ഈ കിടിലൻ ബിഎസ്എൻഎൽ പ്ലാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻ എല്ലിന് പല വിധ കുഴപ്പങ്ങൾ ഉള്ളതായി അറിയാമല്ലോ. അക്കൂട്ടത്തിൽ എടുത്ത് പറയേണ്ട കാര്യമാണ് കിടിലൻ പ്ലാനുകൾ പ്രഖ്യാപിച്ച ശേഷം അത് പിൻവലിക്കുന്ന സ്വഭാവം. ജനകീയമായി മാറുന്ന പ്ലാനുകൾ പോലും ഇത്തരത്തിൽ കമ്പനി പിൻവലിച്ച് കളയും.

 

ജനകീയമായ പ്ലാനുകളിൽ ഒന്ന്

അടുത്തിടെ പ്രഖ്യാപിച്ച് വളരെപ്പെട്ടെന്ന് ജനകീയമായ പ്ലാനുകളിൽ ഒന്ന് കൂടി കമ്പനി നിർത്തലാക്കുകയാണ്. ഇതൊരു താത്കാലിക പ്ലാൻ എന്ന നിലയിൽ പ്രഖ്യാപിച്ചതാണെങ്കിലും നിലനിർത്തുകയാണെങ്കിൽ അത് യൂസേഴ്സിന് ഗുണകരമാണ്. ഈ പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

അറിഞ്ഞിരിക്കാം കിടിലൻ ആനുകൂല്യങ്ങളുമായെത്തുന്ന റിലയൻസ് ജിയോ പ്ലാനുകളെക്കുറിച്ച്അറിഞ്ഞിരിക്കാം കിടിലൻ ആനുകൂല്യങ്ങളുമായെത്തുന്ന റിലയൻസ് ജിയോ പ്ലാനുകളെക്കുറിച്ച്

2022 നവംബർ 15

2022 നവംബർ 15 ഓടെ 775 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ നിർത്തലാക്കാനൊരുങ്ങുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ.) . ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ബി.എസ്.എൻ.എൽ. അവതരിപ്പിച്ച പാക്കേജ് ആണ് 775 രൂപയുടേത്. പ്ലാനിനൊപ്പം 75 ദിവസത്തെ വാലിഡിറ്റി ആണ് ഓഫർ ചെയ്തിരുന്നത്. .ഈ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്ന യൂസേഴ്സിന് 150 Mbps വേഗതയിൽ ആണ് ഡാറ്റ ലഭ്യമാകുന്നത്. ആകെ 2000 ജിബി ഡാറ്റ ഈ പ്ലാനിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രതിദിന ഡാറ്റ പരിധി
 

പ്രതിദിന ഡാറ്റ പരിധി അവസാനിച്ചാൽ ഡാറ്റ സ്പീഡ് 10 Mbps ആയി കുറയും എന്നും ഓർത്തിരിക്കുക. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ഫെസിലിറ്റിയും ഈ പ്ലാനിന്റെ ഭാഗമാണ്. OTT (ഓവർ-ദി-ടോപ്പ്)ഫെസിലിറ്റീസ്നി + ഹോട്ട്‌സ്റ്റാർ, ലയൺസ്‌ഗേറ്റ്, ഷെമാരൂ, ഹംഗാമ, സോണിലിവ്, ZEE5, വൂട്ട്, യുപ്പ് ടിവി എന്നിവയാണ് 775 രൂപയുടെ ബി.എസ്.എൻ.എൽ. ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം ലഭ്യമാകുന്ന ഒടിടി പ്ലാറ്റഫോം അക്സസുകൾ.

ജിയോയെ ഇഷ്ടപ്പെടാൻ കാരണങ്ങളേറെ... അറിയാം ഈ അടിപൊളി വൌച്ചറുകളെക്കുറിച്ച്ജിയോയെ ഇഷ്ടപ്പെടാൻ കാരണങ്ങളേറെ... അറിയാം ഈ അടിപൊളി വൌച്ചറുകളെക്കുറിച്ച്

മറ്റ് രണ്ട് പ്ലാനുകൾ കൂടി

മുകളിൽ സൂചിപ്പിച്ച 775 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം തന്നെ മറ്റ് രണ്ട് പ്ലാനുകൾ കൂടി നിർത്തലാക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നുണ്ട്. 75-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ഈ രണ്ട് പ്ലാനുകളും 275 രൂപയുടേതാണ്. ഇതിനെക്കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.

ഭാരത് ഫൈബറിനു കീഴിൽ ലഭ്യമാണ്

ബി.എസ്.എൻ.എലിന്റെ ബ്രോഡ്ബാൻഡ് പ്ലാനുകളെല്ലാം തന്നെ ഭാരത് ഫൈബറിനു കീഴിൽ ലഭ്യമാണ്. നിങ്ങൾ ഒരു ബി.എസ്.എൻ.എൽ യൂസർ ആണെങ്കിൽ ഇതേപ്പറ്റി കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ല. ഇനി നിങ്ങൾ ഇതുവരെ ഒരു ബി.എസ്.എൻ.എൽ യൂസർ അല്ലെങ്കിൽ ഫൈബർ ബ്രോഡ്‌ബാൻഡ് ഡൊമെയ്‌നിൽ BSNL-ന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തന്നതിനുള്ളള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെ പറയേണ്ടി വരും. എന്തുകൊണ്ട് എന്നാണ് ചോദ്യമെങ്കിൽ മുകളിൽ സൂചിപ്പിച്ച പ്ലാനുകൾ നിർത്തലാക്കിയാൽ പോലും ടെൽകോയുടെ ഫൈബർ ബ്രോഡ്‌ബാൻഡ് യൂസേഴ്സിനായി എക്കണോമിക്കലായ നിരവധി ഓഫറുകൾ ബി.എസ്.എൻ എൽ. ഉടൻ തന്നെ അവതരിപ്പിക്കും എന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്.

ബി.എസ്.എൻ എലിന്റെ സേവനം ആഗ്രഹിക്കന്നു എങ്കിൽ

BSNL ഭാരത് ഫൈബർ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) ഒന്നാണെന്ന് പറയാതെ തന്നെ അറിയാമല്ലോ? എക്കണോമിക്കലായ നിരവധി ഓഫറുകളാണ് ബി.എസ്.എൻ എൽ. ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുള്ളത്. എയർടെല്ലിനോ ജിയോയ്ക്കോ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ബിഎസ്എൻഎല്ലിന്റെ സേവനങ്ങൾ ലഭ്യമാണ് എന്നും ഓർക്കണം. നിങ്ങൾ ബി.എസ്.എൻ എലിന്റെ സേവനം ആഗ്രഹിക്കന്നു എങ്കിൽ പുതിയ ഭാരത് ഫൈബർ കണക്ഷൻ ലഭിക്കുന്നതിന് നിങ്ങൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ ബി.എസ്.എൻ എലിന്റെ ഒഫിഷ്യൽ വെബ്‌സൈറ്റിലൂടെയും പുതിയ കണക്ഷനായി ആപ്ലിക്കേഷൻ നൽകാവുന്നതാണ്. ബി‌എസ്‌എൻ‌എല്ലിന്റെ ഭാരത് ഫൈബർ പ്ലാനുകൾക്ക് 449 രൂപ മുതലാണ് നിരക്ക്. ഇത് വളരെ എക്കണോമിക്കലായ റേറ്റ് ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

Best Mobiles in India

English summary
It is known that BSNL, the country's public sector telecom company, has many problems. One thing that should be mentioned is the nature of announcing grand plans and withdrawing them. Even plans that become popular will be withdrawn by the company. The company is also discontinuing one of its recently announced and highly popular plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X