ഗൂഗിളിന് ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍...!

Written By:

വിവരങ്ങള്‍ അറിയുന്നതില്‍ വിപ്ലവാത്മകമായ മാറ്റങ്ങളാണ് ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്തമായ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ വരുത്തിയിരിക്കുന്നത്. മിക്ക വിവരങ്ങളും ഇന്ന് ഒറ്റ മൗസ് ക്ലിക്കില്‍ നിങ്ങള്‍ക്ക് ലഭ്യമാണ്.

അപകട സ്ഥലത്ത് ഒരു മിനിറ്റില്‍ പറന്നെത്തുന്ന ആബുലന്‍സ് ഡ്രോണ്‍ ഇതാ...!

എന്നാല്‍ തല്‍ക്ഷണ ഡാറ്റകള്‍ ലഭിക്കുന്നതിന് പുറമെ ഗൂഗിളിന് മറ്റ് കാര്യങ്ങള്‍ കൂടി ചെയ്യാന്‍ സാധിക്കും. ഇവയേതാണെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ പെരുമ...!

നിങ്ങള്‍ കഴിക്കാനാഗ്രഹിക്കുന്ന ഭക്ഷണങ്ങളുടെ കലോറി മൂല്ല്യം അറിയുന്നതിന്, സംശയമുളള ഭക്ഷണസാധനങ്ങള്‍ തമ്മില്‍ Vs എന്ന് നല്‍കി ഗൂഗിളില്‍ തിരയുക.

 

ഗൂഗിള്‍ പെരുമ...!

നിങ്ങളുടെ വെബ്‌സൈറ്റിലോ, ബ്ലോഗിലോ ഉപയോഗിക്കാവുന്ന സൗജന്യ ഫോണ്ടുകളുടെ ബൃഹത്തായ ഡാറ്റാ ബേസ് "Google Fonts" എന്ന് നല്‍കി നിങ്ങള്‍ക്ക് കണ്ടെത്താവുന്നതാണ്.

 

ഗൂഗിള്‍ പെരുമ...!

സ്റ്റോപ് വാച്ചിന്റെ ആവശ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഗൂഗിള്‍ അത് നല്‍കുന്നതാണ്.

 

ഗൂഗിള്‍ പെരുമ...!

ഒരു ബില്ലിന്റെ 15% പോലും കണക്കു കൂട്ടാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, ഗൂഗിള്‍ അത് നിങ്ങള്‍ക്ക് ആയി ചെയ്യുന്നതാണ്. കൂടാതെ ഓരോ ആള്‍ക്കും ചിലവായ ആകെ തുകയും, ഓരോ ആള്‍ക്കും നല്‍കേണ്ട ടിപും ഇത് കണക്കു കൂട്ടുന്നതാണ്.

 

ഗൂഗിള്‍ പെരുമ...!

ചില വാക്യങ്ങളും, വാക്കുകളും എപ്പോഴാണ് പ്രശസ്തമായതെന്ന് 1600 മുതലുളള പുസ്തകങ്ങളിലൂടെ തിരഞ്ഞ് എന്‍ഗ്രാം പറയുന്നു.

 

ഗൂഗിള്‍ പെരുമ...!

ഫ്‌ളൈറ്റ് നമ്പര്‍ നല്‍കി നിങ്ങള്‍ക്ക് ഫ്‌ളൈറ്റുകളുടെ സ്റ്റാറ്റസ് അറിയാവുന്നതാണ്.

 

ഗൂഗിള്‍ പെരുമ...!

നിങ്ങള്‍ ഒരു ലേഖനത്തിന്റെ ഉള്‍ഭാഗത്ത് വായിച്ച ഏതെങ്കിലും വിവരത്തെക്കുറിച്ച് അധിക വസ്തുതകള്‍ അറിയുന്നതിനായി "Highlight to Search" എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്.

 

ഗൂഗിള്‍ പെരുമ...!

മെട്രിക്ക് യൂണിറ്റുകളെ മാറ്റുന്നത് ഗൂഗിളില്‍ അനായാസമാണ്. നിങ്ങളുടെ കയ്യിലുളള ഏത് മൂല്ല്യവും, നിങ്ങള്‍ക്ക് ആവശ്യമുളള മൂല്ല്യത്തിലേക്ക് മാറ്റാവുന്നതാണ്.

 

ഗൂഗിള്‍ പെരുമ...!

Google Sky ഉപയോഗിച്ച് നിങ്ങള്‍ക്ക് ആകാശത്തിലെ നക്ഷത്രങ്ങളെ പരിശോധിക്കാവുന്നതാണ്. ഗൂഗിളിന്റെ വെര്‍ച്വല്‍ ടെലിസ്‌കോപ് ഉപയോഗിച്ച് നിങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ബഹിരാകാശം ദര്‍ശിക്കാവുന്നതാണ്.

 

ഗൂഗിള്‍ പെരുമ...!

ചുരുക്കിയ സ്‌റ്റോക്ക് ടിക്കര്‍ നല്‍കിയാല്‍ വിപണി തുറന്നിട്ടുണ്ടെങ്കില്‍ ആ കമ്പനിയുടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ലൈവ് ഫീഡ് ഗൂഗിള്‍ നല്‍കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things That You Didn’t Know Google Can Do For You.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot