ആന്‍ഡ്രോയിഡ് ഫോണിനേക്കാള്‍ വിന്‍ഡോസ് ഫോണ്‍ മികച്ചതാകുനുളള 10 കാരണങ്ങള്‍....!

Written By:

ശരിയാണ് ഈ തലക്കെട്ട് കാണുമ്പോള്‍ നിങ്ങള്‍ക്ക് അതിശയവും സംശയവും ഉണ്ടായേക്കാം. കാരണം ലോകത്തിലെ 80 ശതമാനം മൊബൈല്‍ ഉപയോക്താക്കളും ആന്‍ഡ്രോയിഡ് ഫോണാണ് ഉപയോഗിക്കുന്നത്.

പക്ഷെ വിന്‍ഡോസ് ഫോണ്‍ കുറച്ച് കൂടി വേഗതയുളളതും ഉപയോക്തൃ സൗഹൃദവുമാണ്, കൂടാതെ മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് സമന്വയിക്കപ്പെട്ടതാണ് ഈ ഒഎസ്സ്. ഇവിടെ വിന്‍ഡോസ് ഫോണ്‍ ആന്‍ഡ്രോയിഡിനേക്കാള്‍ മെച്ചമാകുന്നതിനുളള 10 കാരണങ്ങള്‍ പരിശോധിക്കുകയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

4 ഇഞ്ച് മുതല്‍ 6 ഇഞ്ച് വരെയുളള സ്‌ക്രീന്‍ വലിപ്പങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ശക്തിയേറിയ, ഒതുങ്ങിയ ഫോണുകള്‍ തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. നോക്കിയ ലൂമിയ 1020 പോലുളള മൊബൈലുകളില്‍ നിങ്ങള്‍ക്ക് 41 എംപി ക്യാമറയും പുര്‍ണ്ണ എച്ച്ഡി വീഡിയോയും പ്രദാനം ചെയ്യുന്നു.

 

2

ആന്‍ഡ്രോയിഡ് ആപുകളെ അപേക്ഷിച്ച് വിന്‍ഡോസ് ആപ് സ്റ്റോറില്‍ ഗുണനിലവാരം കൂടുതലാണ്. ഉദാഹരണത്തിന് ഇന്‍സ്റ്റാഗ്രാമിനുളള തേര്‍ഡ് പാര്‍ട്ടി ആപായ 6ടാഗ്, സ്‌പോട്ടിഫൈ, സ്‌കൈപ് എന്നിവ തന്നെ എടുക്കുക.

 

3

പീപ്പിള്‍ ഹബില്‍ നിന്ന് നിങ്ങളുടെ സുഹൃത്തുക്കളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളും നോട്ടിഫിക്കേഷനുകളും ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ എന്നിവയില്‍ നിന്ന് അനായാസം ലഭിക്കുന്നു.

4

മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളായ ഔട്ട്‌ലുക്ക്.കോം, വണ്‍ഡ്രൈവ് സ്‌കൈപ്, എക്‌സ്‌ബോക്‌സ്, വണ്‍നോട്ട് എന്നിവയുമായി വിന്‍ഡോസ് ഫോണ്‍ മികച്ച സമന്വയമാണ് പ്രദര്‍ശിപ്പിക്കുന്നത്.

5

ഒരു തരത്തിലുമുളള ഇഴയലും കൂടാതെ ലൂമിയ 520 മുതല്‍ മുന്തിയ ഇനം ഫോണായ ലൂമിയ 1020 വരെയുളള ഫോണുകളില്‍ വിന്‍ഡോസ് ഒഎസ്സ് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നു.

 

6

ലോക്ക്‌സ്‌ക്രീനില്‍ നിന്ന് നിങ്ങളുടെ നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാന്‍ വിന്‍ഡോസ് ഫോണ്‍ അനുവദിക്കുന്നു.

7

അസ്ഫാള്‍ട്ട് 8, എയര്‍ബോണ്‍, ജെറ്റ്പാക്ക് ജോയിറൈഡ് തുടങ്ങിയ എക്‌സ്‌ബോക്‌സ് ഗെയിമുകള്‍ ലോ എന്‍ഡ് നോക്കിയ ലൂമിയ ഫോണുകളില്‍ പോലും അനായാസം പ്രവര്‍ത്തിക്കുന്നു.

 

8

ആന്‍ഡ്രോയിഡിലെ വിഡ്ജറ്റുകള്‍ക്ക് പകരം, ഹോം സ്‌ക്രീനിലുളള ഓരോ ആപും ലൈവ് ടൈലായി പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങള്‍ക്ക് ഓരോ ആപിലും എന്താണ് സംഭവിക്കുന്നതിനെക്കുറിച്ച് ദ്രുത വിവരം നല്‍കുന്നു.

 

9

നോക്കിയ ലൂമിയ ഫോണുകളില്‍ നിങ്ങള്‍ക്ക് രാജ്യങ്ങളുടെ മാപുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതും ഡാറ്റാ കണക്ഷന്‍ കൂടാതെ തന്നെ രാജ്യങ്ങളില്‍ കൂടി ദിശ മനസ്സിലാക്കി സഞ്ചരിക്കാവുന്നതുമാണ്.

 

10

എന്‍ട്രി ലെവല്‍ ഫോണുകളില്‍ പോലും 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജും മൈക്രോഎസ്ഡി കാര്‍ഡ് വഴി 64 ജിബി വരെ വികസിപ്പിക്കാവുന്നതുമാണ്. വണ്‍ഡ്രൈവില്‍ നിന്ന് സൗജന്യമായി 7 ജിബി ക്ലൗഡ് സ്റ്റോറേജ് ലഭിക്കുന്നത് ഇതിനെ വീണ്ടും മനോഹരമാക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We here look Things Windows Phones Do Better Than Android Phones.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot