Home
News

വീട്ടിലെ റീച്ചാർജ് തലവേദനയാണോ, ഒറ്റ പ്ലാനിൽ കാര്യം നടത്താം, ചെയ്യേണ്ടത് ഈ ജിയോ പ്ലാൻ!

ടെലിക്കോം ഉപയോക്താക്കൾക്ക് ദിവസവും മികച്ച ആനുകൂല്യങ്ങളൊക്കെ ആസ്വദിക്കുന്നത് ഇഷ്ടമാണെങ്കിലും റീച്ചാർജിനോട് അ‌ടുക്കുമ്പോൾ ഉള്ളിൽ ചെറിയൊരു വിങ്ങലാണ്. കാരണം റീച്ചാർജ് പ്ലാൻ നിരക്കുകൾ കേൾക്കുമ്പോൾ പലപ്പോഴും പോക്കറ്റ് കാലിയാകുന്നതോർത്ത് സങ്കടപ്പെടേണ്ടിവരും. ഒരാളുടെ റീച്ചാർജിന് തന്നെ നല്ലൊരു തുക ചിലവാകുന്ന സ്ഥിതിക്ക് വീട്ടിലെ എല്ലാവരുടെയും റീച്ചാർജ് ആലോചിച്ചാൽ കുഴഞ്ഞതുതന്നെ.

വീട്ടിലെ എല്ലാവരുടെയും റീച്ചാർജ് ചെലവുകൾ കുറഞ്ഞ ചെലവിൽ നടത്തിക്കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന ടെലിക്കോം വരിക്കാർക്ക് പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് കൂടുതൽ അ‌നുയോജ്യം. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ (Reliance Jio) പക്കൽ അ‌തിന് പറ്റിയ നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ഉണ്ട്.

വീട്ടിലെ റീച്ചാർജ് തലവേദനയാണോ, ചെയ്യേണ്ടത് ഈ ജിയോ പ്ലാൻ!

ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ പട്ടികയിൽ ധാരാളം പ്ലാനുകൾ കാണാമെങ്കിലും 399 രൂപയുടെ പ്ലാൻ കൂട്ടത്തിൽ വേറിട്ട് നിൽക്കുന്നു. കാരണം ഈ പ്ലാൻ നിരക്ക് കുറഞ്ഞതാണ് എന്നതിനൊപ്പം ധാരാളം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടെയുള്ളവ ഈ പ്ലാനിന്റെ ആനുകൂലങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: റിലയൻസ് ജിയോയുടെ 399 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ 75 ജിബി വരെ ഡാറ്റ ലഭിക്കും. ഈ നിശ്ചിത 75ജിബിക്ക് ശേഷമുള്ള ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ നൽകേണ്ടിവരും. ഈ ജിയോ പ്ലാനിനൊപ്പം 3 ഫാമിലി സിമ്മുകൾ വരെ ജിയോ ഓഫർ ചെയ്യുന്നു.

വീട്ടിലെ റീച്ചാർജ് തലവേദനയാണോ, ചെയ്യേണ്ടത് ഈ ജിയോ പ്ലാൻ!

ഇങ്ങനെ ലഭിക്കുന്ന എക്സ്ട്രാ സിമ്മുകളിൽ ആക്ടിവേറ്റ് ചെയ്യുന്ന ഓരോ അധിക സിമ്മിനും പ്രതിമാസം 99 രൂപ ഈടാക്കും. ഈ എക്സ്ട്രാ സിമ്മുകൾക്കായി, ഓരോ സിമ്മിലും ഉപയോക്താക്കൾക്ക് 5 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ജിയോ ഓഫർ ചെയ്യുന്നു.

ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇതിൽ ലഭ്യമാകുന്നത് ജിയോസിനിമ പ്രീമിയം ആക്സസ് അ‌ല്ല എന്നകാര്യം ഉപയോക്താക്കൾ മനസിലാക്കിയിരിക്കണം. ഈ ആനുകൂല്യങ്ങൾക്ക് പുറമേ, 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ ലഭ്യമായിട്ടുള്ള അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കും.

399 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾ മനസിലാക്കേണ്ട മറ്റൊരു കാര്യം പ്രതിമാസം 399 രൂപ എന്നത് ഈ പ്ലാനിന്റെ നിരക്കാണ്. ഇത് കൂടാതെ ടാക്സും ഇതോടൊപ്പം കൂട്ടിച്ചേർക്കപ്പെടും. അ‌ങ്ങനെയാകുമ്പോൾ ആകെ 500 രൂപയ്ക്കടുത്ത് രൂപ ഈ പ്ലാനിനായി ചെലവഴിക്കേണ്ടിവരും.

വീട്ടിലെ റീച്ചാർജ് തലവേദനയാണോ, ചെയ്യേണ്ടത് ഈ ജിയോ പ്ലാൻ!

ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളെപ്പറ്റി അ‌ധികം ധാരണയില്ലാത്ത ഉപയോക്താക്കൾ മനസിലാക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ 399 രൂപയുടെ പ്ലാനല്ല. പ്രതിമാസം 299 രൂപ നിരക്കിൽ എത്തുന്ന പോസ്റ്റ്പെയ്ഡ് പ്ലാനാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തുന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ.

ഉപയോക്താക്കൾക്ക് പ്രതിമാസം 30GB ഡാറ്റയാണ് 299 രൂപയുടെ പ്രതിമാസ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭിക്കുന്നത്. ഈ നിശ്ചിത ജിബി ഡാറ്റ പരിധിക്ക് ശേഷം ഉപയോഗിക്കുന്ന ഓരോ GB ഡാറ്റയ്ക്കും 10 രൂപ ചിലവാകും. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ദിവസം 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. ഒപ്പം ജിയോ ആപ്പുകളിലേക്കുള്ള ആക്സസും അധിക ആനുകൂല്യമായുണ്ടാകും.

More from GizBot

Best Mobiles in India

English summary
Jio also offers several great postpaid plans. Among them, one of the best plans available at a low price is Rs. 399. Reliance Jio's Rs 399 postpaid plan offers up to 75GB of data. Each GB after that comes at Rs.10. Offers up to 3 additional family SIMs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X