‍ കവര്‍ന്നെടുത്തപ്പോള്‍ ക്രിക്കറ്റ് ലോകം ഒന്നാകെ വിതുമ്പി.

പ്രശസ്ത ഹോളിവുഡ് നടിയുടെ ആപ്പിള്‍ ഡിവൈസ് ഹാക്ക് ചെയ്ത് ഇന്റര്‍നെറ്റില്‍ സ്വകാര്യ ചിത്രങ്ങള്‍ #thefappening എന്ന ഹാഷ് ടാഗില്‍ പ്രചരിച്ചത് ഈ മാധ്യമത്തിലെ നാണം കെട്ട സംഭവമായി.

15 രാജ്യങ്ങളില്‍ നിന്നുളള 227 യാത്രക്കാരുമായി പറന്ന മലേഷ്യന്‍ വിമാനം എംഎച്ച്370 അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷമായത് ലോകത്താകമാനമുളള ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കണ്ണീരിലാക്കി.

അങ്ങേയറ്റം കിരാതമായ തീവ്രവാദി സംഘടന ഐഎസ്‌ഐഎസ് 10 കുര്‍ദുകളേയും, രണ്ട് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരേയും, പ്രഥമശുശ്രൂഷകരായ ഒരു അമേരിക്കകാരനേയും രണ്ട് ബ്രിട്ടീഷ്് കാരെയും മനുഷ്യത്വ ഹീനമായ ശിരഛേദത്തിന് ഇരയാക്കിയത് ലോക മനഃസ്സാക്ഷിക്ക് ഞെട്ടലോടെ നോക്കി നില്‍ക്കാനേ സാധിച്ചുളളൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here we look major things That Broke The Internet In 2014.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot