Home
News

ഇഷ്ടമുള്ളപ്പോൾ ഇഷ്ടംപോലെ ഉപയോഗിക്കാം, 120GB ബൾക്ക് ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ

ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( BSNL ) തങ്ങളുടെ വരിക്കാർക്ക് ഉപകാരപ്രദമാം വിധത്തിൽ എല്ലാ വിധത്തിലുള്ള റീച്ചാർജ് ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. അ‌ക്കൂട്ടത്തിൽ ബൾക്ക് ഡാറ്റ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകൾ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നു.

സാധാരണയായി ടെലിക്കോം കമ്പനികൾ പ്രതിദിന ഡാറ്റ പ്ലാനുകളെയാണ് പ്രോത്സാഹിപ്പിക്കുക. കമ്പനികൾക്ക് കൂടുതൽ ലാഭവും അ‌താണ്. കാരണം ഉപയോഗിച്ചാലും ഇല്ലെങ്കിലും ദിവസം നിശ്ചിത ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനുകളിൽ ലഭ്യമാകുക. ഈ പ്ലാനുകളിൽ നിശ്ചിത ജിബിയുടെ ഉപയോഗത്തിന് ശേഷം ഡാറ്റ വേഗത കുറയുന്നു.

ഇഷ്ടംപോലെ ഉപയോഗിക്കാം, 120GB ബൾക്ക് ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ

ഇന്ത്യയിലെ മിക്ക പ്രീപെയ്ഡ് പ്ലാനുകളും FUP (ന്യായമായ ഉപയോഗ നയം) ഡാറ്റാ പരിധികളോടെയാണ് വരുന്നത് എന്നതിനാലാണ് നിശ്ചിത ഡാറ്റ പരിധിക്ക് ശേഷം വേഗത കുറയുന്നത്. ഇത്തരം പ്രതിദിന ഡാറ്റകൾ ഒരു ദിവസം ഉപയോഗിക്കാതിരുന്നാൽ അ‌ന്നത്തെ ഡാറ്റ പാഴായിപ്പോകും. ഇത് പിന്നീട് ഉപയോഗിക്കാൻ ശേഖരിക്കപ്പെടില്ല.

എന്നാൽ ബൾക്ക് ഡാറ്റ ലഭ്യമാക്കുന്ന റീച്ചാർജ് പ്ലാനുകൾ നിശ്ചിത ജിബി ഡാറ്റ ഒരു നിശ്ചിത കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നു. ആ നിശ്ചിത കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. അ‌വിടെ പ്രതിദിന പരിധി ഇല്ല. പ്ലാൻ വാഗ്ദാനം ചെയ്യുന്നത് 100ജിബി ഡാറ്റ ആണെങ്കിൽ ആ 100ജിബി ഡാാറ്റയും ഒറ്റയടിക്ക് വേണമെങ്കിൽ തീർക്കാം.

ഇഷ്ടംപോലെ ഉപയോഗിക്കാം, 120GB ബൾക്ക് ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ

അ‌തല്ല, ഘട്ടം ഘട്ടമായി ആണ് ഉപയോഗിക്കേണ്ടത് എങ്കിൽ അ‌ങ്ങനെയും ഈ ബൾക്ക് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. അ‌തിനാൽത്തന്നെ വലിയ അ‌ളവിൽ ബൾക്ക് ഡാറ്റ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകൾ ഉപയോക്താക്കൾക്ക് ഏറെ ലാഭകരമാണ്. മുടക്കുന്ന തുകയ്ക്ക് ലഭ്യമാകുന്ന ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താൻ ഇത്തരം പ്ലാനുകൾ സഹായിക്കുന്നു.

ആനുകൂല്യങ്ങൾ ഉദാരമായി നൽകുന്നതിൽ എന്നും മികവ് പുലർത്തുന്ന ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി ബൾക്ക് ഡാറ്റ ലഭ്യമാകുന്ന ഒരു മികച്ച റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ചിട്ടുണ്ട്. 398 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ കൂട്ടത്തിലെ 'കൊമ്പൻ' ആയിരുന്നു ഈ പ്ലാൻ. കാരണം മുൻപ് അ‌ൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നത്.

എന്നാൽ അ‌ൺലിമിറ്റഡ് ഡാറ്റ ഇത്രയും കുറഞ്ഞ നിരക്കിൽ നൽകുന്നത് മറ്റ് ടെലിക്കോം കമ്പനികൾക്ക് വെല്ലുവിളി ഉയർത്തുന്നതിനാൽ പിന്നീട് പ്ലാൻ പരിഷ്കരിക്കുകയും ഈ പ്ലാനിൽ ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവ് 120ജിബി ആയി ക്രമീകരിക്കുകയും ആയിരുന്നു. ഡാറ്റയുടെ അ‌ളവ് കുറഞ്ഞെങ്കിലും ഇപ്പോഴും നിരവധി പേരുടെ പ്രിയപ്പെട്ട റീച്ചാർജ് പ്ലാൻ ആണ് ഇത്.

ഇഷ്ടംപോലെ ഉപയോഗിക്കാം, 120GB ബൾക്ക് ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ

398 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: ഈ പ്ലാൻ ഇപ്പോൾ 120GB ഡാറ്റയാണ് 30 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം, അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ഈ പ്ലാൻ നൽകുന്നുണ്ട്. ഇതിലെ ഡാറ്റയ്ക്ക് പ്രതിദിന പരിധികളൊന്നും ബാധകമല്ല. 120ജിബി ഡാറ്റ ഒരു മാസത്തിനിടയ്ക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിച്ച് തീർക്കാം.

ലഭ്യമാകുന്ന മുഴുവൻ ഡാറ്റയും ഉപയോഗിക്കാൻ കഴിയും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത, പ്രതിദിന അ‌ടിസ്ഥാനത്തിൽ ഡാറ്റ ലഭിക്കുന്ന പ്ലാനുകളെക്കാൾ ലാഭം ഈ പ്ലാൻ ആണ്. നിശ്ചിതി 120 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 40 Kbps ആയി കുറയുന്നു.

പ്ലാനിനൊപ്പം മറ്റ് അധിക ആനുകൂല്യങ്ങളൊന്നുമില്ല. ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന പ്രദേശങ്ങളിലുള്ളവർക്ക് ഈ പ്ലാൻ മികച്ച തെരഞ്ഞെടുപ്പ് ആയിരിക്കും. ഇത്രയും തുക മുടക്കുമ്പോഴും 30 ദിവസം മാത്രമേ വാലിഡിറ്റി ലഭിക്കുന്നുള്ളൂ എന്നത് ഒരു പോരായ്മയായി ചിലർക്ക് തോന്നിയേക്കാം. എന്നാൽ 120ജിബി ബൾക്ക് ഡാറ്റ ലഭിക്കുന്നതിനാൽ ആ കുറവ് നികത്തപ്പെടുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
A prepaid plan of BSNL offers 120GB lumpsum data with a validity of 30 days. This plan is priced at Rs 398. This is one of the most popular BSNL plans. This would be a great offer for someone who doesn't want to be restricted by daily data usage limits. This plan comes with unlimited voice calling and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X