സ്മാര്‍ട്ട്‌ഫോണുകള്‍ അസൂയപ്പെടുന്ന ഫീച്ചര്‍ ഫോണ്‍ സവിശേഷതകള്‍...!

Written By:

കൈ പിടിയിലൊതുക്കാവുന്ന കമ്പ്യൂട്ടറുകളായി മാറിയിരിക്കുന്നു ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍. മികച്ച ഒക്ടാ കോര്‍ പ്രൊസസ്സറുകളും, ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയും, റാമിന്റെ ജിബി ശേഷിയും ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളില്‍ വന്‍ പ്രവര്‍ത്തന മികവ് ഉറപ്പാക്കുന്നു.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

എന്നാല്‍ ഫീച്ചര്‍ ഫോണുകളില്‍ നിന്ന് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇല്ലാത്ത ഒരുപിടി സവിശേഷതകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണുകള്‍ അസൂയപ്പെടുന്ന ഫീച്ചര്‍ ഫോണ്‍ സവിശേഷതകള്‍...!

ഫ്ളിപ്പ്, സ്ലൈഡ് തുടങ്ങി പല ആകൃതിയിലും വലിപ്പത്തിലും ഇറങ്ങിയിരുന്ന ഫീച്ചര്‍ ഫോണുകളെ അപേക്ഷിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാം ഒരേ രൂപ ഘടനയാണ് പിന്തുടരുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ അസൂയപ്പെടുന്ന ഫീച്ചര്‍ ഫോണ്‍ സവിശേഷതകള്‍...!

ഫീച്ചര്‍ ഫോണുകളെ അപേക്ഷിച്ച് ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉറപ്പ് കുറവാണെന്ന് പറയാം. ടച്ച്‌സ്‌ക്രീനില്‍ അധിഷ്ഠിതമായ സ്മാര്‍ട്ടുഫോണുകള്‍ നിലത്ത് വീണാല്‍ കേട് സംഭവിക്കാനുളള സാധ്യത കൂടുതലാണ്.

സ്മാര്‍ട്ട്‌ഫോണുകള്‍ അസൂയപ്പെടുന്ന ഫീച്ചര്‍ ഫോണ്‍ സവിശേഷതകള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍ സംരക്ഷിക്കാന്‍ പല തരത്തിലുളള കവറുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഫോണിന്റെ സൗന്ദര്യത്തിന് മാറ്റ് കുറയ്ക്കാതെ തന്നെ, ഡിവൈസിനെ സംരക്ഷിക്കാനുളള മികച്ച മാര്‍ഗമാണ് ചരട് ഉപയോഗിച്ച് ബന്ധിപ്പിക്കുക എന്നത്. ഇത് ഇന്ന് സ്മാര്‍ട്ട്‌ഫോണുകളില്‍ കാണാന്‍ സാധിക്കില്ല.

സ്മാര്‍ട്ട്‌ഫോണുകള്‍ അസൂയപ്പെടുന്ന ഫീച്ചര്‍ ഫോണ്‍ സവിശേഷതകള്‍...!

നോക്കിയ എന്‍82, എന്‍79 തുടങ്ങിയ ഫീച്ചര്‍ ഫോണുകളില്‍ എഫ്എം ട്രാന്‍സ്മിറ്റര്‍ സവിശേഷത ഉപയോഗിച്ച് ഫോണില്‍ സംഭരിച്ചിരിക്കുന്ന പാട്ടുകള്‍ നിശ്ചിത റേഡിയോ ഫ്രീക്വന്‍സിയില്‍ പ്രേക്ഷണം ചെയ്യാനുളള സൗകര്യം ലഭ്യമായിരുന്നു. കാറിലെ സ്റ്റീരിയോ പ്ലയറുകളില്‍ സമന്വയിപ്പിക്കാവുന്ന ഈ സവിശേഷത ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളില്‍ കാണാന്‍ സാധിക്കില്ല.

സ്മാര്‍ട്ട്‌ഫോണുകള്‍ അസൂയപ്പെടുന്ന ഫീച്ചര്‍ ഫോണ്‍ സവിശേഷതകള്‍...!

ഫീച്ചര്‍ ഫോണുകളിലെ ബാറ്ററിയുടെ കാലാവധി ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്നതായിരുന്നെങ്കില്‍, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ പവര്‍ ബാങ്കുകളുമായാണ് ഇന്ന് സഞ്ചരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Things we miss on latest smartphones.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot