16 ലെന്‍സുള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുന്നു; ഞെട്ടല്‍ മാറാതെ സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍

|

നാല് ലെന്‍സ് ക്യാമറയുമായി ഗ്യാലക്‌സി എ9 നെ സാംസംഗ് അവതരിപ്പിച്ചപ്പോള്‍ ഏവരും അതിശയിച്ചതാണ്. നാല് ലെന്‍സും ഒത്തൊരുമിച്ചുള്ള ഫോട്ടോ ക്വാളിറ്റിയിയുടെ ഞെട്ടല്‍ മാറും മുന്‍പ് പുതിയൊരു വാര്‍ത്ത ആരാധകരെ തേടിയെത്തിയിരിക്കുകയാണ്. 16 ലെന്‍സുള്ള സ്മാര്‍ട്ട്‌ഫോണ്‍ അധികം താമസിക്കാതെ യാഥാര്‍ത്ഥ്യമാകും. അതും എല്‍.ജിയില്‍ നിന്ന്.

 

റിപ്പോര്‍ട്ട് പ്രകാരം

റിപ്പോര്‍ട്ട് പ്രകാരം

16 ലെന്‍സുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്കില്‍ നിന്നും എല്‍.ജിക്ക് പേറ്റന്റ് ലഭിച്ചിരിക്കുകയാണ്. എല്‍.ജി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര ടെക്ക് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ലെറ്റ്‌സ് ഗോ ഡിജിറ്റലിന്റെ റിപ്പോര്‍ട്ട് പ്രകാരം നിരവധി അത്യാധുനിക സാങ്കേതിക വിദ്യയാകും 16 മെഗാപിക്‌സലിന്റെ ലെന്‍സില്‍ ഉള്‍പ്പെടുത്തുക.

ഒറ്റ ക്ലിക്കില്‍

ഒറ്റ ക്ലിക്കില്‍

ഒറ്റ ക്ലിക്കില്‍ 16 ലെന്‍സും ഒന്നുപോലെ പ്രവര്‍ത്തിക്കും. വ്യത്യസ്ത ഫോക്കല്‍ ലെംഗ്തില്‍ ചിത്രീകരിച്ച ഫോട്ടോയില്‍ നിന്നും ആവശ്യമായവ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടാകും. മികച്ച പോര്‍ട്ട്‌റേറ്റ് ഷോട്ടുകളും ഈ ലെന്‍സുകള്‍ ഉറപ്പു നല്‍കും. വൈഡ് ആംഗിള്‍, ഫിഷ് ഐ, ടെലിഫേട്ടോ, മാക്രോ അപ്രേച്ചര്‍ മുതലായ സംവിധാനങ്ങളും 16 ലെന്‍സുകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാക്കും.

ക്യാമറ സംവിധാനമുള്ളത്
 

ക്യാമറ സംവിധാനമുള്ളത്

നിലവില്‍ സാംസംഗ് ഗ്യാലക്‌സി എ9ല്‍ മാത്രമാണ് നാലു ക്യാമറ സംവിധാനമുള്ളത്. 24, 5, 8, 10 മെഗാപിക്‌സലുകളിലുള്ള ക്വാഡ് ലെന്‍സ് ക്യാമറ സംവിധാനമുള്ള ലെന്‍സുകളാണ് എ9 ലുള്ളത്. 5 ലെന്‍സുള്ള ഫോണ്‍ നോക്കിയ പുറത്തിറക്കുമെന്ന് ഇടയ്‌ക്കൊരു റൂമര്‍ പരന്നുവെങ്കിലും ഒരു സ്ഥിരീകരണവുമുണ്ടായില്ല. ഈ സ്ഥാനത്താണ് 16 ലെന്‍സുമായി എല്‍.ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുമെന്നറിയുന്നത്. ഇത് ടെക്ക് ലോകത്തെ അതിശയിപ്പിച്ചിരിക്കുകയാണ്.

മൂന്ന് ക്യാമറകളും ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായി ഹുവായ് മേറ്റ് 20 പ്രോ; അറിയാം വിലയും സവിശേഷതകളുംമൂന്ന് ക്യാമറകളും ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറുമായി ഹുവായ് മേറ്റ് 20 പ്രോ; അറിയാം വിലയും സവിശേഷതകളും

 

Best Mobiles in India

Read more about:
English summary
This company is working on smartphone with a 16-lens camera

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X