ഒരു ലക്ഷം രൂപ നാണയങ്ങൾ നൽകി ഐഫോൺ 11 സ്വന്തമാക്കി ഈ തിരുവനന്തപുരത്തുകാരൻ

|

ആപ്പിൾ ഐഫോണുകളുടെ പുതിയ മോഡലുകൾ വിപണിയിൽ എത്തിയതോടുകൂടി വമ്പിച്ച വിൽപ്പനയാണ് ഇപ്പോൾ നടക്കുന്നത്. ഈ വർഷം അവതരിപ്പിച്ച ഐഫോൺ 11 ഹാൻഡ്സെറ്റിന്റെ ഒഫീഷ്യൽ ലോഞ്ച് തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലും അരങ്ങേറി. ദിവസങ്ങൾക്ക് മുൻപ് നടന്ന വലിയ ചടങ്ങിലാണ് ആദ്യ ഐഫോൺ 11 ഉപയോക്താക്കൾക്ക് വിതരണം ചെയ്തത്. പുതിയ ഐഫോൺ മോഡലുകൾ വിപണിയിൽ എത്തുമ്പോൾ വാങ്ങുന്നത് ചിലരുടെ ഒരു വിനോദമാണ്. സ്വരുക്കൂട്ടി വെച്ച പണം കൊണ്ട് ചിലർ പുതിയ ഐഫോണുകൾ വാങ്ങുന്നു എന്നത് തികച്ചും സ്വാഭാവികം.

1 ലക്ഷം 1 രൂപ തുട്ടുകൾ
 

1 ലക്ഷം 1 രൂപ തുട്ടുകൾ

എന്നാൽ കൂട്ടിവെച്ച പണം അത് മുഴുവൻ ചില്ലറയായി അത് അപ്പാടെ തന്നെ പുതിയ ഐഫോൺ വാങ്ങുന്നതിനായി വിപണിയിൽ എത്തുന്ന വ്യക്തി തികച്ചും കൗതുകമുണർത്തുന്നതായിരിക്കും. ഐഫോൺ വാങ്ങാനെത്തിയവർ പണമായി കൊണ്ടുവന്നത് ഒരു ലക്ഷം ഒരു രൂപ തുട്ടുകളായിരുന്നു. കാർത്തിക് സൂര്യ എന്ന പേരിൽ യുട്യൂബിൽ വ്ലോഗ് ചെയ്യുന്ന വ്യക്തിയും സുഹൃത്തുക്കളുമാണ് തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിൽ വന്ന് 1 ലക്ഷം 1 രൂപ തുട്ടുകൾ നൽകി ഐഫോൺ 11 പ്രോ മാക്സ് വാങ്ങിയത്.

1 ലക്ഷം രൂപ നാണയങ്ങളുമായി കാർത്തിക് സൂര്യ

1 ലക്ഷം രൂപ നാണയങ്ങളുമായി കാർത്തിക് സൂര്യ

ദിവസങ്ങളോളം കാത്തിരുന്ന് സംഘടിപ്പിച്ച ഒരു രൂപ തുട്ടുകൾ നാലു അർബാനകളിലാക്കി പിക്കപ്പ് ഓട്ടോറിക്ഷയിലാണ് ഐഫോൺ വാങ്ങാനായി മാളിലേക്ക് ഈ കൂട്ടർ വണ്ടി തിരിച്ചത്. ഒരു പക്ഷേ ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ ആദ്യമായിട്ടായിരിക്കും ഇത്രയും തുട്ടുകൾ കൊടുത്ത് ഒരാൾ ഐഫോൺ വാങ്ങുന്നത്. മാൾ ഓഫ് ട്രാവൻകൂറിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് സുഹൃത്തുകളാണ് അർബനായിൽ ഒരു ലക്ഷം ഒരു രൂപ തുട്ടുകൾ കൊണ്ടെത്തിച്ചത്.

പുതിയ ഐഫോൺ 11-യുമായി കാർത്തിക് സൂര്യ

പുതിയ ഐഫോൺ 11-യുമായി കാർത്തിക് സൂര്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ നിന്ന് 1 ലക്ഷം 1 രൂപ തുട്ടുകൾ സംഘടിപ്പിക്കുന്നതിൻറെ വിഡിയോയും കാർത്തിക് സൂര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു ദിവസം മുൻപ് പോസ്റ്റ് ചെയ്ത ഐഫോൺ 11 പ്രോ മാക്സ് ലോഞ്ച് വിഡിയോ ഇതിനകം തന്നെ അഞ്ചു ലക്ഷം വ്യൂസ് കഴിഞ്ഞു. 2011 ൽ തുടങ്ങിയ യുട്യൂബ് ചാനലിൽ 2.52 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട് ഈ വ്യക്തിക്ക്. അനവധി യൂട്യൂബ് വിഡിയോകളാൽ വളരെ പ്രശസ്തമാണ് കാർത്തിക് സൂര്യ. ഇത്തരം രസിപ്പിക്കുന്ന കാര്യങ്ങൾ നടത്തി അത് യൂട്യൂബിൽ ഷെയർ ചെയ്യുന്നതാണ് ഇയാളുടെ പ്രധാന ഹോബി. എന്നിരുന്നാലും, ഇപ്പോൾ നിരവധി ആളുകളാണ് ഇയാളെ ഫോളോ ചെയ്യുന്നത്.

Most Read Articles
Best Mobiles in India

English summary
Those who bought the iPhone brought cash in the form of Rs. Karthik Surya, a man who is vlogging in the UK, came to the Mall of Travancore in Thiruvananthapuram and bought the iPhone 11 Pro Max for Rs 1 lakh.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X