ഫോണിലെ ബാറ്ററി ചോര്‍ച്ച നേരിടുന്നവര്‍ ചിന്തിക്കുന്ന രസകരമായ കാര്യങ്ങള്‍....!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇന്ന് ബാറ്ററി ചോര്‍ച്ചയാണ്. വളരെ അത്യാവശ്യ കാര്യത്തിന് ഫോണ്‍ നോക്കുമ്പോള്‍ അതില്‍ ബാറ്ററി ഊര്‍ജം തീരെ ഇല്ലെന്ന് കാണുന്നതാണ് ഉപയോക്താക്കളുടെ ഏറ്റവും വലിയ പേടി സ്വപ്‌നങ്ങളില്‍ ഒന്ന്.

സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ദീര്‍ഘനാള്‍ നിലനില്‍ക്കാന്‍....!

ഇത്തരത്തില്‍ ഫോണിലെ ബാറ്ററി ഊര്‍ജം ഇല്ലെന്ന് കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ രസകരമായ കോണിലൂടെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ പേഴ്‌സ് എടുക്കാന്‍ ഒരുപക്ഷെ മറന്നേക്കാം, എന്നാലും ചാര്‍ജര്‍ എടുക്കാന്‍ മറക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ സാധിക്കില്ല.

 

നിങ്ങളുടെ ഫോണിന്റെ അതേ ചാര്‍ജറുളള എല്ലാ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും നിങ്ങള്‍ ചാര്‍ജര്‍ കടം വാങ്ങിയിരിക്കും.

 

അവര്‍ ചാര്‍ജര്‍ ഉപയോഗിക്കുകയാണെന്ന് പറയുമ്പോള്‍, നിങ്ങളുടെ 30% എങ്കിലും ഉണ്ട് എന്റെ 17%-ത്തില്‍ ആണ് നില്‍ക്കുന്നതെന്നായിരിക്കും മറുപടി.

 

കൂടുതല്‍ ചാര്‍ജ് നിലനില്‍ക്കുന്ന ഒരു ഫോണ്‍ വാങ്ങിക്കൂടെയെന്ന് നിങ്ങള്‍ 100 തവണയെങ്കിലും കേട്ടിരിക്കും.

 

സൂര്യപ്രകാശത്തില്‍ ഫോണ്‍ വച്ച് ഒരു ശതമാനമെങ്കിലും ചാര്‍ജ് കയറിയാലോയെന്ന് നിങ്ങള്‍ വൃഥാ പ്രത്യാശ പ്രകടിപ്പിച്ചിരിക്കും.

 

സ്മാര്‍ട്ട്‌ഫോണുകള്‍ക്കായുളള പവര്‍ബാങ്കുകളാണ് ഏറ്റവും മികച്ച കണ്ടുപിടുത്തമെന്ന് നിങ്ങള്‍ ചിന്തിച്ചിരിക്കും.

 

10% ബാറ്ററി എന്നാല്‍ ഡാറ്റാ ഉപയോഗിക്കാതെ ലോകത്തില്‍ നിന്നും പൂര്‍ണമായി അകന്നു നിന്ന് ബാറ്ററി ചോര്‍ച്ച തടയുകയായിരിക്കും നിങ്ങളുടെ ലക്ഷ്യം.

 

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്ഥിരമായി ചാര്‍ജറില്‍ ഘടിപ്പിച്ചിരിക്കുന്ന കാരണം നിങ്ങള്‍ക്ക് ഫോണ്‍ ലാന്‍ഡ്‌ലൈനിനെപ്പോലെ അനുഭവപ്പെടുന്നു.

 

നിങ്ങള്‍ എല്ലായ്‌പ്പോഴും കുറഞ്ഞ ബാറ്ററിയില്‍ ആയതിനാല്‍ ഫോണിലെ എല്ലാ ഗെയിമുകളും ഡിലിറ്റ് ചെയ്തിരിക്കും.

 

പ്രധാനപ്പെട്ട കോളുകള്‍ എല്ലാം അപൂര്‍ണമായിരിക്കും, കാരണം കോളിന്റെ പകുതിയില്‍ ബാറ്ററി ഇല്ലാത്തത് കാരണം ഫോണ്‍ കട്ടായി പോയിട്ടുണ്ടാകും.

 

ട്രയിനില്‍ നോണ്‍ എസി കംപാര്‍ട്ട്‌മെന്റുകളലില്‍ ടോയ്‌ലറ്റിന്റെ അടുത്തായിരിക്കും നിങ്ങളുടെ പ്രിയപ്പെട്ട ഇരിപ്പടം. കാരണം ചാര്‍ജിങ് പോയിന്റുകള്‍ ഉളള സ്ഥലമായിരിക്കും നിങ്ങളുടെ ജീവന്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things You’ll Understand If Your Phone Battery Is Always Low.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot