ഗൂഗിളിന്റെ പുതിയ സിഇഒ ചെന്നൈക്കാരന്‍ സുന്ദര്‍ പിച്ചായി ഇതാ...!

Written By:

സുന്ദര്‍ പിച്ചായി ഗൂഗിളിന്റെ പുതിയ സിഇഒ ആയി നിയമിതനായിരിക്കുകയാണ്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നുളള ആളെന്ന് നിലയില്‍ സുന്ദര്‍ പിച്ചായി മലയാളികള്‍ക്കും പ്രിയങ്കരനാവുകയാണ്.

സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

ലോകത്തിലെ ഏറ്റവും വലിയ ടെക്ക് സ്ഥാപനമായ ഗൂഗിളിന്റെ നെറുകയിലെത്തിയ സുന്ദര്‍ പിച്ചായിയെക്കുറിച്ചുളള ആകര്‍ഷകമായ വസ്തുതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ബില്‍ ഗേറ്റ്‌സ് 1999-ല്‍ നടത്തിയ അച്ചട്ടായ 10 പ്രവചനങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പിച്ചായി തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ 1972 ജൂലൈ 12-നാണ് ജനിക്കുന്നത്.

 

ഐഐടി ഖരഗ്പൂരില്‍ നിന്ന് മെട്ടലര്‍ജിക്കല്‍ എഞ്ചിനിയറിങില്‍ ആണ് പിച്ചായി ബിരുദം എടുക്കുന്നത്.

 

തുടര്‍ന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ വാര്‍ട്ടന്‍ സ്‌കൂളില്‍ നിന്ന് എംബിഎ-യും അദ്ദേഹം കരസ്ഥമാക്കി.

 

2004-ല്‍ പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് പിച്ചായി ഗൂഗിളില്‍ ചേരുന്നത്.

 

ലോകത്തെ ഏറ്റവും പ്രശസ്തമായ വെബ് ബ്രൗസറായി മാറിയ ഗൂഗിള്‍ ക്രോം ബ്രൗസര്‍ 2008-ല്‍ അവതരിപ്പിച്ചത് പിച്ചായിയുടെ നേതൃത്വത്തിലായിരുന്നു.

 

ആന്‍ഡ്രോയിഡിന്റെ അമരക്കാരനായിരുന്ന ആന്‍ഡി റൂബിന്‍ 2013 മാര്‍ച്ചില്‍ ഒഴിഞ്ഞപ്പോള്‍, ഇതിന്റെ ചുമതലക്കാരനായി കമ്പനി തിരഞ്ഞെടുത്തത് പിച്ചായിയെ ആയിരുന്നു.

 

വളര്‍ന്ന് വരുന്ന വിപണിയിലെ അഞ്ച് ബില്ല്യണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഇറക്കാനിരിക്കുന്ന വില കുറഞ്ഞ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗക്ഷമമായ ആന്‍ഡ്രോയിഡ് വണ്‍ പദ്ധതി പിച്ചായിയുടെ തലച്ചോറില്‍ നിന്നാണ് രൂപം കൊണ്ടത്.

 

യൂട്യൂബ് ഒഴിച്ച് ഗൂഗിളിന്റെ മര്‍മ പ്രധാനമായ പദ്ധതികളെല്ലാം പിച്ചായിയുടെ ചുമതലയിലാണ് ഇപ്പോള്‍.

 

സെര്‍ച്ച്, മാപ്‌സ്, ഗൂഗിള്‍ പ്ലസ്, ആന്‍ഡ്രോയിഡ്, ക്രോം, ഗൂഗിള്‍ ആപ്‌സ് തുടങ്ങിയവയാണ് പിച്ചായിയുടെ ചുമതലയിലുളള പ്രധാന പദ്ധതികള്‍.

 

ട്വിറ്റര്‍ പിച്ചായിക്ക് 2011-ല്‍ വന്‍ ജോലി വാഗ്ദാനം നടത്തിയെങ്കിലും ഗൂഗിള്‍ നിരസിക്കാന്‍ സാധിക്കാത്ത ഓഫര്‍ നല്‍കി പിച്ചായിയെ കമ്പനിയില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things you should know about Google's new CEO Sundar Pichai.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot