ഇത് ട്വന്റി: 20 കളിയല്ല, ബിഎസ്എൻഎല്ലിന്റെ 26: 26 കളി! ബാക്കി എല്ലാരും ഔട്ട് ആകുമെന്നാ തോന്നുന്നേ
ട്വന്റി: 20യിൽ നമ്മുടെ സ്വന്തം പയ്യൻ സജ്ഞുവിന്റെ 'മസിൽ ഷോ' കണ്ട് രോമാഞ്ചം കൊണ്ടിരിക്കുകയാണ് മലയാളികൾ. സഞ്ജുവിന്റെ പ്രകടനം ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്കു വഹിച്ചു. എന്നാൽ മസിൽ പ്രകടനം കൊണ്ട് ഇന്ത്യക്കാരെ രക്ഷിക്കുന്ന മറ്റൊരു താരം കൂടി നമുക്കുണ്ട്, മറ്റാരുമല്ല, ഇന്ത്യയുടെ സ്വന്തം ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL). സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചപ്പോൾ സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കളുടെ രക്ഷയ്ക്ക് എത്തിയത് ബിഎസ്എൻഎല്ലിന്റെ 'മസിൽപ്പവർ' എന്ന് വിശേഷിപ്പിക്കാവുന്ന പ്രീപെയ്ഡ് പ്ലാനുകളാണ്. കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ചെറിയ ആശ്വാസമല്ല പകരുന്നത്.
സഞ്ചുവിന്റേത് ടി20യിലെ തിളങ്ങുന്ന പ്രകടനം ആയിരുന്നു എങ്കിൽ ബിഎസ്എൻഎല്ലിന്റേത് ടെലിക്കോം രംഗത്തെ തിളങ്ങുന്ന പ്രകടനമാണ്. ഇപ്പോൾ ടി20യിൽ സഞ്ചുവിന്റെ കാലമാണ്, അതേപോലെ ടെലിക്കോം രംഗത്ത് ബിഎസ്എൻഎല്ലിന്റെ കാലവും. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) എന്നീ കമ്പനികളെയെല്ലാം പിന്തള്ളി ജൂലൈ മുതലിങ്ങോട്ട് തുടർച്ചയായ മൂന്നാം മാസവും ഏറ്റവുമധികം വരിക്കാരെ സ്വന്തമാക്കിയ ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്.

ഒട്ടനവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ വരിക്കാർക്കായി നൽകിയിട്ടുണ്ട്. അതിൽ കണ്ടാൽ ആരും ഇഷ്ടംകൊണ്ട് 'ഐ ലവ് യു' പറഞ്ഞുപോകുന്ന ഒരു പ്ലാൻ ആണ് 153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ക്രിക്കറ്റുമായി ബന്ധപ്പെടുത്തി പറയുകയാണ് എങ്കിൽ ബിഎസ്എൻഎല്ലിന്റെ 26: 26 കളിയാണ് ഈ 153 രൂപയുടെ പ്ലാൻ.
അതായത് ആദ്യത്തെ 26- ഈ പ്ലാനിലെ 26ജിബി ഡാറ്റയെ സൂചിപ്പിക്കുന്നു. രണ്ടാമത്തെ 26- ഈ പ്ലാനിലെ വാലിഡിറ്റിയെ സൂചിപ്പിക്കുന്നു. 153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് 153 രൂപയുടെ പ്ലാൻ.

153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ് സൗകര്യം, ആകെ 26ജിബി ഡാറ്റ, ദിവസം 100 സൗജന്യ എസ്എംഎസ് എന്നീ ആനുകൂല്യങ്ങളായി പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത 26ജിബി ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റയുടെ വേഗത 40 കെബിപിഎസ് ആയി കുറയും. 26 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.
സൗജന്യ ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അരീന ഗെയിംസ്, അസ്ട്രോടെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം, Lystn പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, WOW എന്റർടെയ്ൻമെന്റ്, തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. 153 രൂപയ്ക്ക് ബിഎസ്എൻഎൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ ലാഭകരമാണ്.
പ്രതിദിനം 5 രൂപ 88 പൈസയാണ് 153 രൂപയുടെ പ്ലാനിനായി ഉപയോക്താവ് ചെലവഴിക്കേണ്ടിവരിക. സാധാരണക്കാർക്ക് കുറഞ്ഞ തുകയ്ക്ക് ഇത്രയും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ എക്കാലത്തെയും മികച്ച ഡീൽ എന്നാണ് 153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വിശേഷിപ്പിക്കപ്പെടുന്നത്. ദിവസവും കൂടുതൽ ഡാറ്റ വേണ്ടവർക്കായി വേറെ റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. അതേപോലെ കൂടുതൽ വാലിഡിറ്റി വേണ്ടവർക്കും മറ്റ് റീച്ചാർജ് പ്ലാനുകൾ പരിഗണിക്കാം.

കടലാഴം പോലെ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളും വിധം വിശാലമാണ് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിൽ എത്തുന്നതിനാൽ തന്നെ സാധാരണക്കാരായ ഒരുപാട് ബിഎസ്എൽഎൽ വരിക്കാർ ഈ പ്ലാനുകൾ ഉപയോഗപ്പെടുത്തുന്നു. ഇവിടെ പരാമർശിച്ച 153 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ ട്രെൻഡിങ് പ്ലാനുകളുടെ പട്ടികയിൽ ഉൾപ്പെടെ ഇടം പിടിച്ചിട്ടുള്ള പ്ലാനാണ്.


Click it and Unblock the Notifications