യാത്രക്കാരെ കയറ്റും, ഇറക്കും; പക്ഷെ ഈ ട്രെയിന്‍ ഒരു സ്‌റ്റേഷനിലും നിര്‍ത്തില്ല

Posted By:

നോണ്‍ സ്‌റ്റോപ് ട്രെയിനുകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. യാത്ര ചെയ്തിട്ടുമുണ്ട്. എന്നാല്‍ എവിടെയും നിര്‍ത്താത്ത, എല്ലാ സ്‌റ്റേഷനുകളില്‍ നിന്നും ആളുകളെ കയറ്റുന്ന ഒരു ട്രെയിന്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ ഉടനെ കണ്ടേക്കാം. സംഗതി ജാലവിദ്യയൊന്നുമല്ല. പുതിയൊരു പരീക്ഷണമാണ്.

അതായത് ഓരോ സ്‌റ്റേഷനിലും പ്ലാറ്റ് ഫോമില്‍ മുകളിലായി ഒരു കംപാര്‍ട്‌മെന്റ് ഉണ്ടാകും. ട്രെയിനില്‍ യാത്രചെയ്യേണ്ടവര്‍ നേരത്തെ തന്നെ ഈ കംപാര്‍ട്‌മെന്റില്‍ കയറണം. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലൂടെ കടന്നുപോകുമ്പോള്‍ ഈ കംപാര്‍ട്‌മെന്റ് ട്രെയിനിന്റെ മുകളില്‍ ബന്ധിക്കപ്പെടും. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ട്രെയിനിനുള്ളിലേക്ക് ഇറങ്ങാം.

അതേസമയം ഇറങ്ങാനുള്ള യാത്രക്കാര്‍ ട്രെയിനിനു മുകളില്‍ ഘടിപ്പിച്ചിട്ടുള്ള ബോഗിയിലേക്ക് കയറുകയും വേണം. അടുത്ത സ്‌റ്റേഷനിലെത്തുമ്പോള്‍ ഇറങ്ങാനുള്ള ആളുകള്‍ കയറിയ കംപാര്‍ട്‌മെന്റ് തനിയെ ട്രെയിനില്‍ നിന്ന് വിഘടിച്ച് പ്ലാറ്റഫോമിനു മുകളില്‍ നില്‍ക്കുകയും ചെയ്യും.

ഇനിയും വ്യക്തമായില്ലെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടുനോക്കു. അതിനു മുമ്പ് ഒരുകാര്യം. ഈ ട്രെയിന്‍ ഒരു സങ്കല്‍പം മാത്രമാണ്. ഇതുവരെ വികസിപ്പിക്കുകയോ പരീക്ഷിക്കുകയോ ചെയ്തിട്ടില്ല. ചൈനയിലാണ് ഈ ആശയം രൂപപ്പെട്ടിരിക്കുന്നത്.

<center><iframe width="100%" height="360" src="//www.youtube.com/embed/DIeRrU4_M3Q?feature=player_embedded" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot