ജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

|

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളാണ് ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ വലിയ ആധിപത്യം പുലർത്തുന്നത്. ഈ ടെലിക്കോം കമ്പനികൾ എല്ലാം തന്നെ തങ്ങളുടെ ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നുമുണ്ട്. മറുവശത്ത്, രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും അതിശയകരമായ ആനുകൂല്യങ്ങളുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. എങ്കിലും സ്വകാര്യ കമ്പനികളുടെ പരസ്യങ്ങളും പ്രകടനങ്ങളും കാരണം അത് പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല എന്നതാണ് യാഥാർഥ്യം.

 

ബിഎസ്എൻഎൽ

നവംബറിൽ സ്വകാര്യ കമ്പനികൾ നിരക്കുകൾ ഉയർത്തിയപ്പോഴും ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നിരുന്നില്ല. ഇത് കാരണം നിരവധിയാളുകൾ സ്വകാര്യ കമ്പനികളിൽ നിന്ന് ബിഎസ്എൻഎല്ലിലേക്ക് തങ്ങളുടെ കണക്ഷനുകൾ പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഡിസംബറിലെ ട്രായ് ഡാറ്റയിലും ഈ മാറ്റം വ്യക്തമായിട്ടുണ്ട്. ഡിസംബറിൽ ജിയോ വിഐ തുടങ്ങിയ കമ്പനികൾക്ക് യൂസേഴ്സിനെ നഷ്ടമായപ്പോൾ ഏറ്റവും അധികം പുതിയ കസ്റ്റമേഴ്സുമായി ബിഎസ്എൻഎൽ നേട്ടമുണ്ടാക്കുകയാണ് ചെയ്തത്.

329 രൂപയ്ക്ക് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ329 രൂപയ്ക്ക് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ

സ്വകാര്യ കമ്പനി

സ്വകാര്യ കമ്പനികളുടെ കണക്ഷനുകൾ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ നമ്മുക്കിടയിൽ ഇപ്പോഴും ഉണ്ട്. എന്നാൽ ബിഎസ്എൻഎൽ ലാഭകരമായ ഓഫറുകൾ നൽകുന്നുണ്ടോ, അല്ലെങ്കിൽ എത് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കണം തുടങ്ങിയ സംശയങ്ങളാണ് പലപ്പോഴും യൂസേഴ്സിനെ പിന്നോട്ട് വലിക്കുന്ന കാര്യം. ടെലിക്കോം രംഗത്ത് തന്നെ ഏറ്റവും കൂടുതൽ ലാഭകരമായ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ എന്ന കാര്യം ഭൂരിപക്ഷം ആളുകൾക്കും അറിയില്ല.

കൂടുതൽ വാലിഡിറ്റി
 

കുറഞ്ഞ നിരക്ക്, ഏറ്റവും കൂടുതൽ വാലിഡിറ്റി, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, അതിശയകരമായ ഡാറ്റ ഓഫറിങ്, തുടങ്ങി നിരവധി പ്രത്യേകതകളും ബിഎസ്എൻഎൽ പ്ലാനുകൾക്ക് ഉണ്ട്. ചില ബിഎസ്എൻഎൽ പ്ലാനുകൾ മികച്ച ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും നൽകുന്നു. എയർടെൽ, വിഐ, റിലയൻസ് ജിയോ എന്നി കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച് നിൽക്കുന്ന ചില ബിഎസ്എൻഎൽ ഓഫറുകൾ ചുവടെ നൽകിയിരിക്കുന്നു. ബിഎസ്എൻഎല്ലിന്റെ ചിലവ് കുറഞ്ഞ പ്ലാനുകൾക്കായി നോക്കുന്നവർക്കുള്ള മികച്ച ചോയ്സുകൾ ആണിവ. കൂടുതൽ വിശദാംശങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

രാജ്യം മുഴുവൻ ബിഎസ്എൻഎൽ 4ജി; കോർ നെറ്റ്വർക്ക് ട്രയൽസ് പൂർത്തിയായിരാജ്യം മുഴുവൻ ബിഎസ്എൻഎൽ 4ജി; കോർ നെറ്റ്വർക്ക് ട്രയൽസ് പൂർത്തിയായി

പ്ലാൻ

പട്ടികയിലെ ആദ്യ പ്ലാൻ ബിഎസ്എൻഎൽ നൽകുന്ന എസ്ടിവി 298 രൂപ വിലയുള്ള ബജറ്റ് പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റി കാലയളവാണ് ഈ പ്ലാൻ യൂസേഴ്സിന് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും എസ്ടിവി 298 രൂപയുടെ പ്ലാനിൽ ലഭിക്കും. പ്രതിദിനം 1 ജിബി ഡാറ്റയും ബിഎസ്എൻഎല്ലിന്റെ ഊ ബജറ്റ് പ്ലാൻ യൂസേഴ്സിന് നൽകുന്നു.

ഒരു ജിബി ഡാറ്റ

പ്രതിദിനം ഒരു ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ വേഗം 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. എന്നാൽ 56 ദിവസം വാലിഡിറ്റിയിൽ 300 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന പ്ലാനിൽ അതൊരു പോരായ്മ അല്ല. ഒടിടി ആക്സസും 298 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിനൊപ്പം ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. എസ്ടിവി_298 പ്രീപെയ്ഡ് പ്ലാൻ വഴി 56 ദിവസത്തേക്ക് ഇറോസ് നൌ സേവനങ്ങളിലേക്കാണ് ഉപയോക്താക്കൾക്ക് ആക്സസ് ലഭിക്കുന്നത്.

ബിഎസ്എൻഎല്ലിന്റെ ഈ പ്രത്യേക പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ മാർച്ച് 31ന് അവസാനിക്കുംബിഎസ്എൻഎല്ലിന്റെ ഈ പ്രത്യേക പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ മാർച്ച് 31ന് അവസാനിക്കും

പ്രീപെയ്ഡ് പ്ലാൻ

ലിസ്റ്റിലെ അടുത്ത പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന എസ്ടിവി_429 പ്രീപെയ്ഡ് പ്ലാനാണ്. 81 ദിവസമാണ് ഈ പ്ലാനിന് ബിഎസ്എൻഎൽ നൽകുന്ന വാലിഡിറ്റി. 429 രൂപ വിലയുള്ള പ്ലാനിന് ഒപ്പം അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും കമ്പനി ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എംസ്എംഎസുകളും എസ്ടിവി_429 പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും. ബിഎസ്എൻഎൽ വെബ്‌സൈറ്റിലെ 'വോയ്‌സ് വൗച്ചറിൽ' നിന്നും പ്ലാൻ വാങ്ങാം.

ഡാറ്റ

പ്രതിദിനം 1 ജിബി ഡാറ്റയാണ് 429 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ 40 കെബിപിഎസ് ആയി ഡാറ്റ സ്പീഡ് കുറയുമെന്ന് മാത്രം. ഒടിടി ആനുകൂല്യം എന്ന നിലയ്ക്ക് ഇറോസ് നൌ സേവനങ്ങളിലേക്കും ഉപയോക്താക്കൾക്ക് ആക്സസ് ലഭിക്കും. കൂടാതെ സിങ്, ബിഎസ്എൻഎൽ ട്യൂണുകൾ എന്നിവയിലേക്കും യൂസേഴ്സിന് ആക്‌സസ് ലഭിക്കും.

ആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കുള്ള പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കുള്ള പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽ

എസ്ടിവി_ഡബ്ല്യുഎഫ്എച്ച്_599

സെലക്റ്റ് ചെയ്ത പ്ലാനുകളിൽ ഏറ്റവും കൂടുതൽ വാലിഡിറ്റി നൽകുന്ന പ്ലാൻ ആണ് അടുത്തത്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഡാറ്റ നൽകുന്നതും ഈ പ്ലാൻ തന്നെ. ആവശ്യത്തിന് വാലിഡിറ്റിയും കൂടുതൽ ഡാറ്റയും തരക്കേടില്ലാത്ത വിലയും ഈ പ്ലാനിനെ ഏറ്റവും മികച്ചതാക്കുന്നു. പ്രതിദിനം 5 ജിബി ഡാറ്റ ആനുകൂല്യം നൽകുന്ന എസ്ടിവി_ഡബ്ല്യുഎഫ്എച്ച്_599 എന്ന പ്ലാൻ ആണിത്.

5 ജിബി ഡാറ്റ

599 രൂപ വിലയുള്ള ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. പ്രതിദിനം 5 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ വേഗം 80 കെബിപിഎസ് ആയി കുറയും. തരക്കേടില്ലാത്ത ഡാറ്റ സ്പീഡ് അപ്പോഴും ലഭിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. എസ്ടിവി_ഡബ്ല്യുഎഫ്എച്ച്_599 പ്ലാനിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

ബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ; വിലയും വിശദാംശങ്ങളുംബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ; വിലയും വിശദാംശങ്ങളും

അൺലിമിറ്റഡ്

599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ബിഎസ്എൻഎൽ അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും നൽകുന്നു. എസ്ടിവി_ഡബ്ല്യുഎഫ്എച്ച്_599 പ്ലാനിന്റെ മറ്റൊരു നേട്ടമാണ് ഉപയോക്താക്കൾക്ക് രാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും എന്നത്. ഹെവി ഫയൽസ്, സിനിമകൾ എന്നിവ കാണാനും ഡൌൺലോഡ് ചെയ്യാനും ഒക്കെ ഈ സൌകര്യം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. ആയിരക്കണക്കിന് പാട്ടുകൾ, സിനിമകൾ, മറ്റ് വിനോദ ഉള്ളടക്കങ്ങൾ എന്നിവയിലേക്ക് ഉപയോക്താക്കൾക്ക് ആക്സസസ് നൽകുന്ന സിങ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

Best Mobiles in India

English summary
Private telecom companies dominate the telecom market in India. All these telecom companies are also introducing various prepaid plans for their customers. On the other hand, BSNL, the country's public sector telco, is also offering prepaid plans with amazing benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X