മഴ പെയ്യുമ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയുമായി ഗവേഷകർ രംഗത്ത്

|

മഴത്തുള്ളികളിൽ നിന്നും ഊർജം ഉത്പാദിപ്പിച്ച് പ്രകാശിപ്പിച്ചത് നൂറ് എൽഇഡി ബൾബുകൾ. ഒരു തുള്ളി വെള്ളത്തിൽ നിന്നു സൃഷ്ടിച്ച ഊർജം ഉപയോഗിച്ച് 100 എൽഇഡി ബൾബുകൾ തെളിയിച്ച് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. വിജയകരമായ നേട്ടത്തിലൂടെ മഴയിൽ നിന്നും ഇനി മുതൽ വൻ തോതിൽ വൈദ്യുതി ഉത്പാദനം നടത്താനുള്ള അത്ഭുത നേട്ടവുമായി ഗവേഷകർ രംഗത്ത്. ഹോങ്കോങ്ങിലെ സിറ്റി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിലൊരു അത്ഭുത കണ്ടെത്തലുമായി എത്തിയിരിക്കുന്നത്.

ബൾബുകളെ പ്രകാശിപ്പിക്കാൻ കഴിയുന്നതായി ശാസ്ത്രജ്ഞർ

ലോകത്തിലെ ഊർജപ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് ആവേശം പകരുന്നതാണ് ഈ പുതിയ കണ്ടെത്തൽ. മുകളിൽ നിന്നു താഴേക്കു വീഴുന്ന ഒരു തുള്ളി വെള്ളം സൃഷ്ടിക്കുന്ന ഊർജത്തെയാണ് 100 എൽഇഡി ബൾബുകളെ പ്രകാശിപ്പിക്കാൻ കഴിയുന്നതായി ശാസ്ത്രജ്ഞർ മാറ്റിയെടുത്തത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴയിൽ നിന്നു വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

മഴവെള്ളം

മഴവെള്ളം ഉയരത്തിൽ നിന്നു വീഴുന്നതിനാൽ ഊർജം വരുത്താൻ വേറെ സജ്ജീകരണങ്ങൾ ആവശ്യമില്ലെന്നതും സിറ്റി സർവകലാശാലയിലെ ഗവേഷകനായ വാങ് സുവായ് വ്യക്തമാക്കി. സൗരോർജ പാനലുകൾ സ്ഥാപിച്ചു സൂര്യപ്രകാശത്തിൽ നിന്നു വൈദ്യുതി ഉണ്ടാക്കുന്നതുപോലെ തന്നെ മഴവെള്ളത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കുക എന്ന തത്വമാണ് ഇവിടെ ഉപയോഗിക്കുന്നത്. സൗരോർജം ഉണ്ടാക്കുന്നതിനെക്കാൾ അനേകം മടങ്ങ് അളവിൽ ജലകണികകളിൽ നിന്ന് ഊർജം സൃഷ്ടിക്കാൻ കഴിയുമെന്നതാണ് ശ്രദ്ധേയം.

ചെറിയ തോതിലുള്ള വൈദ്യുതി

സിറ്റി സർവകലാശാല അവതരിപ്പിച്ചിരിക്കുന്ന മാതൃകയിൽ 15 സെന്റിമീറ്റർ ഉയരത്തിൽ നിന്നു വീഴുന്ന ജലകണികകളാണ് ബൾബുകൾ പ്രകാശിപ്പിക്കുന്നത്. ചെറിയ ലൈറ്റുകൾ അല്ലെങ്കിൽ സെൻസറുകൾ പവർ ചെയ്യുന്നത് പോലുള്ള ചില ചെറിയ തോതിലുള്ള വൈദ്യുതി ഉൽ‌പാദനത്തിന് ജനറേറ്ററിനെ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ ഉപയോഗപ്രദമാകും. അലൂമിനിയം ഇലക്ട്രോഡിൽ പതിക്കുന്ന ജലകണികയെ വൈദ്യുതിയാക്കി മാറ്റുകയും എൽഇഡി ബൾബുകൾ പ്രകാശിപ്പിക്കുകയും ചെയ്യുന്നതായി ഇവർ അഭിപ്രായപ്പെടുന്നു.

വെള്ളത്തിൽ കുറഞ്ഞ ഫ്രീക്വൻസി ഗതികോർജ്ജം

എന്തായാലും പുതിയ കണ്ടെത്തലിൽ ഭാവിയിൽ കൂടുതൽ നേട്ടത്തിനായിട്ടുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ ശാസ്ത്രജ്ഞർ. വെള്ളത്തിൽ കുറഞ്ഞ ഫ്രീക്വൻസി ഗതികോർജ്ജം ഉപയോഗപ്പെടുത്തുന്നതിനായി ഡിസൈൻ വിവിധ ഉപരിതലങ്ങളിൽ പ്രയോഗിച്ച് ഇൻസ്റ്റാൾ ചെയ്യാമെന്ന് പ്രൊഫസർ സുവാങ്കായ് പറഞ്ഞു. ആപേക്ഷിക ഈർപ്പം വൈദ്യുതി ഉൽപാദനത്തിന്റെ കാര്യക്ഷമതയെ ബാധിക്കില്ല. മഴവെള്ളവും സമുദ്രജലവും വൈദ്യുതി ഉൽപാദിപ്പിക്കാൻ ഉപയോഗിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Best Mobiles in India

Read more about:
English summary
A traditional droplet-based electricity generator (DEG) is dependent on the triboelectric effect that, when a droplet hits a surface, can generate electricity caused by contact electrification and electrostatic induction.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X