രണ്ടരക്കോടി രൂപയ്ക്ക് ഒരു പോക്കറ്റ് വാച്ച്; 1000 വര്‍ഷം ആയുസ്

Posted By:

ഒരു വാച്ചിന് എന്തുവിലവരും. 1000 രൂപയ്ക്ക് അത്യാവശ്യം തരക്കേടില്ലാത്ത ഒരെണ്ണം ലഭിക്കും. ഇനി സ്മാര്‍ട്‌വാച്ചാണെന്നിരിക്കട്ടെ 15,000 രൂപവരെ പോകും. പരമാവധി 20,000...ഇനിയും പോയാലോ.. രണ്ടോ മൂന്നോ ലക്ഷം, അതും രത്‌നങ്ങളും ഡയമണ്ടുമെല്ലം പതിച്ച വാച്ചിന്. ഇതായിരിക്കും സാധാരണ നിലയ്ക്ക് നിങ്ങള്‍ പറയുന്ന ഉത്തരം.

എന്നാല്‍ സ്വിറ്റ്‌സര്‍ലണ്ടിലെ Uwerk എന്ന കമ്പനി നിര്‍മിച്ച വാച്ചിന് വില എത്രയാണെന്ന് അറിയണോ?. ഏകദേശം രണ്ടരക്കോടി രൂപ. കൃത്യമായി പറഞ്ഞാല്‍ 24376000 രൂപ. UWerk പുറത്തിറക്കിയ UR-1001 എന്ന വാച്ചിനാണ് കോടികള്‍ വിലമതിക്കുന്നത്. തീര്‍ന്നില്ല പ്രത്യേകത. 1000 വര്‍ഷമാണ് വാച്ചിന് കമ്പനി നല്‍കുന്ന ആയുസ്. അതായത് ഒരു പത്തു തലമുറയ്ക്ക് ഒറ്റ വാച്ച് ഉപയോഗിക്കാം.

51 രത്‌നങ്ങള്‍ പതിച്ച വാച്ചിന്റെ ബോഡി പൂര്‍ണമായും സ്റ്റീല്‍ ആണ്. സാധാരണ വാച്ചുകള്‍ പോലെ സമയവും തീയതിയും കൃത്യമായി കാണിക്കുന്ന UR-1001 ഡേ - നൈറ്റ് ഇന്‍ഡിക്കേറ്ററുമുണ്ട്. 30, 31 ദിവസങ്ങളുള്ള മാസത്തില്‍ അതും കൃത്യമായി കാണിക്കും. എന്നാല്‍ ഫെബ്രുവരി മാസത്തില്‍ 28 അല്ലെങ്കില്‍ 29 ദിവസം ആയതിനാല്‍ മാസം മാറുമ്പോള്‍ തീയതി മാന്വലായി മാറ്റണം.

100 വര്‍ഷം പിന്നിട്ടാല്‍ പിന്നീടങ്ങോട്ട് നൂറ്റാണ്ടുകളും വാച്ചില്‍ കാണിക്കും. വാച്ചിന്റെ ഒരേയൊരു കുഴപ്പം ബാറ്ററിക്കു പകരം വൈന്റ് ചെയ്യണം എന്നതാണ്. ഒരുതവണ വൈന്റ് ചെയ്താല്‍ 39 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ചാര്‍ജ് തീരാറായാല്‍ അതിന്റെ സൂചനയും നല്‍കും. വാച്ചിന്റെ ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ഇതാണ് വാച്ചിന്റെ മുന്‍ഭാഗം. സമയം, തീയതി എന്നിവയ്ക്കു പുറമെ ഡേ-നൈറ്റ് ഇന്റിക്കേറ്റര്‍, പവര്‍ ഇന്റിക്കേറ്റര്‍ എന്നിവയെല്ലാം ഇവിടെയാണ്.

#2

വാച്ചിന്റെ കെയ്‌സ് പൂര്‍ണമായും സ്റ്റീലില്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ കട്ടിയേറിയ ഗ്ലാസുകളും. നിലത്തു വീണാല്‍ പൊട്ടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യില്ല.

 

 

#3

വാച്ചിനകത്ത് 51 രത്‌നങ്ങളാണ് ഉള്ളത്. ഇന്റിക്കേറ്ററുകളായി ഉപയോഗിച്ചിരിക്കുന്നതും രത്‌നങ്ങള്‍തന്നെ.

 

 

#4

തീയതി കാണിക്കുന്ന ഭാഗത്തിന് ഇടതുവശത്തുള്ള മീറ്ററാണ് രാത്രിയും പകലും സൂചിപ്പിക്കുന്ന ഇന്റിക്കേറ്റര്‍.

 

#5

1000 വര്‍ഷമാണ് വാച്ചിന്റെ ആയുസ്. ഓരോ നൂറു വര്‍ഷം പിന്നിടുമ്പോഴും അത് സൂചിപ്പിക്കുന്ന അടയാളവും വാച്ചിലുണ്ട്. പിന്‍വശത്തെ പാനലിലാണ് ഇത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 

 

#6

ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും വാച്ച് സര്‍വീസ് ചെയ്യണം. ഇതിനായി സര്‍വീസ് ഇന്‍ഡിക്കേറ്ററുമുണ്ട്. മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ഇന്റിക്കേറ്ററില്‍ ചിത്രത്തില്‍ കാണുന്ന വിധത്തില്‍ ചുവന്ന അടയാളം പ്രത്യക്ഷപ്പെടും.

 

 

#7

ബാറ്ററിക്കു പകരം വൈന്റ് ചെയ്താണ് വാച്ച് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ പവര്‍ ലഭ്യമാക്കുന്നത്. ഒരു തവണ വൈന്‍ഡ് ചെയ്താല്‍ 39 മണിക്കൂര്‍ പ്രവര്‍ത്തിക്കും.

 

 

#8

വാച്ചിന്റെ ബാക്പാനല്‍ ഇതാണ്. നൂറ്റാണ്ട് സൂചിപ്പിക്കുന്ന ഭാഗം. സര്‍വീസ് ഇന്റിക്കേറ്റര്‍ എന്നിവയെല്ലാം പിന്‍വശത്താണ്.

 

 

#9

345000 സ്വിസ് ഫ്രാങ്ക് ആണ് വാച്ചിന്റെ വില. അതായത് 24376000 രൂപ.

 

 

#10

വാച്ചിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot