വാട്ട്‌സ്ആപ് വെബിനെക്കുറിച്ച് അവശ്യം അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങള്‍...!

Written By:

വാട്ട്‌സ്ആപ് വെബിലും ഇപ്പോള്‍ ഉപയോഗിക്കാം. ഇതുമൂലം നിങ്ങള്‍ പിസിയില്‍ ആണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ വാട്ട്‌സ്ആപ് സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല.

വാട്ട്‌സ്ആപ് പ്ലസിനെ വ്യത്യസ്തമാക്കുന്നത് എന്ത്...!

എന്നാല്‍ വാട്ട്‌സ്ആപിനെക്കുറിച്ച് പല തെറ്റുധാരണകളും കുറച്ച് ശരിയായ ധാരണകളും ഉണ്ടാകുന്നു. അവയേതെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ് വെബ്

വാട്ട്‌സ്ആപ് വെബ് എന്നല്ല ഈ ആപ്ലിക്കേഷന്‍ അറിയപ്പെടേണ്ടത്. മറിച്ച് ഗൂഗിള്‍ ക്രോമില്‍ മാത്രം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്ന വാട്ട്‌സ്ആപ് എന്നതാണ് കുറച്ച് കൂടി ശരി.

വാട്ട്‌സ്ആപ് വെബ്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറും ഒരേ സമയം ഇന്റര്‍നെറ്റുമായി ബന്ധിക്കപ്പെട്ടിരിക്കണം എന്നത് വാട്ട്‌സ്ആപിന്റെ ചെറിയ ന്യൂനതയാണ്.

വാട്ട്‌സ്ആപ് വെബ്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഏറ്റവും പുതിയ വാട്ട്‌സ്ആപ് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം, ഡോട്ട് ചെയ്യപ്പെട്ട മൂന്ന് മെനുകളിലൂടെ കടന്ന് വാട്ട്‌സ്ആപ് വെബ് തിരഞ്ഞെടുക്കുക. ഇനി ക്രോമില്‍ web.whatsapp.com എന്നതിലേക്ക് പോയി സ്മാര്‍ട്ട്‌ഫോണിലെ ക്യാമറ ഉപയോഗിച്ച് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. നിങ്ങളുടെ ഫോണ്‍ ഇപ്പോള്‍ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കാന്‍ തയ്യാറായി.

വാട്ട്‌സ്ആപ് വെബ്

നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനും, സ്വീകരിക്കാനും മാത്രമേ വെബ് പതിപ്പില്‍ സാധിക്കുകയുളളൂ. എന്നാല്‍ ഒരു ഉപയോക്താവിനെ തടയുക, ഗ്രൂപ്പുകള്‍ സൃഷ്ടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണിലെ ആപ് തന്നെ ഉപയോഗിക്കണം.

വാട്ട്‌സ്ആപ് വെബ്

ഐഒഎസ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ് വെബ് പതിപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നത് ഇതിന്റെ ന്യൂനതയാണ്.

വാട്ട്‌സ്ആപ് വെബ്

നിങ്ങള്‍ വാട്ട്‌സ്ആപ് വെബില്‍ ലോഗിന്‍ ചെയ്യുന്നതോടൊപ്പം, നിങ്ങളുടെ ഫോണിലും വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് തുടരാവുന്നതാണ്. രണ്ട് ഡിവൈസുകളും തമ്മില്‍ സ്ഥിരമായ സമന്വയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാലാണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things You Absolutely Need to Know About WhatsApp Web.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot