Jio 5G: മെട്രോ സ്റ്റേഷനിൽ കണ്ണഞ്ചിപ്പിക്കുന്ന 5ജി ഡൌൺലോഡ് വേഗം; നമ്മ മെട്രോയുമായി കൈകോർത്ത് ജിയോ

|

രാജ്യത്ത് 5ജി പരീക്ഷണങ്ങൾ അതിവേഗം മുന്നോട്ട് പോകുകയാണ്. 2022 അവസാനത്തോടെ രാജ്യ വ്യാപകമായി 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ജിയോ എയർടെൽ തുടങ്ങിയ കമ്പനികൾ തന്നെയായിരിക്കും രാജ്യത്ത് ആദ്യം 5ജി സേവനങ്ങൾ ലഭ്യമാക്കുക. അതിനിടയിലാണ് രാജ്യത്ത് തന്നെ ആദ്യമായി മെട്രോ റെയിൽ നെറ്റ്വർക്കുമായി ബന്ധപ്പെട്ട് നടക്കുന്ന 5ജി പൈലറ്റ് ടെസ്റ്റിനെക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത് (Jio 5G).

ബാംഗ്ലൂർ മെട്രോ

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡും ( ബിഎംആർസിഎൽ ) റിലയൻസ് ജിയോയും കൂടി സഹകരിച്ചാണ് മെട്രോ സ്റ്റേഷനുകളിൽ 5ജി നെറ്റ്വർക്ക് പൈലറ്റ് ടെസ്റ്റ് ചെയ്യുന്നത്. ട്രായ് പൈലറ്റ് പദ്ധതിയുടെ ഭാഗമായി കൂടിയാണ് ബെംഗളൂരു മെട്രോയ്ക്ക് ജിയോ 5ജി ലഭിക്കുന്നത്. ബിഎംആർസിഎൽ തന്നെയാണ് പൈലറ്റ് ടെസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.

VI Plans: ദേ വീണ്ടും ഒടിടി; വിഐ ഓഫർ ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾVI Plans: ദേ വീണ്ടും ഒടിടി; വിഐ ഓഫർ ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ

ബെംഗളൂരു എംജി റോഡ്

ബെംഗളൂരു എംജി റോഡ് മെട്രോ സ്റ്റേഷനിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ജിയോ 5ജി സർവീസ് ലഭിക്കുന്നത്. സ്റ്റേഷനിലെ 200 മീറ്റർ ചുറ്റളവിൽ ജിയോ 5ജി നെറ്റ്വർക്ക് ലഭിക്കുന്നു. എംജി റോഡ് മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന ജിയോ 5ജി നോഡിന്റെ ചിത്രവും ബിഎംആർസിഎൽ തങ്ങളുടെ ട്വിറ്റർ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

ബെംഗളൂരുവിലെ ജിയോ 5ജി നെറ്റ്‌വർക്ക് സ്പീഡ്

ബെംഗളൂരുവിലെ ജിയോ 5ജി നെറ്റ്‌വർക്ക് സ്പീഡ്

5ജി ടെസ്റ്റ് നടക്കുമ്പോൾ എത്ര മാത്രം സ്പീഡ് ലഭിക്കുമെന്ന് ആയിരിക്കും എല്ലാവരുടെയും സംശയം. ഔദ്യോഗിക ട്വീറ്റ് പ്രകാരം സാധാരണ 4ജി നെറ്റ്വർക്കിനെക്കാൾ 10 മടങ്ങ് ഡൌൺലോഡ് വേഗതയാണ് മെട്രോ സ്റ്റേഷനിലെ 5ജിയോ നെറ്റ്വർക്ക് കൈവരിച്ചിരിക്കുന്നത്. 1.45 ജിബിപിഎസ് ആണ് നെറ്റ്വർക്കിൽ ലഭിച്ച ഏറ്റവും ഉയർന്ന ഡൌൺലോഡ് വേഗം.

ബിഎസ്എൻഎൽ സിം ആക്ടീവ് ആയി നിലനിർത്താം, വെറും 100 രൂപയിൽ താഴെ ചിലവിൽബിഎസ്എൻഎൽ സിം ആക്ടീവ് ആയി നിലനിർത്താം, വെറും 100 രൂപയിൽ താഴെ ചിലവിൽ

അപ്‌ലോഡ്

എന്നാൽ അപ്‌ലോഡ് വേഗത്തിന്റെ കാര്യത്തിൽ അത്ര പുരോഗതിയില്ല. 65 എംബിപിഎസ് മാത്രമാണ് നെറ്റ്വർക്കിൽ ലഭിച്ച അപ്‌ലോഡ് വേഗത എന്ന് പറയുന്നത്. സേവനങ്ങൾ താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഉള്ള 4ജി നെറ്റ്വർക്ക് ഇതിലും മികച്ച അപ്‌ലോഡ് വേഗത ഓഫർ ചെയ്യുന്നുവെന്ന് പറയാൻ കഴിയും.

5ജി

5ജി നെറ്റ്വർക്കിന്റെ വിന്യാസത്തിൽ നിർണായകമാകുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട്. ഇപ്പോൾ നടക്കുന്നത് പരീക്ഷണാടിസ്ഥാനത്തിലുള്ള വിന്യാസം മാത്രമാണെന്നതും ശ്രദ്ധിക്കണം. ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ ശേഷം ജിയോ നെറ്റ്വർക്കിൽ നിന്നും ഡൌൺലോഡ് വേഗം പോലെ തന്നെ മികവുറ്റ അപ്‌ലോഡ് വേഗതയും നമ്മുക്ക് പ്രതീക്ഷിക്കാൻ കഴിയും.

നിങ്ങൾക്ക് ദിവസവും 2 ജിബി ഡാറ്റ മതിയോ?, ഈ എയർടെൽ പ്ലാനുകൾ തിരഞ്ഞെടുക്കാംനിങ്ങൾക്ക് ദിവസവും 2 ജിബി ഡാറ്റ മതിയോ?, ഈ എയർടെൽ പ്ലാനുകൾ തിരഞ്ഞെടുക്കാം

സാധാരണക്കാർക്കും കിട്ടുമോ 5ജി ?

സാധാരണക്കാർക്കും കിട്ടുമോ 5ജി ?

നിലവിൽ, ജിയോയും ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും ( ട്രായ് ) 5ജി നെറ്റ്‌വർക്കിന്റെ കഴിവുകൾ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. 5ജി സ്പെക്‌ട്രം ലേലത്തിന് ശേഷം അധികം വൈകാതെ തന്നെ ജിയോ തങ്ങളുടെ 5ജി നെറ്റ്‌വർക്ക് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. രാജ്യത്തെ ഏറ്റവും മികച്ച 5ജി സേവനങ്ങൾ പ്രതീക്ഷിക്കുന്നതും ജിയോയിൽ നിന്ന് തന്നെയാണ്.

5ജി സേവനങ്ങൾ

കൂടാതെ 5ജി സേവനങ്ങൾക്ക് 4ജി നെറ്റ്‌വർക്കിനേക്കാൾ 10 ശതമാനമെങ്കിലും കൂടുതൽ വില നൽകേണ്ടി വരുമെന്നും പറയപ്പെടുന്നുണ്ട്. അതിനാൽ തന്നെ 5ജി നെറ്റ്‌വർക്കിന്റെ ലോഞ്ച് കഴിഞ്ഞ ശേഷം പ്രതിദിനം 2 ജിബി ഡാറ്റ പരിധിയുള്ള പ്രതിമാസ 5ജി പ്ലാനിന് 300 രൂപയെങ്കിലും കുറഞ്ഞത് നൽകേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ജനപ്രിയ ജിയോ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

VI Plans: ഒടിടിയാണ് സാറേ ഇവന്റെ മെയിൻ; അടിപൊളി ആനുകൂല്യങ്ങളുമായെത്തുന്ന വിഐ പ്ലാനുകൾVI Plans: ഒടിടിയാണ് സാറേ ഇവന്റെ മെയിൻ; അടിപൊളി ആനുകൂല്യങ്ങളുമായെത്തുന്ന വിഐ പ്ലാനുകൾ

999 രൂപ വില വരുന്ന റിലയൻസ് ജിയോ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

999 രൂപ വില വരുന്ന റിലയൻസ് ജിയോ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

നാല് അംഗങ്ങളുള്ള കുടുംബങ്ങൾക്ക് അനുയോജ്യമായ പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് 999 രൂപ നിരക്കിൽ റിലയൻസ് ജിയോ ഓഫർ ചെയ്യുന്നത്. മൂന്ന് അധിക കണക്ഷനുകളും ഈ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. വീട്ടിലെ മറ്റ് അംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഒക്കെ ഈ കണക്ഷനുകൾ യൂസ് ചെയ്യാൻ സാധിക്കും. മറ്റൊരു ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനും ഇത്രയും അധിക കണക്ഷനുകൾ ഓഫർ ചെയ്യുന്നില്ല.

200 ജിബി ഡാറ്റ

200 ജിബി ഡാറ്റയാണ് 999 രൂപ വിലയുള്ള റിലയൻസ് ജിയോ ഫാമിലി പ്ലാൻ ഓഫർ ചെയ്യുന്നത്. ഇതിന് പുറത്ത് യൂസ് ചെയ്യുന്ന ഓരോ ജിബിയ്ക്കും 10 രൂപ അധികമായി നൽകേണ്ടി വരും. രണ്ട് ജിബി ഡാറ്റ അധികമായി ഉപയോഗിച്ചാൽ ബിൽ വരുമ്പോൾ 20 രൂപ കൂടുതലായി നൽകേണ്ടി വരുമെന്നാണ് ഇതിന് അർഥം.

വോഡാഫോൺ ഐഡിയ വരിക്കാർക്ക് 300 രൂപയിൽ താഴെ മാത്രം വിലയിൽ തകർപ്പൻ ആനുകൂല്യങ്ങൾവോഡാഫോൺ ഐഡിയ വരിക്കാർക്ക് 300 രൂപയിൽ താഴെ മാത്രം വിലയിൽ തകർപ്പൻ ആനുകൂല്യങ്ങൾ

സിം

പ്ലാനിന് ഒപ്പം മൂന്ന് സിം കാർഡുകളും ലഭിക്കും. ആരാണോ കണക്ഷൻ എടുക്കുന്നത്, ആ യൂസറിന്റെ ഇഷ്ടാനുസരണം ഈ സിം കാർഡുകൾ ആർക്ക് വേണമെങ്കിലും നൽകാം. അത് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആകാം. പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം, എന്നീ ആനുകൂല്യങ്ങളും റിലയൻസ് ജിയോ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

ഡാറ്റ റോൾ

500 ജിബിയുടെ ഡാറ്റ റോൾ ഓവറും 999 രൂപയുടെ റിലയൻസ് ജിയോ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നീ ഒടിടി പ്ലാനുകളിലേക്കുള്ള ഫ്രീ ആക്സസും 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നു.

Jio Plans: ഒരിക്കൽ ചെയ്താൽ, ഒരു വർഷം തിരിഞ്ഞ് നോക്കേണ്ട; അറിയാം ഈ അടിപൊളി ജിയോ പ്ലാനിനെക്കുറിച്ച്Jio Plans: ഒരിക്കൽ ചെയ്താൽ, ഒരു വർഷം തിരിഞ്ഞ് നോക്കേണ്ട; അറിയാം ഈ അടിപൊളി ജിയോ പ്ലാനിനെക്കുറിച്ച്

299 രൂപ വില വരുന്ന റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ

299 രൂപ വില വരുന്ന റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ ഏറ്റവും ജനപ്രിയ പ്ലാനുകളിൽ ഒന്നാണ് 299 രൂപ നിരക്കിലെത്തുന്ന പ്രീപെയ്ഡ് ഓഫർ. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിനം 2 ജിബി ഡാറ്റയും 299 രൂപ വില വരുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ പ്ലാൻ നൽകുന്ന ഇന്റർനെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

പ്രീപെയ്ഡ് പ്ലാൻ ഓഫർ

മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയും 299 രൂപ വില വരുന്ന റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസുകളും 299 രൂപയുടെ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നീ സൌജന്യ സബ്ക്രിപ്ഷനുകളും ഈ പ്ലാനിലൂടെ യൂസേഴ്സിന് ലഭിക്കും.

FUP Limit: നീങ്കെ നല്ലവരാ? കെട്ടവരാ? ഇന്റർനെറ്റ് ഉപയോഗത്തിന് മൂക്ക് കയറിടുന്ന എഫ്‌യുപിFUP Limit: നീങ്കെ നല്ലവരാ? കെട്ടവരാ? ഇന്റർനെറ്റ് ഉപയോഗത്തിന് മൂക്ക് കയറിടുന്ന എഫ്‌യുപി

Best Mobiles in India

English summary
5G trials are progressing rapidly in the country. It is now expected that 5G services will be launched nationwide by the end of 2022. Companies like Jio and Airtel will be the first to provide 5G services in the country. Meanwhile, the news of the 5G test being conducted in a metro station for the first time in the country is coming.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X