ആന്‍ഡ്രോയിഡില്‍ നമ്മള്‍ "വെറുക്കുന്ന" 5 കാര്യങ്ങള്‍...!

Written By:

ഇന്ന് സ്മാര്‍ട്ട്‌ഫോണുകളില്‍ പരക്കെ ഉപയോഗിക്കപ്പെടുന്ന ഒഎസ്സാണ് ആന്‍ഡ്രോയിഡ്. കൂടുതല്‍ ഉപയോഗ സൗഹൃദമായ ഒഎസ് എന്ന നിലയില്‍ ആന്‍ഡ്രോയിഡ് ഏവര്‍ക്കും പ്രിയപ്പെട്ടതാണ്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ മെമ്മറി സ്വതന്ത്രമാക്കുന്നതെങ്ങനെ...!

ഈ അവസരത്തില്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും കൂടുതല്‍ വെറുക്കപ്പെടുന്ന സവിശേഷതകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ആന്‍ഡ്രോയിഡില്‍ നിന്ന് നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വീണ്ടെടുക്കാന്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചില ആന്‍ഡ്രോയിഡ് ഡിവൈസുകളിലും, ചില കമ്പനികളുടെ ഫോണുകളിലും ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് പരിഷ്‌ക്കരിക്കാന്‍ സാധ്യമല്ല എന്നതും ചില പ്രത്യേക ആപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നതും ഈ ഒഎസ്സിന്റെ എടുത്ത് പറയത്തക്ക ന്യൂനതയാണ്.

 

വളരെയധികം സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ആന്‍ഡ്രോയിഡ് സിസ്റ്റം ഉപയോഗിക്കുന്നതില്‍ പുതിയ ഒഎസ്സുകളുടെ അപ്‌ഡേറ്റുകള്‍ എത്തുന്നത് അസ്ഥിരമാണെന്നത് പ്രശസ്തമാണ്.

 

ആന്‍ഡ്രോയിഡ് ഒഎസ്സില്‍ പരസ്യങ്ങള്‍ നിയന്ത്രിക്കാനുളള ശേഷി ഗൂഗിളിന് കുറവാണെന്നുളളത് ഈ ഒഎസ്സിനെ ഉപയോക്താക്കള്‍ക്കിടയില്‍ അപ്രിയമാക്കുന്നു.

 

പരസ്യങ്ങളുടെ ആധിക്യം മൂലം ഉപയോക്താക്കള്‍ പലപ്പോഴും ആന്‍ഡ്രോയിഡിലെ ആപുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് പതിവ്.

 

ഒരു ഒഎസ്സും 100% സുരക്ഷിതമല്ലെങ്കിലും സ്മാര്‍ട്ട്‌ഫോണുകളില്‍ ആന്‍ഡ്രോയിഡ് ഉപയോഗിക്കപ്പെടുന്നതിന്റെ വന്‍ വ്യാപ്തി ഇതിനെ ഹാക്കര്‍മാരുടെ പ്രധാന നോട്ടപ്പുളളി ആക്കുന്നു.

 

ആന്‍ഡ്രോയിഡിലെ പ്രശസ്തമായ മാല്‍വെയറാണ് വ്യാജ എന്‍ഇഎസ് എമുലേറ്റര്‍ എന്നത്. ഈ മാല്‍വെയര്‍ ഉപയോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് അവരുടെ സമ്മതം കൂടാതെ പണം തട്ടുകയാണ് ചെയ്യുന്നത്.

 

ആന്‍ഡ്രോയിഡിന്റെ പുതിയ ഒഎസ്സുകള്‍ വിപണിയില്‍ എത്തുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഗൗരവതരമായ ബഗുകള്‍.

 

ആന്‍ഡ്രോയിഡ് ലോലിപോപ്പ് അവതരിപ്പിച്ചപ്പോള്‍ റാം ചോര്‍ച്ചയും ഓട്ടോണമിയുടെ കുറവും ഗൗരവതരമായ ബഗുകള്‍ ആയിരുന്നു.

 

ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഒഎസ്സിലൂടെ തുടര്‍ച്ചയായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തീര്‍ച്ചയായും സ്വകാര്യതയ്ക്ക് നേരെയുളള കടന്നു കയറ്റമാണ്.

 

ചില ആപുകളുടെ പ്രവര്‍ത്തനത്തിന് സ്വകാര്യ ഡാറ്റകള്‍ അവശ്യമാണെങ്കിലും, പല ഉപയോക്താക്കളും ഇത്തരത്തിലുളള വിവര ശേഖരണത്തില്‍ അസ്വസ്ഥരായിരിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Things we hate about Android.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot