ഐഒഎസ്11 ബഗ്: കാല്‍ക്കുലേറ്ററില്‍ 1+2+3 പെട്ടെന്ന് കൂട്ടിയാല്‍ 6 കിട്ടില്ല

Posted By: Archana V

മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ ഭാഗമായ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് കാല്‍ക്കുലേറ്റര്‍, ഐഒഎസിലും അതിന് മാറ്റമില്ല. ഐഒഎസ്11 ല്‍ പുതിയ ഫീച്ചറുകള്‍ സ്ഥാപിക്കാന്‍ ആപ്പിള്‍ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട് എന്നാല്‍ ഇതില്‍ ചിലതിന്റെ പ്രവര്‍ത്തനം അതിശയോക്തി കലര്‍ന്നതാണന്ന് പറയാതെ വയ്യ.

ഐഒഎസ്11 ബഗ്: കാല്‍ക്കുലേറ്ററില്‍ 1+2+3 പെട്ടെന്ന് കൂട്ടിയാല്‍  6 കിട്ട

നിങ്ങളുടെ കൈയ്യില്‍ ഐഒഎസ്11 ആണ് ഉള്ളതെങ്കില്‍ അതിലെ കാല്‍ക്കുലേറ്ററില്‍ 1+ 2+3 എന്ന് വളരെ പെട്ടെന്ന് കൂട്ടി നോക്കു, നിങ്ങള്‍ക്ക് ഒരിക്കലും 6 എന്ന ഉത്തരം കിട്ടില്ല? എന്താണ് ആപ്പിള്‍ ഇതില്‍ ചെയ്തിരിക്കുന്നത് ?

ഇത് ഗണിതത്തിന്റെ പ്രശ്‌നമല്ല, ഡിസൈനിന്റെ പ്രശ്‌നമാണ് പ്രത്യേകിച്ച് എഫ്ക്ട്/ അനിമേഷനുകളുടെ. റെഡ്ഡിറ്റിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആര്‍ക്കുമിത് പരീക്ഷിച്ച് നോക്കാം.

ആപ്പിള്‍ ഐഫോണ്‍ Xന്‌ 70% ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ!

അതേസമയം കാല്‍ക്കുലേറ്റര്‍ ഓപ്പണ്‍ ചെയ്ത് സാവധാനം 1+ 2+ 3 എന്ന് ടൈപ്പ് ചെയ്താല്‍ ഉത്തരം 6 എന്ന് ലഭിക്കും.

ഉത്തരം ഇത്തരത്തില്‍ വ്യാതാസപ്പെടാനുള്ള പ്രധാന കാരണം ബട്ടണുകളുടെ എഫക്ട് ആണ്.

ഐഒഎസ്11 ബഗ്: കാല്‍ക്കുലേറ്ററില്‍ 1+2+3 പെട്ടെന്ന് കൂട്ടിയാല്‍  6 കിട്ട

പ്രശ്‌നത്തെ സംബന്ധിച്ച് റെഡ്ഡിറ്റ് യൂസര്‍ നല്‍കുന്ന വിശദീകരണം

എന്താണ് ഇവിടെ തെറ്റെന്ന് ഏത് ഐഒഎസ് ഡെവലപ്പറിനും കാണാന്‍ കഴിയും: അനിമേഷന്‍ പൂര്‍ത്തിയാകുന്നത് വരെ ബട്ടണ്‍ ലൈറ്റ്അപ് ചെയ്യുന്ന അനിമേഷന്‍ ടച്ച് ഇവന്റ് ബ്ലോക് ചെയ്യുന്നതാണ് ഇതിലെ ബഗ്.

അനമേഷന്റെ ഡിഫോള്‍ട്ടായിട്ടുള്ള സ്വഭാവമാണിത്, എന്നാല്‍ ഒരു ആപ്പ് പ്രതികരിക്കുന്നതിന് ഏറ്റവും നല്ലത് അതിനടുത്ത മാര്‍ഗ്ഗം കണ്ടെത്തുക എന്നതാണ് ( ഒറ്റ വരിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞേക്കും, ചിലപ്പോള്‍ ഇത് വളരെ സങ്കീര്‍ണമായിരിക്കും) നിലവില്‍ ശരിയായ ഉത്തരം ലഭിക്കുന്നതിന് അക്കങ്ങള്‍ വളരെ പതുക്കെ ടൈപ്പ് ചെയ്യണം അങ്ങനെയെങ്കില്‍ കണക്ക് കൂട്ടുമ്പോള്‍ കൂടികലരില്ല. അടുത്ത അപ്‌ഡേറ്റില്‍ ആപ്പിളിന് പരിഹരിക്കേണ്ട മറ്റൊരു പ്രശ്‌നമാണിത്.

English summary
This calculator application on your iPhone you won’t get the answer 6

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot