കണ്ണുകൊണ്ട് ഐഫോണ്‍ നിയന്ത്രിക്കാന്‍ ആപ്പ്

|

ഇത്രയും കാലം സ്മാര്‍ട്ട്‌ഫോണ്‍ നമ്മള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നത് വിരലുകള്‍ കൊണ്ടാണ്. പുതിയ സാങ്കേതിവിദ്യകളുടെ വരവോടെ ഈ രീതിക്ക് മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ഹ്വാക്ക്‌ഐ ആക്‌സസ് ഇത്തരമൊരു സാങ്കേതികവിദ്യയാണ്. കണ്ണുകള്‍ കൊണ്ട് ഐഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പാണ് ഹ്വാക്ക്‌ഐ.

 
കണ്ണുകൊണ്ട് ഐഫോണ്‍ നിയന്ത്രിക്കാന്‍ ആപ്പ്

ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും കൈവിരലുകള്‍ കൊണ്ട് ഐഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തവര്‍ക്കും ഇത് വളരെയധികം പ്രയോജനപ്പെടും. കണ്ണുകളുടെ ചലനത്തിലൂടെയാണ് ഉപയോക്താവ് ഫോണുമായി സംവദിക്കേണ്ടത്. നോട്ടത്തിലൂടെ, കണ്‍പോളകളുടെ ചലനത്തിലൂടെ നിങ്ങള്‍ക്ക് വേണ്ടത് ഫോണിനെ കൊണ്ട് ചെയ്യിക്കാനും കഴിയും.

ആപ്പിളിള്‍ പ്രോഗ്രാമര്‍മാര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ചടങ്ങില്‍ ഹ്വാക്ക്‌ഐ ലാബിന്റെ മാനേജര്‍ പങ്കെടുത്തിരുന്നു. കണ്ണിന്റെ ചലനങ്ങളെ പിന്തുടരാനുള്ള ഐഫോണിന്റെ കഴിവ് പ്രയോജനപ്പെടുത്തി ഹ്വാക്ക്‌ഐ ആക്‌സസ് വികസിപ്പിക്കാനുള്ള പ്രേരണ ലഭിച്ചത് ഈ ചടങ്ങില്‍ വച്ചാണെന്ന് കമ്പനി വ്യക്തമാക്കി.

ഹ്വാക്ക്‌ഐ ആക്‌സസിന്റെ സഹായത്തോടെ ഐഫോണിലെ ഏത് ഓപ്ഷനും ലിങ്കും എടുക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഓപ്പണ്‍ ചെയ്യേണ്ട ലിങ്കില്‍ നോക്കി കണ്‍ചിമ്മുക. ലിങ്ക് ഓപ്പണ്‍ ആകും.

ആപ്പിനുള്ളില്‍ മാത്രമേ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയൂവെന്ന പരിമിതിയുണ്ട്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മറ്റുചില സേവനങ്ങളും ഹ്വാക്ക്‌ഐ ആക്‌സസില്‍ പ്രവര്‍ത്തിക്കും.

TrueDetpth ഉള്ള ക്യാമറയാണ് ഹ്വാക്ക്‌ഐ ആക്‌സസിന്റെ ജീവവായു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഐഫോണില്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. പ്രത്യേകിച്ച് ഐഫോണ്‍ X, ഐഫോണ്‍ XS എന്നിവയില്‍. സാങ്കേതികവിദ്യ മുന്നേറുന്നതിന് അനുസരിച്ച് ഹ്വാക്ക്‌ഐ ആക്‌സസ് എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുമെന്ന് തന്നെ കരുതാം. അതോടെ ഇത് കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാനും സാധിക്കും.

Best Mobiles in India

Read more about:
English summary
This Awesome App Lets You Control Your iPhone With Your Eyes

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X