ഐഫോണിന്റെ രൂപസാദൃശ്യങ്ങളുമായി ലീഗൊ എസ്‌9 എത്തുന്നു

Posted By: Archana V

പത്താംവാര്‍ഷികത്തോട്‌ അനുബന്ധിച്ചുള്ള ഐഫോണ്‍മോഡലുകളില്‍ ആപ്പിള്‍ നവീനമായ ചില സവിശേഷതകള്‍ അവതരിപ്പിച്ചിരുന്നു. 3ഡി ഫേസ്‌ ഐഡിയിലേക്കുള്ള നോച്ചോട്‌ കൂടിയ എഡ്‌ജ്‌-ടു-എഡ്‌ജ്‌ ഡിസ്‌പ്ലെയി്‌ല്‍ എത്തിയ ഐഫോണ്‍ എക്‌സ്‌ ആണ്‌ ഇപ്പോഴും ചര്‍ച്ചാ വിഷയം.

ഐഫോണിന്റെ രൂപസാദൃശ്യങ്ങളുമായി ലീഗൊ എസ്‌9 എത്തുന്നു

ചില പ്രശ്‌ങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കിലും ഐഫോണിന്റെ പ്രചാരം കുറയ്‌ക്കാന്‍ ഇതിന്‌ കഴിഞ്ഞിട്ടില്ല. ഐഫോണ്‍ എക്‌സിന്‌ സമാനമായ മോഡലുകളുമായി ചില ഫോണ്‍ നിര്‍മാതാക്കള്‍ നിലവില്‍ എത്തിയിട്ടുണ്ട്‌.

ഡിസൈനില്‍ സമാനതകള്‍ വ്യക്തമാണ്‌. ചൈനീസ്‌ നിര്‍മാതാക്കളാണ്‌ ഐഫോണിന്‌ സമാനമായ ഇത്തരം ഫോണുകളുമായി കൂടുതലായും എത്തിയിരിക്കുന്നത്‌.

മറ്റൊരു ചൈനീസ്‌ ഫോണ്‍നിര്‍മാതാക്കളായ ലീഗൊ ഐഫോണിന്റെ തനിപകര്‍പ്പായ ലീഗൊ എസ്‌9 എന്ന ഫോണുമായി എത്താനുള്‌ല ഒരുക്കത്തിലാണ്‌.

ലീഗൊ എസ്‌9 ല്‍ പരിശോധിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍ പതിയുന്നത്‌ ഐഫോണ്‍ എക്‌സിലേത്‌ പോലെ മുകള്‍ഭാഗത്തായുള്ള നോച്ച്‌ ആണ്‌.

അര്‍ബോ അസിസ്റ്റന്റുമായി പാനസോണിക്കിന്റെ എലുഗ I9

ബെസെല്‍ലെസ്സ്‌ ഡിസ്‌പ്ലെ, സമാന്തരമായി ക്രമീകരിച്ചിട്ടുള്ള റിയര്‍ ഡ്യുവല്‍ ക്യാമറ സംവിധാനം എന്നിവയും സമാനമാണ്‌. ഡിസൈനില്‍ ഐഫോണ്‍ എക്‌സുമായി ധാരാളം സമാനതകള്‍ ഉണ്ടെങ്കിലും ചൈനീസ്‌ ഹാന്‍ഡ്‌സെറ്റിന്‌ ആപ്പിളിന്റെ മോഡലുകളുടെ ഗുണനിലവാരം പ്രതീക്ഷിക്കരുത്‌.

ലീഗൊ എസ്‌9 സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത്‌ 5.85-ഇഞ്ച്‌ അമോലെഡ്‌ ഡിസ്‌പ്ലെയോട്‌ കൂടിയാണ്‌. മീഡിയടെക്‌ പി40 ചിപ്‌സെറ്റ്‌, 6ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്‌ എന്നിവയാണ്‌ മറ്റ്‌ സവിശേഷതകള്‍. ഐഫോണ്‍ എക്‌സില്‍ നിന്നും വ്യത്യസ്‌തമായി ലീഗൊ എസ്‌9 ല്‍ ഫിഗംര്‍പ്രിന്റ്‌ സ്‌കാനര്‍ പുറക്‌ വശത്താണ്‌.

സ്‌മാര്‍ട്‌ഫോണ്‍ സംബന്ധിച്ചുള്ള മറ്റ്‌ വിവരങ്ങള്‍ ഇത്‌ വരെ ലഭ്യമായിട്ടില്ല. 300 ഡോളറില്‍ ( 19,300 രൂപ ) താഴെയായിരിക്കും എസ്‌9 ന്റെ വില . ഐഫോണ്‍ എക്‌സിന്റെ അടിസ്ഥാന മോഡലിനേക്കാള്‍ കുറവായിരിക്കും ഇതിന്റെ വില .

Read more about:
English summary
This iPhone X lookalike phone features 6GB RAM, 128GB internal storage

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot