AI വിപ്ലവം സൃഷ്ടിച്ച ഇന്ത്യക്കാരൻ! ഓപ്പൺ എഐയുടെ GPT-4o മോഡലിന് ചുക്കാൻ പിടിച്ചത് നമ്മുടെ 'പയ്യൻ'
ഓപ്പൺ എഐയുടെ ഏറ്റവും പുതിയ ജിപിറ്റി-4ഒ (GPT-4o) മോഡൽ എഐ കമ്മ്യൂണിറ്റിയെയും പൊതുജനങ്ങളെയും ഒരുപോലെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഓപ്പൺ എഐയുടെ അവസാനത്തെ അത്യാധുനിക ജിപിറ്റി-4 മോഡലിനെ അപേക്ഷിച്ച് ഈ മോഡൽ ഗണ്യമായ മുന്നേറ്റമായി കാണപ്പെടുന്നു. എന്നാൽ ചില ഗവേഷകർ എഐ ബെഞ്ച്മാർക്കായി ജിപിറ്റി-4ഒയെ കണക്കാക്കുന്നത് കൂടാതെ മോഡലിന് ഒരു ഇന്ത്യൻ കണക്ഷൻ ഉണ്ടെന്ന് വെളിപ്പെടുത്തി.
ജിപിറ്റി-4ഒ സൃഷ്ടിച്ചതിന് ഓപ്പൺഎഐ സിഇഒ ആയ സാം ആൾട്ട്മാൻ, പൂനെക്കാരനായ പ്രഫുല്ല ധാരിവാളിന് ക്രെഡിറ്റ് നൽകി. പ്രഫുല്ല ധരിവാളിൻ്റെ ദീർഘകാലമായുള്ള കാഴ്ചപ്പാടും കഴിവും ബോധ്യവും നിശ്ചയദാർഢ്യവും ഇല്ലായിരുന്നുവെങ്കിൽ ജിപിറ്റി-4ഒ സംഭവിക്കില്ലായിരുന്നു എന്ന് സാം ആൾട്ട്മാൻ എക്സിൽ പോസ്റ്റ് ചെയ്തു. ഒപ്പം പലരുടെയും പ്രയത്നങ്ങൾ മൂലം വിചാരിച്ച രീതിയിൽ കമ്പ്യൂട്ടർ വിപ്ലവം പോലെ മറ്റൊരു വിപ്ലവം സൃഷ്ടിക്കാൻ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രഫുല്ല ധരിവാളും ജിപിറ്റി-4ഒ കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. ജിപിറ്റി-4ഒ ("ഓമ്‌നി" എന്നതിനുള്ള ഒ) ആണ് ഓമ്‌നി ടീമിൽ നിന്ന് പുറത്തുവരുന്ന ആദ്യത്തെ മോഡൽ. ഓപ്പൺ എഐയുടെ ആദ്യ തദ്ദേശീയമായ പൂർണ്ണമായ മൾട്ടിമോഡൽ ആണ് ഇത്. ഈ ലോഞ്ച് ഒരു ഓർഗനൈസേഷൻറെ കൂടെ വിജയമാണ്. എന്നാൽ ഈ മാജിക്കൽ മോഡൽ സാധ്യമാക്കിയ എൻ്റെ ടീം അംഗങ്ങൾക്ക് ഒരു നിറഞ്ഞ കൈയ്യടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പ്രഫുല്ല ധരിവാൾ പോസ്റ്റ് ചെയ്തു.
28കാരനായ പ്രഫുല്ല ധലിവാൾ 2017 മുതൽ ഓപ്പൺ എഐയിൽ പ്രവർത്തിക്കാൻ തുടങ്ങിയതാണ്. അദ്ദേഹം ഇന്ത്യൻ വംശജനാണ്. ഇന്ത്യയിൽ സ്‌കൂളിൽ പഠിക്കുമ്പോൾ 2009ൽ നടന്ന ഇൻ്റർനാഷണൽ അസ്‌ട്രോണമി ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടിയ അദ്ദേഹം ഒരു ബാലപ്രതിഭ കൂടി ആയിരുന്നു. അദ്ദേഹം 2011ൽ പൂനെയിലെ ഡോ കൽമാഡി ശ്യാംറാവു ഹൈസ്‌കൂളിൽ പഠനം ആരംഭിച്ചു.
സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഇന്ത്യൻ നാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിനായി പൂനെയിലെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും അൽജിബ്ര, ഫങ്ഷണൽ ഇക്വേഷൻസ് ആൻഡ് ഇനിക്വാലിറ്റിസ് എന്നിവ പഠിപ്പിക്കുകയും ജ്യോമെട്രി, നമ്പർ തിയറി എന്നിവയിൽ പ്രോബ്ലം സെറ്റുകൾ രൂപകൽപ്പന ചെയ്യുകയും ഗ്രേഡ് ചെയ്യുകയും ചെയ്തു. 2013ൽ അദ്ദേഹം IIT-JEE പരീക്ഷ എഴുതി 165-ാം റാങ്ക് നേടി.
എന്നാൽ ഐഐടിയിൽ ചേരുന്നതിന് പകരം അദ്ദേഹം യുഎസിലെ എംഐടിയിൽ ചേരുകയായിരുന്നു. എംഐടിയിൽ, കമ്പ്യൂട്ടർ സയൻസിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം, പിൻ്ററസ്റ്റ് (Pinterest), എംഐടിയിൽ ഡിഇ.ഷോ (D.E. Shaw) എന്നിവയുൾപ്പെടെയുള്ള ചില മുൻനിര കമ്പനികളിൽ പരിശീലനം നേടിയിട്ടുണ്ട്. ചിത്രങ്ങൾ മനസ്സിലാക്കാൻ ഡീപ് ലേണിംഗ് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ വിഷൻ ഗ്രൂപ്പിലും, സെൻ്റർ ഫോർ ബ്രെയിൻ, മൈൻഡ്സ് ആൻഡ് മെഷീൻസിലും ധരിവാൾ പ്രവർത്തിച്ചിരുന്നു.
2016ൽ, പ്രഫുല്ല ധരിവാൾ ഓപ്പൺഎഐയിൽ റിസർച്ച് ഇൻ്റേണായി ചേർന്നു. ഒടുവിൽ 2017ൽ റിസർച്ച് സയൻ്റിസ്റ്റായി. വർഷങ്ങളായി, കമ്പനിയുടെ ഏറ്റവും വലിയ റിലീസുകളിൽ ചിലതിൽ അദ്ദേഹത്തിന് വലിയ പങ്ക് വഹിക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എക്സ് പ്രൊഫൈലിൽ, GPT-3, DALL-E 2, മറ്റ് ഓപ്പൺഎഐ പ്രൊഡക്ടുകൾ എന്നിവയുടെ സഹ-സ്രഷ്ടാവ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാം ആൾട്ട്മാൻ ഓപ്പൺഎഐയുടെ ഏറ്റവും പുതിയ മോഡലായ ജിപിറ്റി-4ഒ സൃഷ്ടിക്കുന്നതിന് പിന്നിൽ പ്രഫുല്ല ധരിവാളിന്റെ പങ്ക് നിർണായകമായി കണക്കാക്കുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








