വില കുറഞ്ഞ ടാബ്ലറ്റുകള്‍ വാങ്ങുന്നതിനു മുന്‍പ് സൂക്ഷിക്കേണ്ട 10 കാര്യങ്ങള്‍...!

Written By:

ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന വില കുറഞ്ഞ ടാബ്ലറ്റുകള്‍ അനവധിയാണ്. മുഖ്യധാര കമ്പനികളുടെ ടാബ്ലറ്റുകളുടെ പകുതി വിലയ്ക്ക് വശീകരിക്കുന്ന ഹാര്‍ഡ്‌വെയറുകളുമായി ലഭിക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത ടാബ്ലറ്റുകള്‍ ഇന്ന് വിപണിയില്‍ പെരുകുകയാണ്.

5,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ഫാബ്‌ലെറ്റുകള്‍ ഇതാ...!

എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ നിങ്ങള്‍ക്ക് മികച്ച സവിശേഷതകളുളള വില കുറഞ്ഞ ടാബ്ലറ്റുകള്‍ സ്വന്തമാക്കാവുന്നതാണ്. ഇവയേതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

15000 രൂപയില്‍ താഴെ വിലവരുന്ന 10 ഫാബ്ലറ്റുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഔദ്യോഗിക ആപ് മാര്‍ക്കറ്റ് എന്ന നിലയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നിങ്ങളുടെ ഡിവൈസില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കുക.

 

2

ഏറ്റവും പുതിയതും വേഗതയുളളതുമായ പ്രൊസസ്സറാണോ നിങ്ങളുടെ ഡിവൈസില്‍ ഉളളതെന്ന് പരിശോധിക്കുക.

 

3

8ജിബിയെങ്കിലും ഇന്റേണല്‍ മെമ്മറിയുളള ടാബ്ലറ്റുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. എസ്ഡി കാര്‍ഡുകളിലുളള ആപുകളെ ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകള്‍ പിന്തുണയ്ക്കുന്നില്ലെന്ന വസ്തുത ഇവിടെ ഓര്‍ക്കുക.

 

4

മുന്തിയ ടാബ്ലറ്റുകളില്‍ ക്യാമറാ ലെന്‍സില്‍ അവിചാരിതമായ പോറലുകള്‍ തടയുന്നതിന് ആവരണം ഉണ്ടായിരിക്കുന്നത്. എന്നാല്‍ വില കുറഞ്ഞ ടാബ്ലറ്റുകളില്‍ ഇത്തരം സംരക്ഷണമുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

 

5

വില കുറഞ്ഞ ടാബ്ലറ്റുകളുടെ ഡിസ്‌പ്ലേ റെസലൂഷന്‍ സാധാരണ വളരെ കുറവായിരിക്കും. ഈ ന്യൂനത പരിഹരിക്കപ്പെട്ട ടാബ്ലറ്റുകളോ നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പാക്കുക.

 

6

ടച്ച് സ്‌ക്രീനിന്റെ ഗുണ നിലവാരം എത്രയാണെന്ന് പരിശോധിക്കുക.

 

7

ടാബ്ലറ്റുകളുടെ സ്‌ക്രീനില്‍ പോറലുകള്‍ വീഴാതിരിക്കാന്‍ സാധാരണ ഗൊറില്ലാ ഗ്ലാസ്സ് സംരക്ഷണമാണ് നല്‍കുന്നത്. എന്നാല്‍ വില കുറഞ്ഞ ടാബ്ലറ്റുകളില്‍ ഈ സവിശേഷതയുണ്ടോയെന്ന് പരിശോധിക്കുക.

 

8

വില കുറഞ്ഞ ടാബ്ലറ്റുകളില്‍ ഒഎസ്സ് പിന്തുണയോ, പരിഷ്‌ക്കരണമോ നടത്താന്‍ സാധാരണ ശ്രമിക്കാറില്ല.

 

9

വില കുറഞ്ഞ ടാബ്ലറ്റുകള്‍ വാങ്ങിക്കുമ്പോള്‍ മികച്ച ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്ന ടാബ്ലറ്റുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

 

10

കൈപിടിയില്‍ ഒതുങ്ങുന്ന വിലയ്ക്ക് നിങ്ങള്‍ക്ക് സാംസങ്, ഏസര്‍ തുടങ്ങിയവയില്‍ നിന്ന് ബ്രാന്‍ഡഡ് ആയ ടാബ്ലറ്റുകള്‍ ലഭിക്കുന്നതാണ്. ബ്രാന്‍ഡഡ് ആയ ടാബ്ലറ്റുകളില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യത്തിന് സോഫ്റ്റ്‌വെയര്‍, സുരക്ഷാ പിന്തുണ ലഭിക്കുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things To Watch Out Before Buying A Cheap Tablet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot