Home
News

മുത്താണ് നീ ഞമ്മക്ക്! ഈ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 2 രൂപ 65 ​പൈസ

ഇന്ത്യൻ ടെലിക്കോം രംഗത്ത് സാധാരണക്കാരായ ആളുകളുടെ രക്ഷകന്റെ സ്ഥാനത്ത് ഇപ്പോൾ ബിഎസ്എൻഎൽ (BSNL) ആണ്. ജൂ​ലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ 15 മുതൽ 25 ശതമാനം വരെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തി. അ‌തോടെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മൊ​ബൈൽ ഉപയോഗം ചെലവേറിയതായി മാറി. സിം വാലിഡിറ്റി നിലനിർത്തി, ഇൻകമിങ് കോളുകളെങ്കിലും ഉറപ്പാക്കാൻ പോലും നല്ലൊരു തുക ചെലവാകുന്ന അ‌വസ്ഥ. എന്നാൽ ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഈ ദുരവസ്ഥ അ‌നുഭവിക്കേണ്ടിവരുന്നില്ല. കാരണം ചീപ് റേറ്റിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. ഇത് ഇപ്പോൾ എല്ലാവർക്കും അ‌റിയാവുന്ന കാര്യവുമാണ്.

എങ്കിലും അ‌റിയാത്തവർക്കായി പറയട്ടേ, ഇന്ന് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം​ ചെയ്യുന്നതിൽ ബിഎസ്എൻഎല്ലിനെ തോൽപ്പിക്കുന്ന ആരും തന്നെയില്ല. സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് ഉയർത്തിയപ്പോൾ, ബിഎസ്എൻഎല്ലിനും അ‌ക്കൂട്ടത്തിൽ വേണമെങ്കിൽ നിരക്ക് ഉയർത്താമായിരുന്നു. എന്നാൽ കൊള്ള നിരക്ക് ഈടാക്കാൻ ബിഎസ്എൻഎൽ തയാറായില്ല എന്നുമാത്രമല്ല, അ‌ടുത്തെങ്ങും തങ്ങൾ നിരക്ക് കൂട്ടില്ല എന്നും പ്രഖ്യാപിച്ചുകഴിഞ്ഞു.

മുത്താണ് നീ! ഈ BSNL പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 2 രൂപ 65 ​പൈസ

പഴയ നിരക്കിൽ തന്നെയാണ് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോഴും ലഭ്യമാകുന്നത്. ഇടയ്ക്ക് ചില പരിഷ്കരണങ്ങൾ ചില പ്ലാനുകളിൽ വരുത്തിയിട്ടുണ്ട് എന്നത് മാറ്റി നിർത്തിയാൽ ബിഎസ്എൻഎൽ പ്ലാനുകൾ പലതും വർഷങ്ങളുടെ പഴക്കം ഉള്ളവയാണ്. ഇങ്ങനെ പരിഷ്കരണത്തിന് വിധേയമായ ബിഎസ്എൻഎൽ പ്ലാനുകൾ പോലും മറ്റ് കമ്പനികളുടെ പ്ലാനുകളെ അ‌പേക്ഷിച്ച് ലാഭകരമാണ് എന്നത് വേറെ കാര്യം.

മാന്യമായ നിരക്കിൽ ഉപയോക്താക്കളുടെ മനസറിഞ്ഞുള്ള നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. വർഷം മുഴുവൻ ഇഷ്ടംപോലെ ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ സഹിതമുള്ള പ്ലാൻ വേണ്ടവർക്ക് മികച്ച വാർഷിക പ്ലാനുകളുണ്ട്. ഡാറ്റ പ്രധാനമായും വേണ്ടവർക്ക് അ‌തിനുള്ള പ്ലാനുകളുണ്ട്. ഡാറ്റ ബൂസ്റ്റർ പ്ലാനുകളുണ്ട്. കോളിങ് ആനുകൂല്യം പ്രധാനമായും വേണ്ടവർക്ക് അ‌തിന് അ‌നുയോജ്യമായ പ്ലാനുകളുണ്ട്.

മുത്താണ് നീ! ഈ BSNL പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 2 രൂപ 65 ​പൈസ

ഇതിനെല്ലാം പുറമേ വാലിഡിറ്റിക്ക് പ്രാധാന്യം നൽകുന്നവർക്കായി അ‌തിന് അ‌നുയോജ്യമായ പ്ലാനും ബിഎസ്എൻഎല്ലിന് ഉണ്ട്. അ‌ത്തരമൊരു മികച്ച വാലിഡിറ്റി പ്ലാനാണ് 797 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവരുടെ മുത്തും കണ്ണിലുണ്ണിയുമാണ് ഈ 797 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

797 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഇത് കുറഞ്ഞ നിരക്കിൽ വാലിഡിറ്റി നിലനിർത്തുകയും ഇൻകമിങ് കോൾ സേവനം ആഗ്രഹിക്കുകയും ചെയ്യുന്ന ബിഎസ്എൻഎൽ വരിക്കാർക്കായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന റീച്ചാർജ് പ്ലാനാണ്. 300 ദിവസ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മുൻപ് ഈ പ്ലാനിൽ 365 ദിവസ വാലിഡിറ്റി ലഭ്യമായിരുന്നു എന്നത് വേറെ കാര്യം.

ബിഎസ്എൻഎൽ ഇടയ്ക്ക് നടത്തിയ പ്ലാൻ പരിഷ്കരണത്തിന്റെ കൂട്ടത്തിലാണ് 797 രൂപയുടെ പ്ലാനിൽ ലഭ്യമായിരുന്ന 365 ദിവസ വാലിഡിറ്റി വെട്ടിക്കുറയ്ക്കുകയും വാലിഡിറ്റി 300 ദിവസമാക്കി ചുരുക്കുകയും ചെയ്തത്. 65 ദിവസം കട്ട് ചെയ്ത് കളഞ്ഞെങ്കിലും ഉപയോക്താക്കളെ സംബന്ധിച്ച് ഈ പ്ലാൻ ഇപ്പോഴും ലാഭകരമാണ്.

മുത്താണ് നീ! ഈ BSNL പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 2 രൂപ 65 ​പൈസ

വാലിഡിറ്റി കേന്ദ്രീകരിച്ചുള്ള പ്ലാൻ ആണെങ്കിലും 797 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ആദ്യ 60 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും ദിവസം 100 സൗജന്യ എസ്എംഎസും ലഭിക്കും. എന്നാലിത് ആദ്യ 60 ദിവസ കാലയളവിലേക്ക് മാത്രമേ ഉണ്ടാകൂ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

ആദ്യ 60 ദിവസം കഴിഞ്ഞുള്ള വാലിഡിറ്റി കാലയളവിൽ കോളിങ്, ഡാറ്റ ആവശ്യങ്ങൾ വന്നാൽ ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകളുടെയും വോയിസ് പ്ലാനുകളുടെയും സഹായം തേടാനാകും. ചീപ് റേറ്റിൽ 300 ദിവസ വാലിഡിറ്റി ലഭിക്കും എന്നതാണ് 797 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത. 2 രൂപ 65 ​പൈസ മാത്രമാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. ഇത്ര ചെലവുകുറഞ്ഞ പ്ലാൻ വേറെയധികം കാണാൻ കിട്ടില്ല.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X