ജിയോഫോണ്‍ ഡിപ്പോസിറ്റ് തുക തിരിച്ചു ലഭിക്കാന്‍ നിങ്ങള്‍ ഇത് ചെയ്തിരിക്കണം!

Written By:

റിലയന്‍സ് ജിയോ ഇന്‍ഫോകോം അടുത്തിടെ പുറത്തിറക്കിയ ഏറ്റവും മികച്ച ഫീച്ചര്‍ ഫോണാണ് ജിയോഫോണ്‍, വില പൂജ്യം, അതായത് സൗജന്യമായി ലഭിക്കുന്നു.

ജിയോഫോണ്‍ ഡിപ്പോസിറ്റ് തുക തിരിച്ചു ലഭിക്കാന്‍ ഇത് ചെയ്തിരിക്കണം!

244 രൂപ അണ്‍ലിമിറ്റഡ് ഓഫര്‍: വാലിഡിറ്റി 70 ദിവസം: വോഡാഫോണ്‍ ഞെട്ടിക്കുന്നു!

എന്നാല്‍ ഈ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ 1500 രൂപ ഡെപ്പോസിറ്റ് തുകയായി നല്‍കണം. മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഈ തുക തിരിച്ച് നല്‍കുമെന്നും കമ്പനി പറയുന്നു.

AGM മീറ്റിങ്ങില്‍ കമ്പനി പറയാതെ പോയ ചില കാര്യങ്ങള്‍ ഉണ്ട് ജിയോഫോണിനെ കുറിച്ച്. സമാരംഭചടങ്ങില്‍ പറയാതെ പോയ ചില കാര്യങ്ങള്‍ ഞങ്ങള്‍ ഇവിടെ വ്യക്തമാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റീഫണ്ട് സെക്യൂരിറ്റി തുകയില്‍ കബളിപ്പിക്കല്‍ ഉണ്ടോ?

ജിയോഫോണ്‍ തികച്ചും സൗജന്യമാണെന്നാണ് അംബാനി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ സൗജന്യമായി എന്തെങ്കിലും ലഭ്യമാകുമ്പോള്‍ അത് ദുരുപയോഗം ചെയ്യാന്‍ ഇടയാകും. അത് ഒഴിവാക്കാനായി ഓരോ ഉപയോക്താവില്‍ നിന്നും 1,500 രൂപ വീതം സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങുന്നതും അത് പൂര്‍ണ്ണമായും മൂന്നു വര്‍ഷം കഴിയുമ്പോള്‍ റീഫണ്ട് ചെയ്യുന്നതുമാണ്.

എന്നാല്‍ മൂന്നു വര്‍ഷത്തിനു മുന്‍പ് റീഫണ്ട് ക്ലയിം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഒരു സെക്യൂരിറ്റി ഉപകരണം തിരികെ നല്‍കണം എങ്കില്‍ ആ ഉപകരണം തിരിച്ചു നല്‍കിയിരിക്കണം.

 

ജിയോഫോണ്‍ ടിവി കേബിള്‍

ജിയോഫോണ്‍ ടിവി കേബിള്‍ ഉപയോഗിച്ച് ജിയോഫോണ്‍ ഏതു ടിവിയിലും കണക്ട് ചെയ്യാം. ജിയോഫോണ്‍ ടിവി കേബിള്‍ റീട്ടെയില്‍ പാക്കേജിംഗുമായി ബന്ധപ്പെടുത്തിയിട്ടില്ല. പകരം ഇത് പ്രത്യേകം വാങ്ങണം. ഇതിന്റെ വിലയും കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ 500 രൂപ മുതല്‍ 1500 രൂപ വരെ ഇതിന് ഈടാക്കും എന്ന് പല റിപ്പോര്‍ട്ടുകളും പറയുന്നു.

ഓപ്പറേറ്റിങ്ങ് സിസ്റ്റം/ ആപ്പ് സപ്പോര്‍ട്ട്

ജിയോഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ കുറിച്ച് കമ്പനി ഇതു വരെ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ജിയോമ്യൂസിക്, ജിയോസിനിമ, ജിയോപ്ലേ, ജിയോമണി ഇവയെല്ലാം പിന്തുണയ്ക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.

പേയ്‌മെന്റുകള്‍/ ഇന്‍സ്റ്റന്റ് മെസേജിങ്ങ് സൈറ്റുകള്‍

ഈ വര്‍ഷം അവസാനം NFC പേയ്‌മെന്റുകള്‍ക്ക് ബ്രാന്‍ഡ് പിന്തുണയ്ക്കും എന്നും പറയുന്നു. KAI OS ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇപ്പോള്‍ പിന്തുണയ്ക്കുന്നത്. കൂടാതെ ജനപ്രീതിയുളള മെസേജിങ്ങ് ആപ്‌സുകളായ വാട്ട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവ പിന്തുണയ്ക്കുമോ എന്നും കമ്പനി പരാമര്‍ശിച്ചില്ല.

പ്രോസസര്‍

ക്വല്‍കോം അവതരിപ്പിച്ചിരുന്നു, 4ജി LTE പിന്തുണയ്ക്കുന്ന എല്ലാ ഫീച്ചര്‍ ഫോണുകള്‍ക്കും ക്വല്‍കോം 205 മൊബൈല്‍ പ്ലാറ്റ്‌ഫോം നല്‍കുമെന്ന്. ജിയോഫോണിന്റെ പ്രഖ്യാപനത്തിനു ശേഷം ക്വല്‍കോം 205 മൊബൈല്‍ പ്ലാറ്റ്‌ഫോം ആയിരിക്കും ഈ ഫോണില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ക്വല്‍കോം പ്രഖ്യാപിച്ചു, അതും ഡ്യുവല്‍-കോര്‍ SoC.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are several things about the JioPhone which the company did not mention at the AGM meeting.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot