Just In
- 1 hr ago
ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അറിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ
- 1 hr ago
വാട്സ്ആപ്പ് കോളുകൾ ചെയ്യാം ഇനി അതിവേഗത്തിൽ; വരുന്നു പുതിയ ഫീച്ചർ
- 3 hrs ago
ഇനി 5ജിയിൽ ആറാടാം! തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും എയർടെൽ 5ജി എത്തി
- 16 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
Don't Miss
- Movies
'പണ്ട് അമ്പിളിക്ക് ലോകവിവരം ഇല്ലായിരുന്നു, പത്ത് വർഷം മുമ്പ് മാറ്റം വന്നിരുന്നെങ്കിൽ വേറെ ലെവലായേനെ'; ജീജ
- News
'ഇന്നല്ലെങ്കിൽ നാളെ എല്ലാ പിന്നാമ്പുറ "കഥകളും"പുറത്തു വരും'; ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ജലീൽ
- Automobiles
പെട്രോള്‍ വിലയെ തുരത്താന്‍ 'കൊല്ലം മോഡല്‍'; ഈ 'വിന്‍േറജ്' കാറിന് കിലോമീറ്ററിന് വെറും 1 രൂപ ചിലവ്!
- Sports
കേരളത്തിനായി തിളങ്ങി,പക്ഷെ സഞ്ജുവിന്റെ ഭാഗ്യം ലഭിച്ചില്ല-ഇന്ത്യ തഴഞ്ഞ അഞ്ച് കേരളക്കാര്
- Lifestyle
കുറച്ച് ഭക്ഷണം കഴിച്ചാലും പെട്ടെന്ന് വയറ് നിറയുന്നുണ്ടോ? ഈ രക്താര്‍ബുദ ലക്ഷണങ്ങളെ കരുതിയിരിക്കണം
- Travel
രഹസ്യ തുരങ്കങ്ങൾ മുതൽ രുചിപ്പെരുമയിലെ വട വരെ! തമിഴ്നാട്ടിൽ കാണണം ഈ കാഴ്ചകള്‍
- Finance
റിയൽ എസ്റ്റേറ്റിൽ സാധ്യത, വാഹന വിൽപ്പനക്കാർക്കും നേട്ടങ്ങൾ; പുതിയ വാരം സാമ്പത്തിക ഫലം
സ്ത്രീകളെ പിന്തുടരുന്ന ആപ്പ് ഡൗൺലോഡ് ചെയ്യ്തത് ഒരു ദശലക്ഷത്തിലധികം പേർ
അനവധി ആപ്പുകൾ ഉപയോഗിച്ച് പഴകിയവരാണ് നമ്മൾ. ഒരുപാട് ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്, പല ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഇത്തരം ആപ്പുകൾ വികസിപ്പിച്ചെടുക്കുന്നത്. കളഞ്ഞു പോയ വസ്തു കണ്ടുപിടിക്കുന്നതിന് മുതൽ സൗഹൃദങ്ങൾ കണ്ടെത്തുന്നതിനായി പോലും ഇപ്പോൾ ആപ്പ് ലഭ്യമാണ്. എന്നാൽ ഇത്തരം യഥാർഥ്യങ്ങൾ ഭേദിച്ചുകൊണ്ട് ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

പുതുതായി പ്രചാരം ലഭിച്ചിരിക്കുന്ന ആപ്പിന് മറ്റുള്ള ആപ്പുകളെക്കാളും തികച്ചും വ്യത്യസ്തത പുലരുന്ന ഒന്നാണ്. സ്ത്രീകളുടെ ചലനം അറിയാനായുള്ള ട്രാക്കിങ് ആപ്ലിക്കേഷന് ഇപ്പോൾ ലഭിച്ചിരിക്കുന്ന പ്രചാരം വളരെ വലുതാണ്. ഈ വിചിത്ര സംഭവം അരങ്ങേറിയത് സൗദി അറേബ്യയിലാണ്. കുടുംബത്തിലെ സ്ത്രീകളെ, അത് ഭാര്യയോ, മകളോ,സഹോദരിയോ ആരുമാവട്ടെ, സ്ഥിരമായി ട്രാക്ക് ചെയ്യാനാണ് ഈ പുതിയ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

ആബ്ഷെയര്‍ ആപ്പ്
'ആബ്ഷെയര്‍' എന്നാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന് ഇട്ടിരിക്കുന്നത്. ഈ പുതിയ ആപ്പ് വഴി സ്ത്രീകളെ ട്രാക്കിങ് ചെയ്യാൻ കഴിയും. ഈ ആപ്പിനെ ഒരു മില്യണിലധികം പേർ ഇതിനോടകം തന്നെ ഡൗൺലോഡ് ചെയ്യ്തു കഴിഞ്ഞു. 2015 മുതലാണ് ആപ്പ് നിലവില്‍ വന്നത്.

ഒരു മില്യണിലധികം ഡൗൺലോഡ്
സര്‍ക്കാര്‍ സര്‍വീസ് ആപ്പാണ് ആബ്‍ഷെയര്‍ എന്ന് അറിയുമ്പോഴാണ് സ്ത്രീകളെ രഹസ്യമായി പിന്തുടരാൻ എത്രമാത്രം നിയമത്തിന്‍റെ പിന്‍ബലവും ഉണ്ട് എന്ന് മനസിലാകുന്നത്. സൗദി അറേബ്യയില്‍ സ്ത്രീകളുടെ സംരക്ഷകനാവുക എന്നത് പുരുഷന്‍റെ ഉത്തരവാദിത്തമാണ്. സ്ത്രീകളെ നിയന്ത്രിക്കാനും അവര്‍ക്ക് പരിധി നിശ്ചയിക്കാനും പുരുഷന് പൂര്‍ണ അവകാശമുണ്ട്.

സ്ത്രീകളെ പിന്തുടരുന്ന ആപ്പ്
ഈ അപ്പ് സംശയാസ്പദമായി എന്തെങ്കിലും റെക്കോർഡ് ചെയ്യ്തുകഴിഞ്ഞാൽ, അത് അറിയിക്കുകയും ഇത് വഴി വേണ്ട രീതിയിൽ പ്രവർത്തിക്കാനും സാധിക്കും. എന്നാല്‍ ട്രാക്ക് ചെയ്യുന്നത് വീട്ടില്‍ പൂട്ടിയിടുന്നതിനേക്കാള്‍ ഭേദമാണ് എന്ന അഭിപ്രായമാണ് ഭൂരിഭാഗം സ്ത്രീകളും പങ്കുവെക്കുന്നത്. ഈ ആപ്പ് സ്റ്റോറില്‍ അനുവദിക്കുന്നതെന്തിന് എന്ന് ആപ്പിളിനോടും ഗൂഗിളിനോടും പല അന്താരാഷ്ട്ര സംഘടനകളും ചോദിക്കുന്ന ഒരു ചോദ്യമാണ്.

സൗദി അറേബ്യ
തുടർച്ചയായി പിന്തുടരുന്നത് വളരെയധികം അരോചകം സൃഷ്ട്ടിക്കുന്ന ഒരു കാര്യമാണ്. അത് ആണെന്നോ പെണ്ണെന്നോ വകഭേദമില്ലാതെ തോന്നുന്ന കാര്യമാണ്. ഇത്തരം ആപ്പുകൾ വികസിപ്പിക്കുന്നത് ഒരു പക്ഷെ ഭാവിയിൽ വൻ പ്രതിസന്ധി സൃഷ്ട്ടിക്കും. പക്ഷെ, രാജഭരണം അടക്കി വാഴുന്ന സൗദി അറേബിയയിൽ ഇതിനെതിരെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് കാത്തിരുന്ന് കാണാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470