'അപകടകാരിയാകുന്ന' ഗൂഗിള്‍ മാപ്

|

ഓരോ മാസവും വ്യാജ അക്കൗണ്ടുകള്‍ വര്‍ദ്ധിക്കുന്നതിന് അനുസരിത്ത് ഗൂഗിള്‍ മാപില്‍ തെറ്റായ വിവരങ്ങളും പെരുകുകയാണ്. ബിസിനസ്സ് എതിരാളികള്‍ക്ക് ദോഷം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തെറ്റായ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഗൂഗിള്‍ മാപില്‍ ചേര്‍ക്കുന്നത്.

'അപകടകാരിയാകുന്ന' ഗൂഗിള്‍ മാപ്

 

ഗൂഗിള്‍ മാപില്‍ കാണിച്ചിരിക്കുന്ന സ്ഥലത്താവില്ല യഥാര്‍ത്ഥ ബിസിനസ്സ് സ്ഥാപനം പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. കോണ്‍ട്രാക്ടര്‍മാര്‍, റിപ്പയര്‍ ജോലികള്‍ ചെയ്യുന്നവര്‍ തുടങ്ങിയ സേവനദാതാക്കളാണ് വ്യാജ വിവരങ്ങളുടെ പ്രധാന ഇരകള്‍.

ഗൂഗിള്‍

ഗൂഗിള്‍

ഗൂഗിള്‍ മാപില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വിവരങ്ങളില്‍ ചെറിയൊരു ശതമാനം മാത്രമാണ് വ്യാജമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതല്ല യാഥാര്‍ത്ഥ്യമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍.

ഗൂഗിള്‍ മൈ ബിസിനസ്സ്

ഗൂഗിള്‍ മൈ ബിസിനസ്സ്

ഗൂഗിള്‍ മാപില്‍ ചേര്‍ക്കുന്ന ബിസിനസ്സുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി ഗൂഗിള്‍ പോസ്റ്റ്കാര്‍ഡ് മെയില്‍ ചെയ്യുന്നുണ്ട്. ഫോണ്‍കോള്‍, ഇ-മെയില്‍ എന്നിവയിലൂടെയും വിവരങ്ങളുടെ ആധികാരികത ഗൂഗിള്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പരിശോധനകളെയെല്ലാം അനായാസം മറികടക്കാന്‍ കഴിയുമെന്ന തെളിയിക്കുകയാണ് വ്യാജവിവരങ്ങള്‍ ചേര്‍ക്കുന്നവര്‍.

കൂടുതല്‍ ഓപ്ഷനുകള്‍

കൂടുതല്‍ ഓപ്ഷനുകള്‍

ഗൂഗിള്‍ മൈ ബിസിനസ്സ് ഫീച്ചറിലൂടെ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് മാപ്, സെര്‍ച്ച് എന്നിവയില്‍ കമ്പനിയുടെ പ്രൊഫൈലുകള്‍ ഉള്‍പ്പെടെയുള്ളവ ചേര്‍ക്കാന്‍ കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഗൂഗിള്‍ മാപിലെ ചതിക്കുഴികള്‍ പുറത്തുവരുന്നത്.

ബിസിനസ്സ് റിഡ്രസ്സല്‍ കംപ്ലയന്റ്
 

ബിസിനസ്സ് റിഡ്രസ്സല്‍ കംപ്ലയന്റ്

കമ്പനികളുടെ വ്യാജവും സംശയാസ്പദവുമായ പ്രൊഫൈലുകള്‍ കണ്ടെത്തുന്നതിന് കമ്പനി പുതിയ മാര്‍ഗ്ഗം വികസിപ്പിക്കുന്നതായി സൂചനയുണ്ട്. ഇത്തരം വിവരങ്ങള്‍ ബിസിനസ്സ് റിഡ്രസ്സല്‍ കംപ്ലയന്റ് ഫോമിലൂടെ പൊതുജനങ്ങള്‍ അറിയിക്കണമെന്ന അഭ്യര്‍ത്ഥനയും ഗൂഗിള്‍ മുന്നോട്ടുവച്ചുകഴിഞ്ഞു.

Most Read Articles
Best Mobiles in India

Read more about:
English summary
Though Google typically verifies if a business is legitimate by mailing a postcard, calling or emailing a numerical code to enter into a Google website, the system is easy enough for scammers to bypass with fake addresses and phone numbers, affecting real businesses as well as customers, the report added.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X