ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ശ്രദ്ധനേടി പത്തുവയസ്സുകാരി പ്രോഗ്രാമര്‍

|

സിലിക്കണ്‍ വാലിയില്‍ ജനിച്ചുവളര്‍ന്ന പത്തുവയസ്സുകാരി സമൈറ മേഹ്ത്ത പ്രോഗ്രാമിലെ മികവ് കൊണ്ട് ലോകശ്രദ്ധ നേടുന്നു. കോഡര്‍ ബണ്ണീസിന്റെ സ്ഥാപകയും സിഇഒ-യുമായ സമൈറ അമേരിക്കന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഈ കൊച്ചുമിടുക്കി ഇതിനോടകം നിരവധി സമ്മേളനങ്ങളെ അഭിസംബോധന ചെയ്തിട്ടുമുണ്ട്.

 

 ഗെയിം വികസിപ്പിച്ചെടുത്തു.

ഗെയിം വികസിപ്പിച്ചെടുത്തു.

ആറാമത്തെ വയസ്സിലാണ് സമൈറ പ്രോഗ്രാമിംഗ് ആരംഭിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം മറ്റു കുട്ടികളെ കോഡിംഗ് പഠിപ്പിക്കുന്നതിനായി കോഡര്‍ ബണ്ണീസ് എന്ന പേരില്‍ ഗെയിം വികസിപ്പിച്ചെടുത്തു. ഇതൊരു ബോര്‍ഡ് ഗെയിം ആയിരുന്നു. 2016-ല്‍ തിങ്ക് ടാങ്ക് ലേണിംഗ്‌സ് നടത്തിയ പിച്ച്‌ഫെസ്റ്റില്‍ രണ്ടാംസ്ഥാനം നേടിയതിന് ശേഷം സമൈറയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2500 ഡോളറായിരുന്നു സമ്മാനത്തുക. തുടര്‍ന്ന് കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിന്റെ പവര്‍പഫ് ഗേള്‍സില്‍ സമൈറ പ്രത്യക്ഷപ്പെട്ടു.

 മാര്‍ക്കറ്റിംഗ് തന്ത്രം

മാര്‍ക്കറ്റിംഗ് തന്ത്രം

ഇതിനിടെ സമൈറ തന്റെ ബോര്‍ഡ് ഗെയിം ആമസോണ്‍ വഴി വില്‍ക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ 1000 ബോക്‌സുകള്‍ വിറ്റ് 35000 ഡോളര്‍ നേടാന്‍ സമൈറയുടെ കമ്പനിക്കായി. പിതാവ് രാകേഷ് മേഹ്ത്തയുടെ ബുദ്ധിയില്‍ ഉദിച്ച ആശയമാണ് ഗെയിമിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചത്. 'യെസ്, വണ്‍ ബില്യണ്‍ കിഡ്‌സ് ക്യാന്‍ കോഡ്' എന്ന പേരില്‍ നടത്തിയ മാര്‍ക്കറ്റിംഗ് തന്ത്രം വിജയിച്ചു. സ്‌കൂളുകള്‍ക്ക് ബോക്‌സുകള്‍ വാങ്ങി നല്‍കാന്‍ നിരവധി പേര്‍ രംഗത്തുവന്നു. ഇതിനിടെ കുട്ടികള്‍ക്കായി നിരവധി വര്‍ക്ക്‌ഷോപ്പുകളും സമൈറ നടത്തി. 106 സ്‌കൂളുകളില്‍ ഇപ്പോള്‍ ഗെയിം ഉപയോഗിക്കുന്നുണ്ട്.

ബണ്ണീസ് ബോക്‌സുകള്‍
 

ബണ്ണീസ് ബോക്‌സുകള്‍

'ലോകത്താകമാനം ഒരു ബില്യണ്‍ കുട്ടികളുണ്ട്. അവരില്‍ പലര്‍ക്കും കോഡിംഗ് പഠിക്കണമെന്ന് ആഗ്രഹമുണ്ട്. ഇത് മനസ്സിലാക്കി കോഡര്‍ ബണ്ണീസ് ബോക്‌സുകള്‍ വാങ്ങിനല്‍കാന്‍ തയ്യാറുള്ളവരും ധാരാളമാണ്.' സമൈറ പറയുന്നു.

സമൈറ മേഹ്ത്തയുടെ കമ്പനി.

സമൈറ മേഹ്ത്തയുടെ കമ്പനി.

ആദ്യ ഗെയിമിന്റെ വിജയത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ആദ്യ ആര്‍ട്ടിഫിഷ്യല്‍ (എഐ) ഇന്റലിജന്റ്‌സ് ഗെയിം കോഡര്‍ മൈന്‍ഡ്‌സ് പുറത്തിറക്കിയിരിക്കുകയാണ് സമൈറ മേഹ്ത്തയുടെ കമ്പനി. എഐ-യുടെ അടിസ്ഥാന തത്വങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കി അവരെ റോബോട്ടുകള്‍ ഉണ്ടാക്കാന്‍ പോലും പ്രാപ്തരാക്കുകയാണ് ഗെയിമിന്റെ ലക്ഷ്യം. ആറുവയസ്സുകാരനായ സഹോദരന്‍ ആദിത്തുമായി ചേര്‍ന്നാണ് സമൈറ പുതിയ ഗെയിം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഗൂഗിളിനെ ഞെട്ടിച്ചു!

ഗൂഗിളിനെ ഞെട്ടിച്ചു!

സിലിക്കണ്‍ വാലിയില്‍ മാത്രം സമൈറ ഇതിനോടകം 60 ശില്‍പ്പശാലകള്‍ നടത്തിയിട്ടുണ്ട്. ഇതിനിടെ ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ശ്രദ്ധ നേടാനും കഴിഞ്ഞു. 'സംരംഭകയാകാനാണ് ഇഷ്ടം, ഗൂഗിളില്‍ ജോലി ചെയ്യുമെന്ന് ഉറപ്പില്ല' കുട്ടി കോഡറുടെ വാക്കുകള്‍ ഗൂഗിളിനെ ഞെട്ടിച്ചു!

മുഖ്യപ്രഭാഷണം

മുഖ്യപ്രഭാഷണം

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗൂഗിളിന്റെ സ്റ്റാര്‍ട്ട്അപ് ആക്‌സിലേറ്ററായ ഗൂഗിള്‍ ലോഞ്ചാപ്ഡ് സംഘടിപ്പിച്ച ഡൈവേഴ്‌സിറ്റി ഇന്‍ ടെക് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്താനും സമൈറയ്ക്ക് കഴിഞ്ഞു. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, അമേരിക്കന്‍ മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമ എന്നിവരുടെ പ്രശംസയ്ക്ക് പാത്രമാകാനും കുട്ടിത്താരത്തിന് കഴിഞ്ഞു.

കൈകാര്യം ചെയ്യുന്നത്.

കൈകാര്യം ചെയ്യുന്നത്.

കോഡര്‍ ബണ്ണീസ് വെബ്‌സൈറ്റില്‍ അഭിമുഖ പരമ്പര സമൈറ ആരംഭിച്ചിട്ടുണ്ട്. റോബോട്ടിക്‌സ്, ഗെയിം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളാണ് ഇതില്‍ കൈകാര്യം ചെയ്യുന്നത്.

പുതിയ ഗെയിമുകള്‍

പുതിയ ഗെയിമുകള്‍

ബിസനസ്സിലൂടെ സമ്പാദിച്ച പണം പുതിയ ഗെയിമുകള്‍ വികസിപ്പിക്കുന്നതിന് ചെലവഴിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ഒരു ഭാഗം മാറ്റിവയ്ക്കുന്നുണ്ടെന്ന് സമൈറ പറയുന്നു. പാത് എന്ന പേരിലാണ് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുകയാണ് പാത്തിന്റെ പ്രധാന ലക്ഷ്യം. പാത്തിന്റെ പ്രവര്‍ത്തനത്തിനായി മറ്റ് വഴികളിലൂടെ പണം കണ്ടെത്താനുള്ള ശ്രമങ്ങളിലും സജീവമാണ് സമൈറ. ഇതിന്റെ ഭാഗമായി വേനല്‍ക്കാലത്ത് ലെമണൈഡ് സ്റ്റാന്‍ഡ് നടത്തി 119 ഡോളര്‍ സമ്പാദിച്ചു.

ഊബര്‍ ഡ്രൈവറെ വിളിക്കാന്‍ സിം കാര്‍ഡ് വേണ്ട; വൈ-ഫൈ മതി!ഊബര്‍ ഡ്രൈവറെ വിളിക്കാന്‍ സിം കാര്‍ഡ് വേണ്ട; വൈ-ഫൈ മതി!

credits:businessinsider.in

Best Mobiles in India

Read more about:
English summary
This 10-year-old coder is already so successful she's already caught the attention of Google and Microsoft

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X