ആന്‍ഡ്രോയിഡ് യൂസറിന് മാത്രം സാധിക്കുന്ന കുറച്ച് വസ്തുതകള്‍...!

By Sutheesh
|

ഐഒഎസ്, വിന്‍ഡോ തുടങ്ങിയ പല സോഫ്റ്റ്‌വയറുകളും ഉണ്ടെങ്കിലും ആന്‍ഡ്രോയിഡ് ഒഎസിന് എന്താണ് ഇത്ര ജനപ്രീതിയുണ്ടാകാന്‍ കാരണമെന്താണെന്ന് ആലോചിച്ചുട്ടുണ്ടോ. കാരണം ഇതില്‍ അനേകം ഫീച്ചറുകള്‍ അടങ്ങിയിട്ടുണ്ടെന്നത് കൂടാതെ ഇതില്‍ ലളിതമായ ഇന്റര്‍ഫേസും നല്‍കിയിട്ടുണ്ട്, ഇതിനാല്‍ ഇതുപയോഗിക്കുന്നതിന് വളരെ എളുപ്പമാണ്.

 

ആന്‍ഡ്രോയിഡിനെ കണ്ട് മറ്റ് പല ഒഎസുകളും അവരുടെ പ്ലാറ്റ്‌ഫോമുകള്‍ ലളിതമാക്കുന്നതിനുളള ശ്രമങ്ങളിലാണ്, ഇതിന് വേണ്ടി അവര്‍ പല പുതിയ എക്സ്റ്റന്‍ഷനുകളും തേര്‍ഡ് പാര്‍ട്ടി ആപ് പിന്തുണ സവിശേഷതകളും നല്‍കുകയാണ്. എന്നിട്ടും ആന്‍ഡ്രോയിഡിലുളള പല സവിശേഷതകളും മറ്റ് ഒഎസുകളില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല.

1

1

ഐഒഎസും ആന്‍ഡ്രോയിഡും തമ്മിലുളള ഏറ്റവും വലിയ വ്യത്യാസം കസ്റ്റമറൈസേഷനാണ്. ആന്‍ഡ്രോയിഡില്‍ താങ്കള്‍ക്ക് ഹോം സ്‌ക്രീന്‍ ലോഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഹോം സ്‌ക്രീന്‍ ലോഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഹോം സ്‌ക്രീന്‍ മാറ്റാവുന്നതാണ്. എന്നാല്‍ ഐഒഎസില്‍ നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കില്ല.

2

2

ഐഫോണില്‍ നിങ്ങള്‍ക്ക് IFTTT ഇന്‍സ്റ്റാള്‍ ചെയ്ത് അതിനെ ഓട്ടോമേറ്റാക്കാവുന്നതാണ്, എന്നാല്‍ ആന്‍ഡ്രോയിഡില്‍ Tasker അല്ലെങ്കില്‍ Llama തുടങ്ങിയ ആപുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണിനെ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാവുന്നതാണ്.

3
 

3

ഫോണില്‍ എത്രയധികം അഡ്വാന്‍സ്ഡ് ആണെങ്കിലും കോളിംഗ് എന്ന സവിശേഷതകൊണ്ടാണ് അതിനെ ഫോണ്‍ എന്ന് വിളിക്കുന്നത്. ഐഫോണില്‍ കോള്‍ ചെയ്യുന്നതിന് മുന്‍പായി നിങ്ങള്‍ക്ക് നമ്പര്‍ തിരയേണ്ടതുണ്ട്, ഇതിനുശേഷം കോള്‍ വിളിക്കുന്നതിന്റെ ഓപ്ഷനെത്തും. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണില്‍ Dialer+ തുടങ്ങിയ ആപുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഫോണ്‍ നമ്പറോ, പേരോ ഉപയോഗിച്ച് നേരിട്ട് ആളുകളെ വിളിക്കാവുന്നതാണ്.

4

4

കോളിനേപ്പോലെ എസ്എംഎസും നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡില്‍ കസ്റ്റമൈസ് ചെയ്യാവുന്നതാണ്, ഉദാഹരണത്തിന് ഹലോ എസ്എംഎസിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഫോണിനെ നൈറ്റ് മോഡില്‍ ക്രമീകരിക്കാവുന്നതാണ്. ഇതുകൂടാതെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഇന്‍സ്റ്റന്റ് മെസേജിംഗും ചെയ്യാവുന്നതാണ്.

5

5

ആന്‍ഡ്രോയിഡില്‍ നൂറ് കണക്കിന് ടോറന്റ് ആപുകളാണ് ഉളളത്. ഇത് നിങ്ങള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് പല സോഫ്റ്റ്‌വയറുകളും ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

6

6

ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണില്‍ നൂറ് കണക്കിന് മീഡിയാ പ്ലയറുകള്‍ ലഭിക്കുന്നതാണ്. അതേ സമയം മറ്റ് ഒഎസുകളില്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുത്ത കുറച്ച് മീഡിയാ പ്ലയറുകള്‍ മാത്രമാണ് ലഭിക്കുക.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X