എ.ടി.എം കവര്‍ച്ചകള്‍ ഇങ്ങനെയും... കാണുക ഈ വീഡിയോ

Posted By:

രാജ്യത്ത് വിവിധ തരത്തിലുള്ള എ.ടി.എം. കവര്‍ച്ചകള്‍ നടക്കാറുണ്ട്. ഉപഭോക്താവ് അറിയാതെ പിന്‍ നമ്പര്‍ കൈക്കലാക്കി പണം തട്ടുന്ന സംഭവങ്ങളാണ് ഇതില്‍ പലതും. എങ്ങനെയാണ് ഉപഭോക്താവാറിയാതെ പിന്‍ നമ്പര്‍ കൈക്കലാക്കുന്നത്?. എങ്ങനെ ഇത് തടയാം.. ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ അതാണ് വിവരിക്കുന്നത്.

മറാത്തിയില്‍ തയാറാക്കിയ വീഡിയോ ആയതിനാല്‍ അതിന്റെ മലയാളം പരിഭാഷ ഇവിടെ കൊടുക്കുന്നു. ഇത് വായിച്ചശേഷം വീഡിയോ കാണുക.

എ.ടി.എം കവര്‍ച്ചകള്‍ ഇങ്ങനെയും... കാണുക ഈ വീഡിയോ

എ.ടി.എം കാര്‍ഡ് ഇന്‍സേര്‍ട് ചെയ്യുന്ന ഭാഗത്തായി ചെറിയ യന്ത്രം ഘടിപ്പിക്കുകയാണ് കവര്‍ച്ചക്കാര്‍ ചെയ്യുന്നത്. പശ ഉപയോഗിച്ച് ഒട്ടിച്ചു വച്ചിരിക്കുകയായിരിക്കും ഇത്. ഒറ്റ നോട്ടത്തില്‍ യന്ത്രം തിരിച്ചറിയാനും സാധിക്കില്ല. കാര്‍ഡ് ഇന്‍സേര്‍ട് ചെയ്യുമ്പോള്‍ അതിലെ എല്ലാ വിവരങ്ങളും ഈ മെഷീന്‍ പകര്‍ത്തും.

ഇനി ക്യാമറ ഉപയോഗിച്ചും പിന്‍ നമ്പര്‍ കോപ്പിചെയ്യാറുണ്ട്. എ.ടി.എം. മെഷീനില്‍ പിന്‍ നമ്പര്‍ ടൈപ് ചെയ്യുന്ന ഭാഗത്തിനു മുകളിലായി ചെറിയ ക്യാമറ ഉറപ്പിക്കുകയാണ് ഇതിനായി ചെയ്യുന്നത്. ക്യാമറയില്‍ ഉള്ള പെന്‍ ഡ്രൈവ് നിങ്ങള്‍ ടൈപ് ചെയ്യുന്ന പിന്‍ നമ്പര്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കും.

ഇതില്‍ ആദ്യം പറഞ്ഞ രീതിയിലുള്ള തട്ടിപ്പ് തിരിച്ചറിയാന്‍ ഒരു മാര്‍ഗമുണ്ട്. എ.ടി.എം. മെഷീനില്‍ കാര്‍ഡ് ഇന്‍സേര്‍ട് ചെയ്യുന്ന സ്ഥലത്ത് ഒരു ലൈറ്റ് കാണാം. എന്നാല്‍ കാര്‍ഡ് സ്‌കാന്‍ ചെയ്യുന്ന മെഷീന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ ഈ ലൈറ്റ് പുറത്തുകാണില്ല. അതുകൊണ്ടുതന്നെ എ.ടി.എം. കൗണ്ടറില്‍ കയറുമ്പോള്‍ കാര്‍ഡ് ഇന്‍സേര്‍ട് ചെയ്യുന്ന ഭാഗത്ത് ലൈറ്റ് ഉണ്ടോ എന്ന് പരിശോധിക്കണം.

ഈ വിധത്തില്‍ തന്നെ പിന്‍ ടൈപ് ചെയ്യുന്ന കീപാഡിന് സമീപം ക്യാമറയുള്‍പ്പെടെ സംശയം തോന്നുന്ന എന്തെങ്കിലും വസ്തുക്കള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നത് നല്ലതാണ്.

<center><iframe width="100%" height="360" src="//www.youtube.com/embed/hM49VypBNuk?feature=player_embedded" frameborder="0" allowfullscreen></iframe></center>

English summary
This Is Exactly How ATM Frauds Are Carried Out In India, ATM Frauds in India, How ATM Frauds Are Carried Out In India, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot